ബൈബിളിന്റെ പഴയ നിയമ പുസ്‌തകത്തിലും ഖുറാനിലും പ്രതിപാദിച്ചിട്ടുള്ള മാതളം പുരാതന ഈജിപ്‌തിൽ പിരമിഡുകളിൽ മമ്മികൾക്കൊപ്പം അടക്കം ചെയ്യുവാൻ ഉപയോഗിച്ചിരുന്നു. പ്രാചീനകാലം മുതൽ മെഡിറ്ററേനിയൻ പ്രദേശത്ത് വളർത്തി വന്നിരുന്ന ഫലവക്ഷമായ മാതളം ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ പശ്ചിമേഷ്യയിലും ഭാരതത്തിലും ചൈനയിലും മറ്റും കൃഷി ചെയ്തു വരുന്നു. ഒരു വലിയ കുറ്റിച്ചെടിയുടെയോ ചെറുവൃക്ഷത്തിൻ്റെയോ പ്രകൃതമുള്ള മാതളം ഇറാൻ മുതൽ ഹിമാലയം വരെയുള്ള പ്രദേശത്ത് സ്വാഭാവികമായി വളരുന്നുണ്ട്.
ഔഷധപ്രാധാന്യം
നാടവിരശല്യം ഒഴിവാക്കാൻ മാതളത്തിൻ്റെ വേരും ഫലത്തിൻ് തൊലിയും കഷായം വെച്ച് 100 മി.ലി. വീതം രാവിലെയും വൈകിട്ടും 2-3 ദിവസം തുടർച്ചയായി കുടിക്കുകയും തുടർന്ന് ആവണക്കെണ്ണ കുടിച്ച് വയറിളക്കുകയും ചെയ്‌താൽ മതി.
രക്തപിത്തത്തിന് മാതളപ്പഴം സമൂലം ഉണക്കി പൊടിച്ചത് രാവിലെയും വൈകിട്ടും 3 ഗ്രാം വീതം തേനിൽ കഴിച്ചാൽ ശമനമുണ്ടാകും.
6 ഗ്രാം മാതളത്തിൻ്റെ തളിരില, 1 ഡെസിഗ്രാം കറുപ്പ് ചേർത്ത് നല്ലതു പോലെ അരച്ച് ഗുളികയാക്കി രാവിലെയും വൈകിട്ടും ഓരോ ഗുളിക വീതം കഴിച്ചാൽ 3 ദിവസം കൊണ്ട് എത്ര ശക്തമായ അതിസാരവും ശമിക്കും.
മാതളപ്പഴത്തിന്റെ തോട് നന്നായി പൊടിച്ച് ലേശം എടുത്ത് അരഗ്ലാസ്സ് ചൂടു വെള്ളത്തിൽ ചേർത്തു കഴിച്ചാൽ ഏതു കൃമിക്കും ശമനമുണ്ടാകും
മദ്യം അധികം കുടിച്ചുണ്ടാകുന്ന മോഹാലസ്യം, ഉന്മാദം, അതിസാരം, ഛർദ്ദി എന്നീ അസുഖങ്ങൾക്ക് മാതളത്തിൻ്റെ കായ് ഇടിച്ച് പിഴിഞ്ഞ് ശർക്കരയും ചേർത്ത് 3 ഗ്രാം മുതൽ 6 ഗ്രാം വരെ ദിവസം 3 നേരം കഴിച്ചാൽ മതിയാകും.
മലേറിയ, അതിസാരം, പലവിധത്തിലുള്ള ജ്വരരോഗങ്ങൾ ഇവ വന്നതിനുശേഷം പതിവായി മാതളത്തിൻ്റെ പഴുത്ത കായ്ക്കുള്ളിലെ വിത്ത് തിന്നുക. ആരോഗ്യം പൂർണ്ണമായി വീണ്ടു കിട്ടാൻ ഇത് നല്ലതാണ്.
അമ്ലപിത്തത്തിന് അരകപ്പ് മാതളതോടിൻ കഷായം തേൻ ചേർത്ത് 3 നേരം വീതം 7 ദിവസം കഴിച്ചാൽ ഗുണം ചെയ്യും.
100 ഗ്രാം മാതളതോട് ഉണങ്ങിയത്, 20 ഗ്രാം അയമോദകം, 20 ഗ്രാം വെളുത്തുള്ളി ഇവ ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1/2 ലിറ്റർ ആക്കണം. ഈ ഔഷധം 5 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഒരു ടീസ്‌പൂൺ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 2 ടീസ്‌പൂൺ, 18 വയസ്സിൽ താഴെയുള്ളവർക്ക് 1/2 ഔൺസ്, പ്രായപൂർത്തി യായവർക്ക് ഒരൗൺസ് എന്ന അളവിൽ 3 നേരം വീതം 3 ദിവസം കൊടുത്താൽ വിരശല്യം മാറി കിട്ടും.
Share your comments