<
  1. Health & Herbs

ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്‌ജിൽ വെച്ച ശേഷം വീണ്ടും ചൂടാക്കുന്നത് ദോഷഫലം ചെയ്യും

ഭക്ഷണം കഴിച്ചുകഴിഞ്ഞു മിച്ചം വരുന്നത് സാധാരണയാണ്. ഇവ ഫ്രിഡ്‌ജിൽ വെച്ച് പിറ്റേദിവസം ചൂടാക്കി കഴിക്കുകയാണ് പതിവ്. എന്നാൽ എല്ലാ ഭക്ഷണങ്ങളും ഫ്രിഡ്‌ജിൽ വെച്ചശേഷം ചൂടാക്കി ഉപയോഗിക്കുന്നത് ശരിയല്ല. ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ ചൂടാക്കി കഴിക്കുന്നത് ദോഷഫലം ചെയ്യും. ഇങ്ങനെയുള്ള ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.

Meera Sandeep
Reheating these food after refrigerating them can be harmful
Reheating these food after refrigerating them can be harmful

ഭക്ഷണം കഴിച്ചുകഴിഞ്ഞു മിച്ചം വരുന്നത് സാധാരണയാണ്.  ഇവ ഫ്രിഡ്‌ജിൽ വെച്ച് പിറ്റേദിവസം ചൂടാക്കി കഴിക്കുകയാണ് പതിവ്. എന്നാൽ എല്ലാ ഭക്ഷണങ്ങളും ഫ്രിഡ്‌ജിൽ വെച്ചശേഷം ചൂടാക്കി ഉപയോഗിക്കുന്നത് ശരിയല്ല.  ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ ചൂടാക്കി കഴിക്കുന്നത് ദോഷഫലം ചെയ്യും. ഇങ്ങനെയുള്ള ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.  

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ  ഇതിലെ എണ്ണ ഹൈഡ്രോജെനേഷന്‍ സംഭവിച്ച് ട്രാന്‍സ്ഫാറ്റായി മാറും. ഇത് കരളിന് ദോഷം വരുത്തുന്നു. രക്തക്കുഴലില്‍ ബ്ലോക്കുണ്ടാക്കാന്‍ ഇത് ഇടയാക്കും.  ഉപയോഗിച്ച ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കുന്നത് അപകടമാണ്.

ഇലക്കറികളും രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നത് നന്നല്ല.  ക്യാബേജ്, ചീര, മുരിങ്ങയില, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവ മാത്രമല്ല, ബീന്‍സ്, ക്യാരറ്റ് തുടങ്ങിയ ഭക്ഷണ വസ്തുക്കളും ഇതില്‍ പെടുന്നു. ഇവ വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകളായി മാറുന്നു. ഇവ ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് ഏമ്പക്കവും നെഞ്ചെരിച്ചിലുമുണ്ടാക്കുന്നു.

അരികൊണ്ട് പാകപ്പെടുത്തിയ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിയ്ക്കരുത്. പ്രത്യേകിച്ചും ചോറ്. അരിയില്‍ ഒരു ബാക്ടീരിയയുണ്ട്. നാം കഴുകി ചൂടാക്കുമ്പോള്‍ ഇവ നശിച്ചു പോകും. എന്നാല്‍ ഇവ വീണ്ടും ചൂടാക്കുമ്പോള്‍ ഇവയുടെ ടോക്‌സിനുകള്‍ വീണ്ടും ആക്ടീവായി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. പഴയ ചോറ് ചൂടാക്കിക്കഴിയ്ക്കുമ്പോള്‍ പലര്‍ക്കും വയറിന് പ്രശ്‌നമുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതു തന്നെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരം ഭക്ഷ്യയോഗ്യ ഇലക്കറികൾ

ഇത്തരത്തിൽ ഉപയോഗിക്കാൻ പറ്റാത്ത മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടയില്‍ സ്വാചറേറ്റഡ് ഫാറ്റ്, പ്രോട്ടീനുകള്‍ എന്നിവയുണ്ട്. ഇവ രണ്ടാമതും ചൂടാക്കുമ്പോള്‍ ഇവരുടെ രുചിയിലും രൂപത്തിലും തന്നെ വ്യത്യാസമുണ്ടാകുന്നു. ഇത് കഴിയ്ക്കുമ്പോള്‍ മനംപിരട്ടല്‍ പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇതിനാല്‍ മുട്ട പാകം ചെയ്ത് ഉടന്‍ തന്നെ കഴിയ്ക്കുക. മാത്രമല്ല, മുട്ട കേടായി സാല്‍മൊണെല്ല ബാക്ടീരിയ ഉണ്ടാകാനും സാധ്യതയേറെയാണ്.

ഫ്രഷ് കൂണ്‍ മാത്രമേ കഴിയ്ക്കാവൂ. ഇത് ചൂടാക്കിയാല്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകളാകുന്നു. ഇത് കഴിയ്ക്കുമ്പോള്‍ വയറുവേദന, വയറിളക്കം, ഗ്യാസ് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇത് ഫ്രഷ് ആയി തയ്യാറാക്കി ഉടന്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്.

ഉരുളക്കിഴങ്ങ് ചൂടാക്കിയാലും ബാക്ടീരിയല്‍ പോയ്‌സനിംഗ് സാധ്യതയുണ്ടാക്കും. ഇത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ചിലതിന് ക്ലോസ്ട്രിഡിയം ബാക്ടീരിയല്‍ അണുബാധയുണ്ടാക്കി നെര്‍വ് പ്രശ്‌നങ്ങള്‍ വരെയുണ്ടാക്കാം.

English Summary: Reheating these food after refrigerating them can be harmful

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds