ആരോഗ്യഗുണങ്ങളും പോഷക ഉള്ളടക്കവും കൊണ്ട് മുളയരി സമ്പന്നമാണ്
വിറ്റാമിൻ ബി 6 ൻ്റെ വലിയ ഉറവിടമാണ് മുളയരി. പ്രേമേഹരോഗികൾക്ക് വളരെ നല്ലത് എന്നാണ് പറയപ്പെടുന്നത്. നാരുകളാൽ സമ്പന്നമായ മുളയരിൽ സാധാരണ അരി, ഗോതമ്പ് എന്നിവയേക്കാൾ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളതിനാൽ സന്ധികളുടെ വേദന, നടുവേദന, റുമാറ്റിക് വേദന എന്നിവ നിയന്ത്രിക്കാൻ പതിവ് ഉപയോഗം സഹായിക്കും.
മുളയരിക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ല കഴിവുണ്ട് .
സാധാരണയായി, 40 വർഷത്തിലൊരിക്കൽ മുള തോട്ടങ്ങൾ പൂവിടുന്നു.
മുള അരിയിൽ നിർമ്മിച്ച പായസം, ഉണ്ണിയപ്പം (മധുരപലഹാരങ്ങൾ), ഉപ്പുമവ്, പുട്ട് തുടങ്ങിയ പലതരം വിഭവങ്ങൾ ഉഉണ്ടാക്കാം മറ്റേതൊരു അരിയെയും പോലെ മുള അരിയും കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങളാൽ സമ്പന്നമാണ്.
പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണമാണെന്ന് പൊതുവെ കണക്കാക്കപ്പെടുന്ന മുള അരിയിൽ മറ്റ് ഗ്ലൈസെമിക് സൂചിക കുറവാണ് .
ഇപ്പോൾ വയനാട് , നീലഗിരി ജില്ലകളിൽ ധാരാളമായി മുളംകാടുകൾ പൂത്ത് മുളയരി ലഭ്യമായി തുടങ്ങി ഇപ്പോൾ ഫുഡ് കെയർ ഗോത്ര വിഭാഗക്കാരിൽ നിന്നും നേരിട്ട് സംഭരിച്ച മുളയരി വിതരണം തുടങ്ങി
Share your comments