നിത്യജീവിതത്തിൽ ഒരിക്കലും ഒരാൾക്കും ഒഴിവാക്കാനാവാത്തതാണ് ഉപ്പ്. രുചി പകരാൻ അത്യന്താപേക്ഷിതമായതിനാൽ തന്നെ പ്രമേഹമുള്ളവർക്ക് പോലും പൂർണമായി ഉപ്പിനെ ഒഴിവാക്കാൻ കഴിയില്ല. ശരീരത്തിലെ രക്തസമ്മർദത്തെ കൂട്ടുന്നത് പോലെ നിയന്ത്രിക്കാനും ഉപ്പിന് സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: എല്ലാത്തരം ഉപ്പുകളും കഫത്തെ ഉണ്ടാക്കും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം
രക്തസമ്മർദം കുറവാണെങ്കിൽ മറ്റ് മരുന്നുകളൊന്നിലേക്കും പോകാതെ ഉപ്പ് ചേർത്ത ആഹാരം കൂടുതൽ കഴിക്കുക എന്നാണ് ഡോക്ടർമാർ പോലും നിർദേശിക്കുന്നതും.
എങ്കിലും ഉപ്പ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും ദോഷകരമാണ്.
പരൽ ഉപ്പിൽ നിന്ന് പൊടിയൊപ്പിലേക്കും പിന്നീട് അയോഡൈസ്‌ഡ് ഉപ്പിലേക്കും ചേക്കേറിയ നമ്മൾ മലയാളികൾ ഇന്ന് അതിസവിശേഷമായ മറ്റൊരു ഉപ്പിന് പിന്നാലെയാണ്. അതായത്, ആരോഗ്യത്തിന് വളരെ ഗുണപ്രദമായ പിങ്ക് സാൾട്ട് മലയാളികളുടെ വിഭവങ്ങളിലേക്കും വലിയ രീതിയിൽ കടന്നെത്തിയിട്ടുണ്ട്.
എന്നാൽ പലർക്കും ഈ സവിശേഷകരമായ ഉപ്പിനെ കുറിച്ച് വലിയ ധാരണയില്ലെന്നതാണ് മറ്റൊരു സത്യം. പിങ്ക് ഉപ്പ് എങ്ങനെയൊക്കെയാണ് നിങ്ങൾക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതെന്നാണ് ചുവടെ വിവരിക്കുന്നത്.
പിങ്ക് ഉപ്പിന്റെ സവിശേഷ ഗുണങ്ങൾ (Special features of pink salt)
മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, മാംഗനീസ് എന്നീ ലോഹങ്ങളാൽ സമ്പന്നമാണ് പിങ്ക് ഉപ്പ്. ഈ ഘടകങ്ങൾ ശരീരത്തിലെ രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിൽ നിർജീവമായി ശേഷിക്കുന്നതും അമിത വണ്ണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ പിങ്ക് ഉപ്പ് സഹായിക്കുന്നു. രക്തസമ്മർദം കൂടുതൽ ഉള്ളവർക്കും ഈ ഉപ്പ് ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കറിയിൽ ഉപ്പ് കൂടുന്നത് ഇനി പ്രശ്നമേയല്ല!
ഇതുകൂടാതെ, പിങ്ക് ഉപ്പ് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഓക്കാനം, ഛർദിൽ, ഫ്ലൂ, വിരശല്യം എന്നിവ ഉണ്ടാകുമ്പോൾ ചെറുനാരങ്ങാ നീരിനൊപ്പം ഈ ഉപ്പ് കൂടി ചേർത്ത് കുടിക്കുന്നത് പരിഹാരമാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ഇന്തുപ്പിൽ അയഡിൻ മറ്റ് ഉപ്പുകളെ അപേക്ഷിച്ച് കുറവാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
ശരീരഭാഗങ്ങളിൽ നീര് ഉണ്ടാകുമ്പോഴും പിങ്ക് ഉപ്പ് ഫലം ചെയ്യും. അതായത്, ഈ ഉപ്പ് ഇട്ട് തിളപ്പിച്ച വെള്ളം നീരുള്ള ഭാഗത്ത് ആവിയാക്കി പിടിക്കുക. കൂടാതെ, പിങ്ക് ഉപ്പിനൊപ്പം മുരിങ്ങയില കൂടി ചേർത്ത് അരച്ച് നീരുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. നീര് കുറക്കാൻ മാത്രമല്ല, ശരീരത്തിന് നല്ല കുളിർമ നൽകാനും ഇതിന് സാധിക്കുന്നു. ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതിനും പിങ്ക് ഉപ്പ് സഹായിക്കും.
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾക്കെതിരെയുള്ള ഒറ്റമൂലിയാണ് പിങ്ക് ഉപ്പ്. മാത്രമല്ല, പല്ലുകൾക്ക് ശക്തി നൽകാനും മുട്ട് വേദന, തലവേദന, സന്ധിവേദന എന്നിവയ്ക്കും ശമനമായി പിങ്ക് ഉപ്പ് ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഉപ്പ് ശരീരത്തിൽ അധികമായാലും കുറഞ്ഞാലും പ്രശ്നം തന്നെ, അറിയണ്ടേ ഉപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന്?
ഉപ്പൂറ്റി വിണ്ടു കീറലിനും പരിഹാരമാണ് പിങ്ക് ഉപ്പ്. ഇളം ചൂട് വെള്ളത്തിൽ ഈ ഉപ്പ് ചേർത്ത് കാൽ മുക്കി വച്ചാൽ വിണ്ടു കീറലിനെ പ്രതിരോധിക്കാം.
Share your comments