ഈ അടുത്ത കാലത്തു മാത്രം കേരളീയർ കേട്ടതുടങ്ങിയ ഒരു പേരാണ് റോസ്മേരി എന്നാൽവളരെ കാലം മുൻപുതന്നെ വിദേശ രാജ്യങ്ങളിൽ റെസ്‌മരി ഉപയോഗിച്ചിരുന്നു. വില്യംഷേക്‌സ്‌പിയറിന്റെ ഹാംലെറ്റിൽ പോലും റോസ്മേരിയെ കുറിച്ച് പറയുന്നുണ്ട്.കുറ്റിച്ചെടിയിനത്തിൽ പെട്ട ഒരു സസ്യമാണിത് സൂചിപോലുള്ള ഇലകൾ ആണ് ഇതിൻ്റെ വെള്ള, പർപ്പിൾ, വയലറ്റ്, നീല എന്നെ നിറങ്ങളിൽ ഉള്ള പൂക്കൾ ഈ ചെടിയിൽ ഉണ്ടാകും. അലങ്കാര സസ്യം എന്നതിന് പുറമെ ആരോഗ്യ,ആഹാര ഉപയോഗങ്ങൾക്കും ഇത് ഉപയോഗിച്ച് വരുന്നു. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും ഒരു കലവറയാണ് ഈ ചെടി. വിറ്റാമിൻ എ,സി, തയാമിൻ, റിബോഫ്ളാവിൻ,അയൺ, സിങ്ക്, മഗ്‌നീഷ്യം,കോപ്പർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
വളരെ ഹൃദ്യമായ ഗന്ധമുള്ള ഈ ചെടിയുടെ ഓയിൽ സൗന്ദര്യ വർധക വസ്തുക്കളിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. ഇതുനു പുറമെ സുഗന്ധവ്യഞ്ജനമെന്ന നിലയിൽ പാചകത്തിനും റോസ്‌മേരി ഉപയോഗിക്കുന്നു. സാലഡുകൾ, സൂപ്പുകൾ, സാൻഡ്വിച്ചുകൾ എന്നിവയിൽഉപയോഗിക്കാം ഇതിനു പുറമെ റോസ്മേരി ചായ വളരെ പ്രചാരമേറി വരുന്ന ഒന്നാണ്.
റോസ് മേരി ഫ്രഷ് ആയും ഉണക്കിയും, എണ്ണയാക്കിയും ഉപയോഗിക്കാം. അടുത്തകാലത്ത് ചില പഠനങ്ങൾ റോസ്‌മരിയുടെ ഉപയോഗം കുട്ടികളിൽ ഓർമശക്തിവർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. മുതിർന്നവരിലും ഓർമ്മ കുറവ്,സ്ട്രെസ്, മുടിയുടെ ആരോഗ്യം, ദഹനപ്രശ്നങ്ങൾ, ശ്വാസസംബന്ധിയായ പ്രശ്നങ്ങൾ എന്നിവവക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. അടുക്കളയിലെഉപയോഗത്തിനുള്ളറോസ്മേരി ഉണക്കി പാക്ക് ചെയ്തും, ഓയിലും ഇപ്പോൾസൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. റോസ്മേരി കൃഷി അത്രപ്രചാരം നേടിയിട്ടില്ലെങ്കിലും ചിലനഴ്സറികളും ഓൺലൈൻ വിപണന കേന്ദ്രങ്ങളിൽ നിന്നും റോസ്മേരി തൈകൾലഭിക്കും.
Share your comments