കാടയിറച്ചിയുടെ അത്രയും തന്നെ ഗുണങ്ങൾ ഉള്ളവയാണ് കാട മുട്ടയും. വലിപ്പം കുറവാണെങ്കിലും ഗുണത്തിൽ കോഴിമുട്ടയുടെ മുന്നിലാണ് കാടമുട്ടയുടെ സ്ഥാനം. കുട്ടികൾക്ക് ദിവസവും പുഴുങ്ങികൊടുക്കാവുന്ന ഒന്നാണിത്. ചെറിയ പുള്ളിക്കുത്തുകൾ ഉള്ള തോടാണ് കാടമുട്ടയുടേത്. മറ്റുമുട്ടകളെ സംബന്ധിച്ച് വില അല്പം കൂടുതലാണെകിലും ഗുണത്തെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ അതൊരു നഷ്ടമേയല്ല. കാടമുട്ടയുടെ പൊതുവായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തും . 13 ശതമാനം പ്രോട്ടീനും വൈറ്റമിന് ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്. കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്മ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോൾ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മർദ്ധം ,ആര്ത്രൈറ്റീസ്, സ്ട്രോക്ക്, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ കാടമുട്ട കഴിക്കാം. കാടമുട്ടയിൽ അയേണ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്ദ്ധിപ്പിക്കും. അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കും. കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്ദ്ധിപ്പിച്ച് ഓർമ്മ നല്കും.
കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്നി സ്റ്റോൺ ,ഗാള്ബ്ലാഡർ സ്റ്റോൺ എന്നിവയൊക്കെ ഇല്ലാതാക്കാൻ കഴിയും. ഇത് കല്ലുകളുടെ വളർച്ച തുടക്കത്തിൽ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന് സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്കാനും തിളക്കം നല്കാനും സഹായിക്കും ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും. ചിലർക്ക് കോഴിമുട്ട കഴിച്ചാല് അലർജി ഉണ്ടാകുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.
Share your comments