1. Health & Herbs

ഔഷധങ്ങളിലെ സുന്ദരി; തോട്ടതുളസിയെ കുറിച്ച് അറിയാനേറെ...

യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായി തോട്ടതുളസി കണ്ടുവരുന്നത്. എന്നാൽ കേരളത്തിന്റെ കാലാവസ്ഥക്കും ഇത് ഇണങ്ങും. ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമായ തോട്ടതുളസിയെ കുറിച്ച് കൂടുതൽ അറിയാം...

Anju M U
തോട്ടതുളസി
തോട്ടതുളസി

തൈം അഥവാ തോട്ടതുളസി. തുളസി കുടുംബത്തില്‍ നിന്നുള്ള സുഗന്ധമുള്ള ഈ സസ്യം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഔഷധമാണ്. ശരീരത്തിനും ആരോഗ്യത്തിനും പല വിധത്തിൽ ഗുണകരമായ തോട്ടതുളസി യൂറോപ്യൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായുള്ളത്. എന്നാൽ കേരളത്തിന്റെ കാലാവസ്ഥയും ഈ ഔഷധസസ്യത്തിന് ഇണങ്ങും. വിത്ത് ശേഖരിച്ചും, ലെയറിങ്ങിലൂടെയും തൈകൾ ഉൽപാദിപ്പിച്ച്, നിലത്തോ ഗ്രോ ബാഗിലോ തോട്ടതുളസിയെ വളർത്താം.

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ് തോട്ടതുളസി.

വളരെ ചെറിയ ഇലകളുള്ള തോട്ടതുളസി ചുമ, തൊണ്ടവേദന, വയറുവേദന, വയറിളക്കം, കുടൽ വാതകം, കുട്ടികളിലെ ചലനത്തകരാറ്, ചർമ വൈകല്യങ്ങൾ, ആർത്രൈറ്റിസ് തുടങ്ങി പലവിധ രോഗങ്ങൾക്കും മരുന്നാണ്. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തിയും തൈം ചായയുണ്ടാക്കിയും ശരീരത്തിൽ എത്തിച്ച് രോഗശമനം കണ്ടെത്താം.

കണ്ണിലെ അണുബാധയ്ക്ക് ഫലപ്രദം

തോട്ടതുളസിയിലെ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കണ്‍ജങ്ക്റ്റിവിറ്റിസ്, പിങ്ക് കണ്ണ് തുടങ്ങിയ വിവിധ തരത്തിലുള്ള നേത്ര അണുബാധയ്ക്ക് തോട്ടതുളസി പ്രതിവിധിയാണ്.  തോട്ടതുളസി ഉപയോഗിച്ച് ചായയുണ്ടാക്കി, അതിൽ ഒരു തൂവാല മുക്കി കൺപോളയിൽ അമർത്തുക. ഇത് കണ്ണിനെ ബാധിക്കുന്ന അണുക്കളിൽ സംരക്ഷണം നല്‍കുന്നതിന് സഹായിക്കും.

രക്തസമ്മര്‍ദ്ദനില നിലനിര്‍ത്തുന്നു

ദിവസേന ഭക്ഷണത്തിൽ തോട്ടതുളസി ശീലമാക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണത്തില്‍ തോട്ടതുളസിയുടെ പൊടി ചേർത്തോ അല്ലെങ്കില്‍, ചായയില്‍ തോട്ടതുളസിയുടെ ഉണങ്ങിയ ഇല മിക്‌സ് ചെയ്തോ കഴിക്കാവുന്നതാണ്. രക്തസമ്മർദം കുറയ്ക്കുക മാത്രമല്ല, ഹൃദയമിടിപ്പ്, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും ഗുണമേന്മയേറിയ ഈ ചെടിയ്ക്ക് സഹായിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വിറ്റാമിന്‍ സി ഗുണം ചെയ്യും. ശരീരത്തിലെ ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുത്ത്  രോഗ സാധ്യത കുറയ്ക്കാൻ വിറ്റാമിന്‍ സി വലിയ രീതിയിൽ പ്രയോജനപ്പെടും. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ കലവറ കൂടിയാണ് തോട്ടതുളസി.

ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും തൈം ചായ തയ്യാറാക്കി കുടിക്കുന്നത് ഫലപ്രദമാണ്.

മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നു

മാനസിക സമ്മർദങ്ങൾക്കെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് തോട്ട തുളസി ചായ. ജോലിയിലെ പിരിമുറുക്കത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർ, തോട്ടതുളസിയുടെ ഇലകള്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കുടിക്കണം. ദിവസേന ഇങ്ങനെ ചെയ്താൽ നമ്മുടെ അസ്വസ്ഥതകളെ നീക്കി മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിന് സാധിക്കും.

വയറുവേദന, വയറിളക്കത്തിന് ഗുണപ്രദം

ദഹനത്തെ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി തൈമിൽ അടങ്ങിയിട്ടുണ്ട്. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ശമനമായും ഇതിന്റെ ഔഷധമേന്മകളെ വിനിയോഗിക്കാം.

കുടല്‍ പരാന്നഭോജികളിൽ നിന്ന് ശരീരത്തെ പ്രതിരോധിച്ച്, ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തിരിക്കുഞ്ഞനായ ഈ ചെടിയ്ക്ക് സാധിക്കുന്നു. വയറിളക്കം, വയറുവേദന പോലുള്ള രോഗങ്ങൾക്കെതിരെയും ദഹനക്കേടിനെതിരെയും തോട്ടതുളസി പ്രവർത്തിക്കുന്നതിനാൽ, ദിവസവും ഒരു കപ്പ് തൈം ചായ കുടിക്കാൻ മറക്കരുത്.

എല്ലുകൾക്ക് ശക്തിയേകും

വിറ്റാമിന്‍ കെ, ഇരുമ്പ്, കാല്‍സ്യം, മാംഗനീസ് തുടങ്ങിയ സവിശേഷ ധാതുക്കളാൽ സമ്പന്നമാണ് തോട്ടതുളസി. ശക്തിയുള്ള എല്ലുകൾക്ക് അനിവാര്യമായ ഈ പോഷകങ്ങൾ, അസ്ഥികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇതിന് പുറമെ, അസ്ഥി സംബന്ധമായ ഏതെങ്കിലും രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഇത് പ്രയോജനം ചെയ്യുന്നു.

English Summary: Medicinal values of Thyme

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds