<
  1. Health & Herbs

മെയ്‌ -08,അന്താരാഷ്ട്ര റെഡ്‌ക്രോസ്‌ ദിനം

റെഡ്‌ ക്രോസ്‌ സ്ഥാപകൻ ആയ ഷോൺ ഹെൻറി ഡ്യുനന്റിന്റെ ജന്മദിനമായ മെയ്‌ 8 ആണ്‌ റെഡ്‌ക്രോസ്‌ ദിനമായി ആചരിക്കുന്നത്‌

K B Bainda
ഹെൻറി ഡ്യുനൻറിൻറെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.
ഹെൻറി ഡ്യുനൻറിൻറെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.

റെഡ്‌ ക്രോസ്‌ സ്ഥാപകൻ ആയ ഷോൺ ഹെൻറി ഡ്യുനന്റിന്റെ ജന്മദിനമായ മെയ്‌ 8 ആണ്‌ റെഡ്‌ക്രോസ്‌ ദിനമായി ആചരിക്കുന്നത്‌

റെഡ്ക്രോസ് Red Cross 

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്.

ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.

 

ഹെൻറി ഡ്യുനൻറ്
ഹെൻറി ഡ്യുനൻറ്

ചരിത്രം History

ഹെൻറി ഡ്യുനൻറ് Henry Dunant
പത്തൊൻപതാം നൂറ്റാമണ്ടിൻറെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിൻറെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന) കാലം, ഫ്രഞ്ച് സേനയെ നയിച്ചിരുന്ന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയതായിരുന്നു ഹെൻറി ഡ്യുനൻറ്.

എന്നാൽ യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. വളരെ ദയനീയമായിരുന്നു യുദ്ധത്തിൽ പരിക്കേറ്റവരുടെ സ്ഥിതി. ആവശ്യത്തിന് ഭക്ഷണമില്ല. കുടിവെള്ളം ചോര കലർന്ന് മലിനമാക്കപ്പെട്ടിരുന്നു.

ഈ ചുറ്റുപാടിൽ രോഗങ്ങൾ വളരെ വേഗം പടർന്ന് പിടിച്ചു. പട്ടാളക്കാരിൽ നിന്ന് സോൾ ഫെറിനോ ജില്ലയിലെ ജനങ്ങളിലേക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. അവിടുത്തെ ദേവാലയങ്ങൾ താൽക്കാലികാശുപത്രികളാക്കി മാറ്റി. പരുക്കേറ്റവരെ മിലാനിലെയും മറ്റ് നഗരങ്ങളിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഹെൻറി ഡ്യുനൻറിൻറെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ഈ സംഭവം. ഡ്യുനൻറ് സ്വിറ്റ്സർലണ്ടിലേക്ക് മടങ്ങി. വ്യാപാരം മെച്ചപ്പെടുത്തുന്നതിന് സഹായമന്വോഷിച്ച് അദ്ദേഹം പാരീസിലേക്ക് തിരിച്ചു.

റെഡ്ക്രോസ് മുദ്രകൾ Red Cross Seals

1. ചുവന്ന കൂരിശ്, ചുവന്ന അർദ്ധ ചന്ദ്രൻ ,ചുവന്ന ക്രിസ്റ്റൽ

2. യൂണിഫോം

3. വെളുത്ത പാന്റ് വെളുത്ത ഹാഫ് ഷർട്ട്‌ വെളുത്ത ഷൂ വെളുത്ത ഷോക്സ്

English Summary: May 08, International Red Cross Day

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds