ഭാരതത്തിൽ എല്ലായിടത്തും കാണുന്ന ഔഷധ സസ്യമാണ് കൊടുവേലി. ത്വക്ക് രോഗങ്ങൾക്ക് പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ് കൊടുവേലി. കൊടുവേലികൾ മൂന്നു തരമുണ്ട് നീലക്കൊടുവേലി, വെള്ളക്കൊടുവേലി, ചുവപ്പു കൊടുവേലി. എന്നാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതും കേരളത്തിൽ ഏറെ പ്രചാരത്തിലുള്ളതും ചെത്തിക്കൊടുവേലി ആണ്. ഇതിൻറെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്ലംബാജിൻ എന്ന പദാർത്ഥമാണ് ഏറ്റവും കൂടുതൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പേരിൽ പരാമർശിക്കുന്ന പോലെതന്നെ വേലി ആയിട്ടാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. കാരണം എന്തെന്ന് വെച്ചാൽ ഇതിൻറെ വേരിൽ നിന്നുണ്ടാകുന്ന ഗന്ധവും നീറ്റലും പന്നി, എലി തുടങ്ങിയ ശല്യക്കാരായ മൃഗങ്ങളിൽനിന്ന് നമ്മുടെ കൃഷിയിടത്തെ സംരക്ഷിക്കുന്നു. ഈ നീര് ശരീരത്തിൽ ഏൽക്കാതെ നോക്കണം. ശരീരത്തിൽ കൊണ്ടാൽ പൊള്ളുന്നതിനു സമയമാണ് ഇതിന്റെ നീര്. അഞ്ചുവർഷത്തോളം ജീവിതചക്രം ഉള്ള ചെടിയാണ് കൊടുവേലി. പ്ലംബാഗോ റോസിയ എന്നാണ് ശാസ്ത്രീയനാമം. റോസ് കളേഴ്സ് റെഡ് മാർട്ട് എന്ന് ഇംഗ്ലീഷിലും ചിത്രക്ക് എന്ന് സംസ്കൃതത്തിലും ഈ സസ്യം അറിയപ്പെടുന്നു. കേരളത്തിൻറെ തെങ്ങിൻ തോപ്പുകളിൽ എല്ലാം തന്നെ ഈ ഔഷധസസ്യം ഇന്ന് ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. വേരുപിടിപ്പിച്ചാണ് ഇത് നട്ടു പരിപാലിക്കുന്നത്. വിത്തുകളിൽ നിന്ന് പ്രജജനം സാധ്യമല്ല. മൂപ്പു കൂടിയ തണ്ടാണ് നടാൻ എടുക്കേണ്ടത്. മണ്ണ് നന്നായി കിളച്ചൊരുക്കി ആദ്യം തണ്ടുകൾ നട്ടു പിടിപ്പിക്കാം. തണ്ട് പിടിച്ചതിനു ശേഷം രണ്ടുമാസത്തിനുള്ളിൽ ഇത് 10 സെൻറീമീറ്റർ അകലത്തിൽ മാറ്റി നടാവുന്നതാണ്. 12-18 മാസത്തിനുള്ളിൽ തന്നെ വിളവെടുക്കാം. ചാണകപ്പൊടി കമ്പോസ്റ്റ് എന്നിവയാണ് അടി വളമായി നൽകുന്നത്. സാധാരണ കാലവർഷത്തിന് തുടക്കമാണ് കൃഷിക്ക് അനുയോജ്യം.ഇതിൻറെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്ലം ബാജിൻ എന്ന രാസപദാർത്ഥത്തിന്റെ അളവ് വർധിക്കുന്നതാണ് ഇതിൻറെ വിപണിയിലെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ന് എല്ലാവിധ നഴ്സറികളിലും ഇതിനെ തൈകൾ ലഭ്യമാണ്.
കുറ്റിച്ചെടിയായി വളരുന്നതിനാൽ പരിപാലനവും എളുപ്പമാണ്. അഗ്നി, മൃദുല ഇന്ന് രണ്ടിനങ്ങളാണ് പ്രചാരത്തിലുള്ളത്. വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ അഗ്നിയാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. ഇതിൽ പ്ലംബാജിന്റെ അളവ് കൂടുതലാണ്. ഗോമൂത്രം നേർപ്പിച്ചത് ഒഴിച്ചുകൊടുക്കുന്നത് കൊടുവേലിയുടെ വളർച്ച വേഗത്തിലാക്കാൻ നല്ലതാണ്. വിളവെടുക്കുന്നതിന് മുൻപ് ഔഷധവീര്യം കൂടുതലായതിനാൽ കൈയുറ ധരിക്കേണ്ടത് നിർബന്ധമാണ്. വിപണിയിൽ ഒരു കിലോയ്ക്ക് 100 രൂപയിലധികം വില വരുന്നുണ്ട്. ഒരേക്കറിൽനിന്ന് മൂന്നു ടൺ കൊടുവേലിക്കിഴങ്ങ് എങ്കിലും ലഭിക്കും. വാതത്തിനുള്ള ഓയിൽമെൻറ് നിർമാണത്തിന് കൊടുവേലി ഉപയോഗിച്ചുവരുന്നുണ്ട്. മന്ത്,ഗ്രഹണി തുടങ്ങിയ അസുഖങ്ങൾക്ക് കൊടുവേലിയുടെ ഉപയോഗം നല്ലതാണ്. ഇതിൻറെ ഔഷധഗുണവും വിപണിയിലെ മൂല്യവും വൻനേട്ടം കൊയ്യാൻ നമ്മളെ സഹായിക്കും.
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
Share your comments