ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മണിത്തക്കാളി. മുളകു തക്കാളി കരിന്തക്കാളി എന്നിങ്ങനെ വിവിധ നാമങ്ങളിലും കേരളത്തിലങ്ങോളമിങ്ങോളം ഈ തക്കാളി അറിയപ്പെടുന്നു. കുരുമുളക് വലുപ്പത്തിലുള്ള കായയുടെ നിറം പച്ചയാണ്. മൂത്ത പഴുത്താൽ ഇവയുടെ നിറം ചുവപ്പ് അല്ലെങ്കിൽ നീല ആയി രൂപാന്തരം പ്രാപിക്കും. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മൂലം നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമ്മൾക്ക് കൈവരിക.
ഭക്ഷണത്തിന് രുചി കൂട്ടുമെന്നു മാത്രമല്ല ഇതുവഴി ദഹനപ്രക്രിയ സുഗമമാക്കുവാനും മണി തക്കാളിക്ക് സാധിക്കും. ശോധനക്കും നല്ലത് തന്നെ. ഉദര പുണ്ണിന് ഏറെ ഫലം ചെയ്യുന്ന ഒരു ഔഷധമായി മണി തക്കാളിയെ കണക്കാക്കുന്നു. കൃമിയെ ഇല്ലാതാക്കുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകും. നാവിൽ കാണപ്പെടുന്ന വ്രണങ്ങൾക്ക് ഇവ കഴിക്കുന്നതുമൂലം ശമനം ലഭിക്കുന്നതാണ്.
പുറമേ അരച്ചുപുരട്ടുന്നത് ഒരു വേദനസംഹാരിയായി അനുഭവപ്പെടും. പ്രമേഹം, ക്ഷയം എന്നീ രോഗങ്ങൾക്ക് ഇവയുടെ ഉപയോഗം ഫലം ഉണ്ടാകും എന്ന് പറയപ്പെടുന്നു. മണി തക്കാളി ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നത് പനി പെട്ടെന്ന് ഭേദമാക്കുവാൻ കാരണമാവുന്നു. ഇവ പ്രകൃതി ചികിത്സകരുടെ ഔഷധ ഭക്ഷ്യവസ്തുക്കളിൽ അതിപ്രധാനമാണ്. കാലിൽ നീര് വരുന്നത് ഹൃദ്രോഗത്തിന് ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.
അതുകൊണ്ട് ഇവ മാറുവാൻ പ്രധാനമായി നാം ചെയ്യേണ്ട ചികിത്സ എന്നത് മണി തക്കാളിയുടെ കായ്കൾ വേവിച്ച് കുരുമുളക് ചേർത്ത് കഴിക്കുന്നതാണ്. തൊണ്ടയിലെ കഫ ശല്യം ഉണ്ടാകാതിരിക്കാൻ മണി തക്കാളിയുടെ ഇല ചവച്ചിറക്കി ആയാൽ മതി. രക്തം വരുന്ന മൂലക്കുരുവിന് മണിതക്കാളി ചെടിയുടെ നീര് ഇടിച്ചുപിഴിഞ്ഞ കഴിക്കുന്നത് നല്ലതാണ്.
Manithakali has many medicinal properties. This tomato is also known all over Kerala by various names such as Chili Tomato and Karinthakkali. The color of the pepper-sized berry is green. As they mature, their color changes to red or blue. There are many health benefits to including these in our diet.
സന്ധിവാതം ഉണ്ടാകുന്ന നീരിനും മണിത്തക്കാളി ചെടിയുടെ ഇല അരച്ച് ലേപനമാക്കി വെച്ചുകെട്ടിയാൽ മതി. മണിത്തക്കാളി സമൂലം പറിച്ചെടുത്ത് വെള്ളത്തിൽ പുഴുങ്ങി ഊറ്റിയെടുത്ത ഉണ്ടാക്കുന്ന സത്ത് ഒരു ഔൺസ് വീതം ദിവസവും രണ്ടു നേരം കഴിക്കുന്നത് നീണ്ടുനില്ക്കുന്ന മഞ്ഞപ്പിത്തത്തിന് കുറവ് വരും.
മൂത്ര ചൂടിനും,വേദനയ്ക്കും, രക്തശുദ്ധി വരുത്തുവാനും ഇതിൻറെ ഉപയോഗം നല്ലതാണ്. എന്നാൽ ജലദോഷം ഉള്ളവർ മണിത്തക്കാളി കഴിക്കുന്നത് ഹിതമല്ല.
Share your comments