നമ്മുടെ നാട്ടിൽ സാധാരണയായി വളരുന്ന ഒരു പഴവൃക്ഷമാണ് പപ്പായ, എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഈ നാട്ടുപഴത്തിനു നമ്മൾ അറിയാത്ത ഒത്തിരി ഗുണങ്ങൾ ഉണ്ട്, നിത്യനെ പഴുത്ത പപ്പായ കഴിക്കുന്നത് ഹൃദയത്തിനു ഏറെ ഗുണകരം ചെയ്യും. അതോടൊപ്പം കണ്ണിനും ഏറെ ഗുണം ചെയ്യുന്ന വിറ്റാമിൻ എ അടങ്ങിയ ഈ പഴം ശരിക്കുമൊരു അത്ഭുതമാണ്. പപ്പായയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, അതോടൊപ്പം ഇതിൽ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
കൂടാതെ തന്നെ, ഇത് ശരീരത്തിൽ ദഹനത്തെ മെച്ചപ്പെടുത്തുന്നു. വളരെ പ്രധാനമായി സ്ത്രീകളിൽ ഉണ്ടാവുന്ന ആർത്തവ വേദന ഒഴിവാക്കാൻ പഴുത്ത പപ്പായ കഴിക്കുന്നത് വളരെ അധികം സഹായിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും അതോടൊപ്പം വൃക്കകളെ സംരക്ഷിക്കുന്നു, ചില വ്യക്തികളിൽ കാണുന്ന മൈഗ്രെയ്ൻ, തലവേദന എന്നിവ കുറയ്ക്കുന്നു. സന്ധിവാതത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കാൻ പപ്പായ കഴിക്കുന്നത് വഴി സഹായിക്കുന്നു. ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയ പഴമാണ് ഇത്, കണ്ണിന്റെ കാഴ്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ എയുടെ നല്ല ഉറവിടമാണ്.
പപ്പായയുടെ പ്രധാന ആരോഗ്യഗുണങ്ങൾ:
പപ്പായ ഹൃദ്രോഗത്തിനെതിരെയുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്നു. പപ്പായയിലെ ഉയർന്ന നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയുന്നു. കൊളസ്ട്രോൾ ഓക്സിഡൈസ് ചെയ്യുമ്പോൾ, അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
പപ്പായയിൽ, ശരീരത്തിന് വളരെ വേണ്ടപ്പെട്ട ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിനെ ദോഷം കുറഞ്ഞ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് അത്യാവശ്യമാണ്. പ്രാഥമികമായി മാംസ ഉൽപന്നങ്ങളിൽ കാണപ്പെടുന്ന അമിനോ ആസിഡായ ഹോമോസിസ്റ്റീന്റെ ഉയർന്ന അളവ് ഹൃദ്രോഗത്തിനുള്ള ഒരു അപകട ഘടകമാണ്. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ പപ്പായ കഴിക്കുന്നത് ഹോമോസിസ്റ്റീന്റെ അളവ് കുറയ്ക്കുകയും, ശരീരത്തിൽ ഈ അപകട ഘടകത്തിന്റെ ഉത്പാദനത്തെ കുറയ്ക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഡയറ്റുകളില്ലാതെ ആരോഗ്യകരമായ ശരീരഭാരം എങ്ങനെ നിലനിർത്താം?
Share your comments