
ചെറുധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ചും അവയുടെ വിവിധ പാചക രീതികളും പരിചയപ്പെടുത്തി കൊല്ലം ജില്ലയിലെ എക്കോഷോപ്പും മില്ലറ്റ് മിഷൻ കൊല്ലവും സംയുക്തമായി ഒരു പഠന ക്ലാസ് നടത്തി . കേന്ദ്രീയ വിദ്യാലയത്തിലെ മുൻ അധ്യാപികയും പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ആയ ശ്രീലത എസിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 40 ഓളം പഠിതാക്കൾ പങ്കെടുത്തു . പ്രമുഖ തേൻ കർഷകൻ രാജീവ് , ജൈവ കർഷകയായ ജയശ്രീ എന്നിവർ ചെറുധാന്യങ്ങളുടെ വിവിധ പാചകക്കുറിപ്പുകൾ പരിചയപ്പെടുത്തി . എക്കോഷോപ്പ് ഉടമ ജോസഫിന്റെ മേൽനോട്ടത്തിൽ പാചക പഠന ക്ലാസ്സ് സമുചിതമായി ചിട്ടയോടെ വളരെ വിജയകരമായി നടത്തപ്പെട്ടു .

സ്വന്തമായി പരീക്ഷിച്ച് നിരീക്ഷിച്ച് വിജയിച്ച പാചകക്കുറിപ്പുകൾ ആണ് ശ്രീലത ടീച്ചർ ഇവിടെ ഏവർക്കും വിശദീകരിച്ച് അനുഭവവേദ്യമാക്കി കൊടുത്തത് . റാഗി സൂപ്പ് , മില്ലറ്റ് പൊങ്കൽ , പായസം , ദോശ , കട്ലറ്റ് ,അട , സ്മൂത്തി , ജാപ്പി , ഹണികോള തുടങ്ങി അനവധി പാചകവിധികൾ ഈ ക്ലാസിൽ പരിചയപ്പെടുത്തുകയുണ്ടായി . പരിചയപ്പെടുത്തുന്നതിന് ഒപ്പം ഇവയുടെ പ്രാക്ടിക്കൽ ക്ലാസും അവിടെ നടന്നു . ഓരോ വിഭവങ്ങളും ഉണ്ടാക്കി അവയുടെ രുചി മനസ്സിലാക്കി കൊടുത്ത് ആണ് ക്ലാസിന്റെ വിവിധ സെക്ഷനുകൾ കടന്നു പോയത് .

അഭിപ്രായങ്ങളും വിവിധ പാചക ടിപ്പുകളും പരസ്പരം പങ്കുവെച്ച രസകരവും വിജ്ഞാനപ്രദവുമായ ഒരു ലൈവ് പാചക ക്ലാസ് ആയിരുന്നു ഇത് എന്ന് പഠിതാക്കൾ അഭിപ്രായപ്പെട്ടു . കൂടാതെ ഓരോ വിഭവങ്ങളുടെയും രുചി നാവിൻ തുമ്പത്തു നിന്ന് മാറുന്നില്ല എന്ന് ഓരോരുത്തരും വളരെ ഊർജ്ജസ്ഥലതയോടെ അഭിപ്രായപ്പെട്ടു .
Share your comments