മൺകലത്തിൽ തലേ ദിവസം കഞ്ഞിവയ്ക്കുക. യഥേഷ്ടം വായു സഞ്ചാരം ലഭിക്കാൻ തോർത്തിട്ട് മൂടി കെട്ടി വയ്ക്കുക. അടുത്ത ദിവസം രാവിലെ നോക്കുമ്പോൾ നേരിയ പത വെള്ളത്തിനു മുകളിൽ കാണാനാകും. ഇത് കഞ്ഞി പുളിക്കുന്നതിലൂടെ ഉണ്ടായി വരുന്ന പോസിറ്റീവ് ബാക്ടീരിയ ആണ്.
മില്ലറ്റ് പഴങ്കഞ്ഞി വളരെ ആരോഗ്യദായകമാണ്. ഉദരസംബന്ധമായ മിക്കപ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം നമ്മുടെ വയറിനകത്ത് ഉപകാരികളായ ബാക്ടീരിയകൾ കുറഞ്ഞതാണ്. ഉപകാരികളായ ബാക്ടീരിയകൾ കുറയുമ്പോൾ ക്രമേണ രോഗകാരികളായ ബാക്ടീരിയകൾ വയറിൽ നിറയുകയും നാം രോഗബാധിതരാക്കുകയും ചെയ്യും. മില്ലറ്റ് പഴങ്കഞ്ഞിയിൽ ഉപകാരികളായ ബാക്ടീരിയകളാണുള്ളത്.
ഡോക്ടർ ഖാദർ വാലിയുടെ ചികിത്സാപദ്ധതി
ഡോക്ടർ ഖാദർ വാലി പ്രധാനപ്പെട്ട എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സാ രീതിയും ചികിത്സിക്കുന്നതിനുള്ള പ്രോട്ടോകോളും തയ്യാറാക്കി വിപുലമായ ചികിത്സാപദ്ധതി ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.
വിവിധതരം കാൻസറുകൾ, ഹൃദയം, കരൾ, കിഡ്നി സംബന്ധമായ രോഗങ്ങൾ, തൈറോയിഡ്, പ്രമേഹം മൂലമുള്ള അവയവങ്ങൾ മുറിച്ചു മാറ്റേണ്ടിവരുന്ന അവസ്ഥ, വയർ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ 106 പ്രധാനപ്പെട്ട രോഗങ്ങൾക്കുള്ള മില്ലറ്റ് ഭക്ഷണക്രമവും കഷായവും എണ്ണയും അടങ്ങുന്ന ഫലപ്രദമായ ചികിത്സാപദ്ധതി കണ്ടെത്തിയിട്ടുണ്ട്.
ഏവർക്കും പ്രാപ്യമാകത്തക്കവിധം അദ്ദേഹത്തിന്റെ വെബ്സെറ്റിൽ വിവിധ ഭാഷകളിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ അറിയാൻ :
Website: www.manavata.org 
You Tube: http://bit.ly/Saptapatra-English/ Facebook : https://bit.ly/DrKhadarLifestyle
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments