കൊറോണയും ലോക്ഡൗണുമെല്ലാം നമ്മുടെ ദിനചര്യകളെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഉണരുന്നതിലും ഉറങ്ങുന്നതിലുമെല്ലാം സമയക്രമങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നു. അതിനിടയില്‍ ചിട്ടയായ ഭക്ഷണക്രമങ്ങള്‍ മറക്കരുത് കേട്ടോ.
കയ്യില്‍ കിട്ടുന്നത് കഴിച്ച് വിശപ്പടക്കുന്നതാണ് പലരുടെയും രീതി. എന്നാല്‍ ഇനിയതു വേണ്ട. പ്രത്യേകിച്ചും വെറുംവയറ്റില്‍ കിട്ടിയതെന്തെങ്കിലും കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത കുറച്ച് ആഹാരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
കാപ്പി ഒഴിവാക്കൂ
ഉറക്കമെഴുന്നേറ്റയുടന്‍ ഒരു കപ്പ് കാപ്പി പലര്‍ക്കും നിര്‍ബന്ധമുളള കാര്യമാണ്. എന്നാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. അതുപോലെ ദഹനപ്രശ്‌നങ്ങള്‍ക്കും നെഞ്ചെരിച്ചിലിനും വരെ ഈ ശീലം വഴിവച്ചേക്കും. അതിനാല്‍ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് ശീലമാക്കും. ശേഷം കാപ്പി വേണ്ടവര്‍ക്ക് അതാവാം.
തൈര് വേണ്ട
തൈര് ആരോഗ്യത്തിന് ഗുണകരമാണെന്ന കാര്യം ശരിയാണ്. പക്ഷെ വെറും വയറ്റില്‍ കഴിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. യോഗര്‍ട്ട് പോലുളളവ വെറും വയറ്റില്‍ കഴിക്കുമ്പോള്‍ അതിലടങ്ങിയ ലാക്ടിക് ആസിഡും വയറിനകത്തെ ആമാശയരസവും കൂടിച്ചേരുമ്പോള്‍ വിപരീതഫലം ചെയ്യും.
തക്കാളി കഴിക്കല്ലേ
നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണാറുളള പച്ചക്കറിയാണ് തക്കാളി. എന്നാല്‍ വെറും വയറ്റിലാണ് തക്കാളി കഴിക്കുന്നതെങ്കില്‍ പണി കിട്ടും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡ് വയറ്റിനകത്തെ രസവുമായിച്ചേര്‍ന്ന് ബുദ്ധിമുട്ടുകളുണ്ടാകാന്‍ സാധ്യതയുണ്ട്.
എരിവും മുട്ടയും വേണ്ട
പോഷകഗുണങ്ങളുണ്ടെന്ന് കരുതി രാവിലെ എളുപ്പത്തിന് മുട്ട കഴിക്കുന്നവരുണ്ട്. വിശപ്പ് ഇല്ലാതാക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വെറും വയറ്റില്‍ മുട്ട കഴിക്കുന്ന ശീലം കാരണമാകും. അതിനാല്‍ മുട്ടയും വെറുംവയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുക. വെറും വയറ്റില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മധുരം കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം.
നേന്ത്രപ്പഴം കഴിക്കല്ലേ
പോഷകസമ്പുഷ്ടമാണ് നേന്ത്രപ്പഴം എന്നതില്‍ തര്‍ക്കമൊന്നുമില്ല. മിക്കവാറും എല്ലാവരും പ്രാതലിനൊപ്പം നേന്ത്രപ്പഴം കഴിക്കാറുണ്ട്.എന്നാല്‍ വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കാനേ പാടില്ല. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ രക്തത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവിന്റെ തുലനതയെ ഇല്ലാതാക്കും. അതിനാല്‍ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം നേന്ത്രപ്പഴം കഴിക്കാം.
നെല്ലിക്കയും അരുത്
വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. നാരുകള്‍ ധാരാളമായുളളതിനാല്‍ വയറിളക്കം, മലബന്ധം എന്നിവയുണ്ടായേക്കാം.
Share your comments