<
  1. Health & Herbs

പ്രായമായവര്‍ക്ക് ശീലമാക്കാവുന്ന പോഷകപ്രദവും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ഭക്ഷണങ്ങള്‍

പ്രായമാകുംതോറും എല്ലാ അവയവങ്ങളുടേയും പ്രവൃത്തികൾ മന്ദഗതിയിലാകുന്നു. ദഹനപ്രക്രിയയും അങ്ങനെ തന്നെ. ചില ഭക്ഷണങ്ങൾ പ്രായമായവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഈ സമയത്ത് ശരീരം ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. ശരീര ഭാരത്തിന്റെയും മെറ്റബോളിസത്തിന്റെയും ഒക്കെ അപചയം മൂലമാണ് ഇതൊക്കെ സംഭവിക്കുന്നത്.

Meera Sandeep
Nutritious and easy-to-digest foods that seniors can eat
Nutritious and easy-to-digest foods that seniors can eat

പ്രായമാകുംതോറും എല്ലാ അവയവങ്ങളുടേയും പ്രവൃത്തികൾ മന്ദഗതിയിലാകുന്നു.  ദഹനപ്രക്രിയയും അങ്ങനെ തന്നെ.  ചില ഭക്ഷണങ്ങൾ പ്രായമായവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഈ സമയത്ത് ശരീരം ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. ശരീര ഭാരത്തിന്റെയും മെറ്റബോളിസത്തിന്റെയും ഒക്കെ അപചയം മൂലമാണ് ഇതൊക്കെ സംഭവിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണക്രമവും ഒക്കെ ദഹനവ്യവസ്ഥയില്‍ പ്രായമാകുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തെ കാത്തു സൂക്ഷിക്കാം ആരോഗ്യത്തോടെ

50 വയസ്സ് പിന്നിട്ട് കഴിഞ്ഞാല്‍ ആരോഗ്യത്തിനും ഉപാപചയത്തിനും കൂടുതല്‍ ജാഗ്രത ആവശ്യമാണ്. അതിനാല്‍ ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേണം ഇവർ തെരെഞ്ഞെടുക്കുവാൻ. അങ്ങനെയുള്ള ചില ഭക്ഷണപദാർത്ഥങ്ങളാണ് പങ്ക് വയ്ക്കുന്നത്.

തൈര്

തൈരില്‍ കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ ബി, പ്രോബയോട്ടിക്‌സ്, വിറ്റാമിന്‍ ഡി എന്നിങ്ങനെ ശരീരത്തിനെ ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്‌സും അവശ്യ പോഷകങ്ങളും അടങ്ങിയ തൈര് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ലാക്ടോസ് അസഹിഷ്ണുത അനുഭവിക്കുന്ന ആളുകള്‍ക്ക് തൈര് നല്ലൊരു ബദലായിരിക്കും. ദൈനംദിന ഭക്ഷണത്തില്‍ തൈര് ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ തണുപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

മത്സ്യം

ദഹിക്കാന്‍ എളുപ്പമുള്ളതും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതുമായ മത്സ്യ വിഭവങ്ങള്‍ ഫാറ്റി മീറ്റുകള്‍ക്ക് നല്ലൊരു ബദലാണ്. മത്സ്യത്തിലെ ഫാറ്റി ആസിഡുകളുടെയും ധാതുക്കളുടെയും സാന്നിധ്യം മെച്ചപ്പെട്ട മെറ്റബോളിസത്തിനും ഉയര്‍ന്ന പ്രതിരോധശേഷിക്കും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്ഡിഎല്‍ മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ, മത്സ്യത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, ദീര്‍ഘസമയത്തേക്ക് വിശപ്പിന് സംതൃപ്തി നല്‍കാനും ഇടയ്ക്കിടെയുള്ള വിശപ്പ് തോന്നലുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

മുട്ട

പ്രോട്ടീന്റെ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഉറവിടമാണ് മുട്ട. ശരീരത്തിനാവശ്യമുള്ള 13 അവശ്യ പോഷകങ്ങള്‍ മുട്ടയിലടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിറ്റാമിന്‍ ഡി വര്‍ദ്ധിപ്പിക്കാനും പേശികള്‍ക്കും എല്ലുകള്‍ക്കും ശക്തമായ ഉറപ്പ് നല്‍കാനും വിശപ്പിന് സംതൃപ്തി നല്‍കാനും സഹായിക്കുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമൃദ്ധമായ സാന്നിധ്യം, എല്ലുകളുടെയും പല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരമാകും.

ഫൈബറുകള്‍

പ്രായമാകുമ്പോള്‍ ദഹനം മോശമായി അനുഭവപ്പെടുന്നു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണത്തിലെ നാരുകളുടെ അഭാവമാണ്. ഫൈബറിന്റെ അഭാവം മലവിസര്‍ജ്ജന പ്രക്രിയയെ ബാധിക്കുകയും മലബന്ധം, ഐബിഎസ്, തുടങ്ങി മറ്റ് നിരവധി ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നിശ്ചിതയളവില്‍ ഫൈബറുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ഇടയ്ക്കിടെ തോന്നുന്ന വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും.  നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്‍ നന്നായി കൈകാര്യം ചെയ്യുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികള്‍ക്ക് ആശ്വാസമായി ഇന്‍സുലിന്‍ കുത്തിവെയ്ക്കുന്നതിന് പകരം ഗുളിക

നന്നായി വെള്ളം കുടിക്കുക

നല്ല ആരോഗ്യത്തിന് ഏത് പ്രായത്തിലുള്ളവരും നന്നായി വെള്ളം കുടിക്കേണ്ട ആവശ്യമാണ്. പ്രായമാകുമ്പോള്‍ നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം പ്രായമാകുമ്പോള്‍, ദാഹം കുറയുന്നു. ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ പലപ്പോഴും ദാഹം അനുഭവപ്പെടണമെന്നില്ല. ശരിയായി പ്രവര്‍ത്തിക്കാനും മലബന്ധം തടയാനും നിങ്ങളുടെ ശരീരത്തിന് ധാരാളം ജലാംശം ആവശ്യമാണ്. നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയാന്‍ ദിവസവും ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രദമായ പാനീയങ്ങള്‍ കുടിക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Nutritious and easy-to-digest foods that seniors can eat

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds