പോഷക ഗുണങ്ങൾ ഏറെയുള്ള സ്വാദിഷ്‌ഠമാര്‍ന്ന ഫലങ്ങളില്‍ ഒന്നാണ് പ്ലം. പഴമായിട്ടും, സംസ്‌കരിച്ചും ഉണക്കിയും എങ്ങനെ ഉപയോഗിച്ചാലും ആരോഗ്യദായകങ്ങളാണ് ഇരുമ്പിന്‍റെ സ്രോതസായ പ്ലം.വിറ്റാമിന്‍ സി യും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ മികച്ച ഉറവിടമായതിനാല്‍ ദഹനം സുഗമമാക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പ്ലം പഴങ്ങള്‍ക്ക് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. അതിനാല്‍ പലതരം മാരകരോഗങ്ങളെയും തടയും.
ചര്‍മ്മത്തിന് യുവത്വവും നല്‍കാന്‍ പ്ലം പഴങ്ങള്‍ക്ക് അസാമാന്യമായ കഴിവുണ്ട്. .ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്‌ക്കാനും, ഇവ സഹായിക്കും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയം, നാഡീവ്യൂഹം എന്നിവയെ സംരക്ഷിക്കും. വിറ്റാമിന്‍, എ, ഇ, ഫോളിക്, നിക്കോട്ടനിക് ആസിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് പ്ലം ജ്യൂസ് നല്‍കുന്നത് വിശപ്പുണ്ടാകാനും ദഹനം സുഗമമാക്കാനും സഹായിക്കും.
ആന്റി ഓക്‌സഡന്റുകളാല്‍ സമൃദ്ധമാണ് പ്ലം.. പ്രൂണ്‍സ് എന്നറിയപ്പെടുന്ന ഉണങ്ങിയ പ്ലമ്മില്‍ അസ്ഥി ക്ഷതത്തെ തടയുന്ന ചെമ്പും ബോറോണും ധാരാളം അടങ്ങിയിട്ടുണ്ട്. ഇനുലിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍ ഇവിയിലടങ്ങിയിട്ടുണ്ട്. കുടലിലെ ബാക്ടീരിയയാല്‍ ഇവ വിഘടിക്കുകയും ദഹന സംവിധാനത്തില്‍ അമ്ലാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യും. നിരവധി ധാതുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്ലം ഹൃദയത്തിനും ഏറെ നല്ലതാണ്. .
Share your comments