<
  1. Health & Herbs

ഉപദേശം തേടി നല്ല ക്വാളിറ്റിയുള്ള  പ്രോട്ടീൻ പൗഡർ വാങ്ങുന്നതാണ് ഉത്തമം

പ്രോട്ടീൻ പൗഡർ ഉപയോഗിക്കേണ്ടത് ചില രോഗാവസ്ഥയിലും പ്രൊഫഷണൽ ബോഡി ബിൽഡേഴ‌സിലും ചില കായിക താരങ്ങളിലും മാത്രം.

Arun T
പ്രോട്ടീൻ പൊടി
പ്രോട്ടീൻ പൊടി

പ്രോട്ടീൻ പൊടി കച്ചവടം കേരളത്തിലും ഭാരതത്തിലും പൊടി പൊടിക്കുകയാണ്. കേരളത്തിലും ഭാരതത്തിലും മാത്രമല്ല ലോകത്തെമ്പാടും.

പ്രോട്ടീൻ പൊടിയെ ഒരു ഇമോഷണൽ അറ്റാച്ച്മെന്റോടു കൂടി കാണുന്ന യുവജനതയാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടത്. ഭാരതത്തിൽ മാത്രം 50,000 കോടിക്കടുത്താണ് പൊടി പൊടിക്കുന്ന പ്രോട്ടീൻ കച്ചവടത്തിന്റെ കണക്ക് . പത്തു കൊല്ലം കൊണ്ടൊന്നുമല്ല, വർഷം തോറും. അങ്ങനെയിരിക്കുമ്പോഴാണ് ഏതാണ്ട് 40,000 കേസുകൾ ഇത്തരം പ്രോട്ടീൻ പൊടി കച്ചവടത്തിനും ഫുഡ് സപ്ലിമെന്റ് മാർക്കറ്റിനുമെതിരെ നിലവിലുണ്ടെന്ന് ബഹു ആരോഗ്യ വകുപ്പ് മന്ത്രി പാർലമെൻ്റിൽ പ്രഖ്യാപിച്ചത്. അപ്പോൾ തീർച്ചയായും ഈ കച്ചവടത്തിലെ പിന്നാമ്പുറങ്ങൾ അറിഞ്ഞിരിക്കണം.

പ്രോട്ടീൻ പൗഡർ ഉപയോഗിക്കാനേ പാടില്ല എന്നല്ല അർത്ഥം.

റെഗുലർ ജിമ്മിൽ പോകുന്നവർ, - മോഡറേറ്റ് ലെവലിൽ വ്യായാമം ചെയ്യുന്നവർ എന്നിവർ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുകയേയരുത്. അവർക്ക് ധൈര്യമായി പ്രോട്ടീൻ പൗഡർ കുപ്പത്തൊട്ടിയിൽ തന്നെ എറിയാം.

ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളവർക്ക് ക്വാളിഫൈഡായിട്ടുള്ള ഒരു ആരോഗ്യ പ്രവർത്തകനിൽ നിന്നും ഉപദേശം തേടി നല്ല ക്വാളിറ്റിയുള്ള  പ്രോട്ടീൻ പൗഡർ വാങ്ങുന്നതാണ് ഉത്തമം. വെറുതെ ജിമ്മിൽ പോയി പ്രോട്ടീൻ പൗഡർ വാങ്ങി - കഴിക്കുന്നവർ താഴെപ്പറയുന്നവ അറിഞ്ഞിരിക്കുക തന്നെ വേണം.

മുപ്പതിനായിരം കോടിയും 40,000 കേസുകളും അവിടെ നിൽക്കട്ടെ. ഇനി മറ്റൊന്ന് കൂടി കണ്ടോളൂ.

ഏതാണ്ട് 30 ശതമാനം പ്രോട്ടീൻ പൗഡർ കളിലും അവർ അവകാശപ്പെടുന്ന പ്രോട്ടീനുകൾ ഇല്ല തന്നെ, അതിനേക്കാൾ രസകരം വിലകുറഞ്ഞ അമിനോ ആസിഡുകൾ നിറച്ച് പ്രോട്ടീൻ കണ്ടന്റിനെ വളരെ കുട്ടിക്കാണിക്കുന്ന അത്ഭുത ജാലവിദ്യകൾ പോലുമുണ്ട് ചില പൊടിപൊടിക്കുന്ന പ്രോട്ടീൻ കച്ചവടത്തിനിടയിൽ.

ലാൻഡ്സെറ്റ് ഫുഡ് കമ്മീഷനും ലോകാരോഗ്യ സംഘടനയും മറ്റു പ്രൊഫഷണൽ സംഘടന കളുമൊക്കെ തന്നെ വീടുകളിലെ പ്രോട്ടീൻ സ്രോതസ്സുകൾ ഉപയോഗിക്കാൻ പറയുമ്പോഴാണ് നാം പ്രോട്ടീൻ കച്ചവടത്തിന് പുറകെ പായുന്നത്.

കൺവീനിയൻസിനു വേണ്ടി പൊടി - വിഴുങ്ങിയാൽ പൊടിഞ്ഞു പോകുന്നത് പ്രധാനപ്പെട്ട അവയവങ്ങൾ. ആയിരക്കണക്കിന് പ്രോട്ടീൻ പാക്കറ്റുകളാണ് എല്ലാ ദിവസവും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രോട്ടീൻ പൗഡർ ഔട്ട്ലെറ്റുകളിൽ നിന്നും വിറ്റഴിക്കപ്പെടുന്നത്.

മുട്ടയിലും പാലിലും യോഗർട്ടിലും ചിക്കനിലും മീനിലും പയറിലും കപ്പലണ്ടിയിലും കാഷ്യുനട്ടിലും പനീറിലും പ്രോട്ടീൻ നിറയെയുള്ളപ്പോൾ ഈ വിഷവസ്‌തു വാങ്ങി കഴിക്കണമോ എന്ന് യുവജനത ഒന്നുകൂടി ആലോചിക്കണം

English Summary: Protein powder must be used carefully

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds