<
  1. Health & Herbs

വീട്ടിലെ പഴുത്ത മാങ്ങ വച്ച് മംഗോ ബർഫി ഉണ്ടാക്കാം

ചെറിയ ഉരുളിയിൽ പാലൊഴിച്ച് കുറുക്കാൻ തുടങ്ങുക , എടുത്ത പാലിന്റെ മുക്കാൽ ഭാഗമെത്തുമ്പോഴെക്കും ഇതിലേക്ക് മാങ്ങ ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക - കുറുകി കൊണ്ടേയിരിക്കുന്ന അവസ്ഥയിൽ പഞ്ചസാര , പാൽ പൊടി ചേർക്കുക (പാൽ പൊടി കട്ടയാവാതിരിക്കാൻ ശ്രദ്ധിക്കണം പാൽ പൊടിക്കു പകരം മിൽക് മെയ്ഡ് ആയാലും മതി) നന്നായി ഇളക്കുക

Arun T

മാങ്ങ വച്ച് മംഗോ ബർഫി ഉണ്ടാക്കാം 

Mango Burfi Recipe, How to make mango burfi , Mango peda

ആവശ്യമുള്ളവ :-

1) മാങ്ങ - പുളിയൻ പഴുത്തത് ഒത്ത വലുത് 3 എണ്ണം - ചെത്തി മിക്സിയിൽ അടിച്ചു എടുത്തു വെക്കുക
2) പശുവിൻ പാൽ 1/2 ലിറ്റർ
3 ) പഞ്ചസാര 1/2 കപ്പ്
4) മിൽക്ക് പൌഡർ 50 ഗ്രാം (ഡയറി വൈറ്റ്നർ വേണ്ട) - Amul - NIDO - നല്ലത് )
5) ഡെസിക്കേറ്റഡ് കോക്കനട്ട് -- (വലിയ തേങ്ങയുടെ പകുതി)
(നന്നായി വരണ്ട തേങ്ങ ചിരകി മിക്സിലിട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ചെറുതായി വറുത്ത് ചൂടാക്കുക. ഇതിൽ ജലാംശം ഇല്ലാതാവുന്നതുവരെ മാത്രം മതി - അല്ലെങ്കിൽ അസ്സൽ കൊപ്ര മിക്സിയിലിട്ട് പൊടിച്ചാലും മതി - ഇതാണ് ഡെസിക്കേറ്റഡ് കോക്കനട്ട് )
6) ഏലക്കായ് ഒന്നോ രണ്ടോ എടുത്ത് പൊടിച്ചത്
7) അണ്ടിപരിപ്പ്, ബദാം, പിസ്റ്റ - ഇവ ആവശ്യമുള്ള അളവിൽ മാത്രമെടുത്ത് വറുത്ത് നുറുക്കി എടുക്കുക
8) പശുവിൻ നെയ് -

തയ്യാറാകുന്ന വിധം:-

ചെറിയ ഉരുളിയിൽ പാലൊഴിച്ച് കുറുക്കാൻ തുടങ്ങുക , എടുത്ത പാലിന്റെ മുക്കാൽ ഭാഗമെത്തുമ്പോഴെക്കും ഇതിലേക്ക് മാങ്ങ ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക - കുറുകി കൊണ്ടേയിരിക്കുന്ന അവസ്ഥയിൽ പഞ്ചസാര , പാൽ പൊടി ചേർക്കുക (പാൽ പൊടി കട്ടയാവാതിരിക്കാൻ ശ്രദ്ധിക്കണം.

പാൽ പൊടിക്കു പകരം മിൽക് മെയ്ഡ് ആയാലും മതി) നന്നായി ഇളക്കുക, തേങ്ങയും ചേർത്ത് ഇളക്കിക്കൊണ്ടേയിരിക്കണം പാത്രത്തിനടിയിൽ പിടിക്കാതിരിക്കാൻ ഒന്നോ രണ്ടോ ടീസ്പൂൺ പശുവിൻ നെയ് ഒഴിക്കണം - പാത്രത്തിൽ നിന്ന് കുമിളകൾ പൊട്ടിത്തെറിക്കുന്നത് ശ്രദ്ധിക്കണം - നന്നായി കുറുകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം - മുറുകി വരുമ്പോഴെക്ക് ഇഷ്ടപ്പെട്ട ആകൃതിയിലുള്ള പാത്രമെടുത്ത് അതിൽ നന്നായി പശുവിൽ നെയ്യ് പുരട്ടി , നുറുക്കി വെച്ച അണ്ടിപരിപ്പ് ബദാം, പിസ്റ്റ , പാത്രത്തിൽ കുറച്ച് വിതറിയിടുക അതിനു ശേഷം തയ്യാറാക്കിയത് ഇതിലേക്ക് കോരിയിട്ട് പരത്തി , ലെവൽ ആക്കുക ഇതിന് നെയ്യ് പുരട്ടിയ സ്പൂണോ മറ്റോ ഉപയോഗിക്കാം - നേരിയ തോതിൽ നെയ്യ് ബ്രഷ് ചെയ്തിടാം- ഉടനെ നുറുക്കി എടുത്ത ബദാം പിസ്ത അണ്ടിപരിപ്പ് വിതറി അമർത്തി ലവൽ ചെയ്യുക അതിനു ശേഷം തേങ്ങയും വിതറുക - എന്നിട്ട് തണുപ്പിക്കാൻ വെക്കുക - വളരെ സ്വാദിഷ്ടമായ വിഭവം റെഡി -

By - സീമ സുരേഷ് ബാബു.

പാൽ ഒഴിവാക്കിയും വേറൊരു രീതിയിൽ ഉണ്ടാക്കാം - നിങ്ങൾക്ക് കിട്ടുന്ന ഏത് മാങ്ങയിലും ഇത് പരീക്ഷിക്കാം. ഞങ്ങൾക്ക് കൂടുതൽ കിട്ടുന്നത് പുളിയനായതുകൊണ്ട് ഇതെടുത്തു.

English Summary: Make mango burfi at home with Ripe mango

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds