ആരോഗ്യത്തിനും ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിനും ആവശ്യമായ തോതിൽ പ്രോട്ടീൻ കഴിക്കേണ്ടത് ആവശ്യമാണ്. ദിവസേനയുള്ള ഭക്ഷണത്തിലൂടെയാണ് നമുക്കാവശ്യമായ പ്രോട്ടീന്‍ നേടുന്നത്. എന്നാല്‍ ചിലർക്ക് ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പ്രോട്ടീൻറെ കുറവ് കാണാറുണ്ട്. ഇത് അധികവും വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരിലാണ് കാണുന്നത്.

ഇങ്ങനെയുള്ളവർക്ക് പ്രോട്ടീൻ കുറവ് നികത്താന്‍ അല്‍പം പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതില്‍ പലര്‍ക്കും ഇഷ്ട്ടപ്പെടാത്ത കാര്യമാണ്. അങ്ങനെയുള്ളവർക്ക് പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
മുംബൈയില്‍ നിന്നുള്ള പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ദിഗ്വിജയ് സിംഗാണ് ഈ 'ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡറി'ന്റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍ വീട്ടില്‍ വാങ്ങിക്കാറുള്ള അതേ ചേരുവകള്‍ തന്നെ മതി ഇത് തയ്യാറാക്കാനും.
40 ഗ്രാം ചന (ബ്രൗണ്‍), 40 ഗ്രാം ഓട്ട്‌സ്, 40 ഗ്രാം പീനട്ട്‌സ്, 20 ഗ്രാം ഫ്‌ളാക്‌സ് സീഡ്‌സ്, 15 ഗ്രാം ആല്‍മണ്ട്‌സ് എന്നിവയാണ് ആകെ ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. നല്ല അസല്‍ 'ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍' റെഡി.
ദിവസവും രണ്ട് നേരം ഇത് വെള്ളത്തിലോ പാലിലോ കലക്കി കഴിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. ഒാരോ തവണയും രണ്ട് സ്‌കൂപ്പില്‍ (ഏകദേശം 65 ഗ്രാം) കൂടുതല്‍ എടുക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Protein powder can be easily made at home
Share your comments