മുറ്റത്ത് മുക്കുറ്റി ഉണ്ടോ എങ്കിൽ പ്രസവ രക്ഷയ്ക്ക് വേറെ ഒന്നും വേണ്ട
ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുക എന്ന ചടങ്ങുണ്ട്. ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഒന്നാണ് മുക്കുറ്റി, കർക്കിടക മാസത്തിലെ ആദ്യത്തെ ഏഴുദിവസം മുക്കുറ്റിയുടെ നീര് പിഴിഞ്ഞ ടുത്ത് സ്ത്രീകൾ മുക്കുറ്റി ചാന്ത് തൊട്ടിരുന്നു. ഇത്തരം ആചാരങ്ങ ളുടെ പിന്നിൽ പോലും വലിയൊരു ശാസ്ത്രസത്യമുണ്ട്. പൊട്ടുതൊ ടുന്ന ഭാഗം സന്ധികൾ സമ്മേളിക്കുന്ന ഇടമായതിനാൽ അവിടെ മുക്കുറ്റി തൊടുമ്പോൾ ആ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു. സ്ത്രീകൾ മുക്കുറ്റി തലയിൽ ചൂടിയാൽ ഭർതൃഗുണം, പുത്രലബ്ധി എന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറും എന്നുള്ളതെല്ലാം വിശ്വാസത്തിന്റെയോ സംസ്ക്കാരത്തിന്റേയോ ഭാഗമാണ്.
പഴയകാലത്ത് കേരളീയ ഭവനങ്ങളിൽ പ്രസവാനന്തരം മുക്കുറ്റി ഇലയും പച്ചരിയും ശർക്കരയും ചേർത്ത് സ്ത്രീകൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമമായി പഴമക്കാർ കരുതിയിരുന്ന ഈ ഔഷധം പുതുതലമുറയിലുള്ളവരിൽ ആർക്കും തന്നെ അറിയാത്ത ഒന്നാണ്. ഒരു പിടി മുക്കുറ്റിയും അരകപ്പ് പച്ചരിയും തേങ്ങ ചിരകിയതും ഒരു കപ്പ് ശർക്കര ഉരുക്കിയതും അര സ്പൂൺ ജീരകവും ഒരു സ്പൂൺ നെയ്യും രണ്ട് ചെറിയ ഉള്ളിയും ആണ് ഇതിന് വേണ്ടത്. നാലുമണി ക്കൂർ കുതിർത്ത പച്ചരി, തേങ്ങ, കഴുകിവൃത്തിയാക്കിയ മുക്കുറ്റി എന്നിവ കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് ചുവട് കട്ടിയുള്ള പാത്രത്തിൽ അരച്ച കൂട്ടും ശർക്കരപാനിയും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിച്ച് കുറുകി വരുമ്പോൾ ജീരകം പൊടിച്ച് ചേർത്ത് ഇറക്കി വെയ്ക്കാം. മറ്റൊരു ചട്ടിയിൽ നെയ്യ് ഒഴിച്ച് ചെറിയ ഉള്ളി അരി ഞ്ഞത് മൂപ്പിച്ച് ചേർത്ത് ഉപയോഗിക്കാം.
പ്രസവശേഷം സ്ത്രീകൾക്ക് മുക്കുറ്റിയുടെ ഇല ശർക്കരയുമായി പാചകം ചെയ്ത് കൊടുക്കാറുണ്ട്. ഗർഭാശയയുദ്ധിക്കും നല്ലൊരു മരുന്നാണെന്ന് പഴമക്കാർ അവകാശപ്പെടുന്നു. ശരീരത്തിലെ മുറിവുകൾ ഉണക്കുന്നതിനും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മുക്കുറ്റി അരച്ച് മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്
ധനുമാസത്തിലെ തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടുക എന്ന ചടങ്ങുണ്ട്. ദശപുഷ്പങ്ങളിൽ ഉൾപ്പെട്ട ഒന്നാണ് മുക്കുറ്റി, കർക്കിടക മാസത്തിലെ ആദ്യത്തെ ഏഴുദിവസം മുക്കുറ്റിയുടെ നീര് പിഴിഞ്ഞ ടുത്ത് സ്ത്രീകൾ മുക്കുറ്റി ചാന്ത് തൊട്ടിരുന്നു. ഇത്തരം ആചാരങ്ങ ളുടെ പിന്നിൽ പോലും വലിയൊരു ശാസ്ത്രസത്യമുണ്ട്. പൊട്ടുതൊടുന്ന ഭാഗം സന്ധികൾ സമ്മേളിക്കുന്ന ഇടമായതിനാൽ അവിടെ മുക്കുറ്റി തൊടുമ്പോൾ ആ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു. സ്ത്രീകൾ മുക്കുറ്റി തലയിൽ ചൂടിയാൽ ഭർതൃഗുണം, പുത്രലബ്ധി എന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറും എന്നുള്ളതെല്ലാം വിശ്വാസത്തിന്റെയോ സംസ്ക്കാരത്തിന്റേയോ ഭാഗമാണ്.
പഴയകാലത്ത് കേരളീയ ഭവനങ്ങളിൽ പ്രസവാനന്തരം മുക്കുറ്റി ഇലയും പച്ചരിയും ശർക്കരയും ചേർത്ത് സ്ത്രീകൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമമായി പഴമക്കാർ കരുതിയിരുന്ന ഈ ഔഷധം പുതുതലമുറയിലുള്ളവരിൽ ആർക്കും തന്നെ അറിയാത്ത ഒന്നാണ്. ഒരു പിടി മുക്കുറ്റിയും അരകപ്പ് പച്ചരിയും തേങ്ങ ചിരകിയതും ഒരു കപ്പ് ശർക്കര ഉരുക്കിയതും അര സ്പൂൺ ജീരകവും ഒരു സ്പൂൺ നെയ്യും രണ്ട് ചെറിയ ഉള്ളിയും ആണ് ഇതിന് വേണ്ടത്. നാലുമണി ക്കൂർ കുതിർത്ത പച്ചരി, തേങ്ങ, കഴുകിവൃത്തിയാക്കിയ മുക്കുറ്റി എന്നിവ കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് ചുവട് കട്ടിയുള്ള പാത്രത്തിൽ അരച്ച കൂട്ടും ശർക്കരപാനിയും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിച്ച് കുറുകി വരുമ്പോൾ ജീരകം പൊടിച്ച് ചേർത്ത് ഇറക്കി വെയ്ക്കാം. മറ്റൊരു ചട്ടിയിൽ നെയ്യ് ഒഴിച്ച് ചെറിയ ഉള്ളി അരി ഞ്ഞത് മൂപ്പിച്ച് ചേർത്ത് ഉപയോഗിക്കാം.
പ്രസവശേഷം സ്ത്രീകൾക്ക് മുക്കുറ്റിയുടെ ഇല ശർക്കരയുമായി പാചകം ചെയ്ത് കൊടുക്കാറുണ്ട്. ഗർഭാശയയുദ്ധിക്കും നല്ലൊരു മരുന്നാണെന്ന് പഴമക്കാർ അവകാശപ്പെടുന്നു. ശരീരത്തിലെ മുറിവുകൾ ഉണക്കുന്നതിനും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മുക്കുറ്റി അരച്ച് മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.
English Summary: mookoottti better for pregnancy
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments