അൾസറും മറ്റ് ഉദരരോഗങ്ങളും
ഉദരരോഗങ്ങളിൽ പ്രധാനിയാണ് അൾസർ . ചിലരിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ ആമാശയത്തിനു ഗുണകരമല്ലാത്ത രീതിയിൽ ക്രമരഹിതമായി സ്രവിക്കുന്നു. ഇവ ആമാശയത്തിന്റെ ശ്ലേഷ്മപടലങ്ങളിലും കുടലിന്റെ ഭാഗങ്ങളിലും മുറിവുകൾ ഉണ്ടാക്കുന്നു. ഇത് പിന്നീട് വ്രണങ്ങൾ ആയി മാറുന്ന പെപ്റ്റിക് അൾസർ (ഗ്യാസ്ട്രിക് അൾസർ, ഡുവോഡിനൽ അൾസർ ), ചെറുകുടലിനെ ബാധിക്കുന്ന ക്രോൺസ് രോഗം, മലത്തിലൂടെ രക്തവും കഫവും വിസർജ്ജിക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് അഥവാ വൻകുടൽ അൾസർ എന്നിങ്ങനെ ഉദരരോഗങ്ങളെ തരംതിരിച്ച് വൈദ്യശാസ്ത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
ലക്ഷണങ്ങൾ
ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയറ്റിൽ ഗ്യാസ് നിറയുക, ഛർദ്ദി, വയറിന് കനം, പുകച്ചിലോടു കൂടിയ വയറുവേദന, മലവിസർജനത്തിലുള്ള അപാകതകൾ തുടങ്ങിയവ ഉദരരോഗങ്ങളിലെ സാധാരണ ലക്ഷണങ്ങൾ ആണ്. ഫലപ്രദമായ ചികിത്സകളെപ്പറ്റി അറിയാത്തതു കൊണ്ടാവാം ഇത്തരം അസ്വസ്ഥതകൾക്ക് താൽക്കാലിക പരിഹാരങ്ങളായ മരുന്നുകൾ കഴിച്ച് രോഗത്തെ അമർത്തി വയ്ക്കുകയാണ് മിക്കവാറും പേരും ചെയ്യുന്നത്. രോഗം പഴകുമ്പോൾ രക്തം ഛർദിക്കുക, ഉള്ളിലുള്ള വൃണങ്ങൾ രൂപാന്തരം സംഭവിച്ച് കാൻസർ ആയി മാറുക തുടങ്ങിയ സങ്കീർണമായ അവസ്ഥകളിലേക്ക് എത്താനും സാധ്യതയുണ്ട്.
ഗൃഹവൈദ്യ വിധികൾ
ഒരു തണ്ടിൽ നിന്നെടുത്ത ഏഴ് ഇലകൾ, ഏഴ് കുരുമുളക്, കുരുമുളക് തൂക്കം പച്ച മഞ്ഞൾ എന്നിവ അരച്ച് കറന്നെടുത്ത ചൂട് മാറാത്ത ഒരു തുടം പശുവിൻപാലിൽ 21 ദിവസം തുടർച്ചയായി കഴിയ്ക്കുക.
കരിമ്പിൻ നീരിൽ ചെറുനാരങ്ങാ നീരും ഇഞ്ചി നീരും ചേർത്ത് കഴിയ്ക്കുക.
വാഴപ്പിണ്ടിയുടെ നീര് തേൻ ചേർത്ത് കഴിയ്ക്കുക.
രോഗവിമുക്തിക്ക് ആയുർവേദ ചികിത്സയും ഭക്ഷണനിയന്ത്രണവും.
ഭക്ഷണത്തിൽ എരിവ്, പുളി ,മസാലയുടെ അമിതോപയോഗം, ഉപ്പിലിട്ടത്, എണ്ണയിൽ വറുത്തത്, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കുക.
കുമ്പളങ്ങ, കോവയ്ക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി നാടൻ പശുവിൻ പാൽ, പുളിക്കാത്ത മോര് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
നാടൻ നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് പാലിൽ കുറുക്കി കഴിക്കുന്നതും നേന്ത്രക്കായ കറ കളയാതെ പച്ചക്ക് ചവച്ചുതിന്നുന്നതും ഫലപ്രദമാണ്.
ആയുർവേദത്തിൽ ത്രിദോഷങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രോഗിക്കും ചികിത്സ നിശ്ചയിക്കുന്നത്.
നറുനീണ്ടിക്കിഴങ്ങ്, അടപതിയൻ കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ഉണക്ക നെല്ലിക്ക,ഇരട്ടിമധുരം തുടങ്ങിയ ഔഷധങ്ങൾ ഉണക്കിപ്പൊടിച്ച് ചേർത്തുണ്ടാക്കിയ ചൂർണ്ണം, ഇഞ്ചിനീരിൽ പച്ചമരുന്നുകളുടെ ചാറും, അങ്ങാടി മരുന്നുകളും, അയമോദകം, ചുക്ക്, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, കായം മുതലായവ ചേർത്തുണ്ടാക്കുന്ന ഇഞ്ചിലേഹ്യം, കൂവളക്കായുടെ മജ്ജയിൽ കരുപ്പട്ടിയും മറ്റു മരുന്നുകളും നാടൻ പശുവിൻ നെയ്യും ചേർത്തുണ്ടാക്കുന്ന മോദകം, ഗുൽഗുലു തിക്തകഘൃതം, ഭുക്താന്ന വിഭേദിനി ചൂർണ്ണം, കഷായങ്ങൾ, ഗുളികകൾ മുതലായവ രോഗത്തിന്റെ അവസ്ഥയും പഴക്കവുമനുസരിച്ച് നൽകിവരുന്നു.
ഔഷധസേവയും പത്ഥ്യാചരണവും കൃത്യമായി പാലിച്ചാൽ ചുരുങ്ങിയ കാലയളവിൽ രോഗശമനം സാധ്യമാകുമെന്നതിന് അല്പം പോലും സംശയം വേണ്ട.
ശ്രീ വൈദ്യനാഥം ആയുർവേദ ഹോസ്പിറ്റൽ
തൃപ്പൂണിത്തുറ
Ph: 9188849691
Share your comments