എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത് ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .
വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും കക്കിരിക്കയില്‍ അടങ്ങിയിരിക്കുന്നു.
* ക്ഷീണം തോന്നുമ്പോള്‍ അല്‍പ്പം ഉപ്പ് വിതറിയും വേണമെങ്കില്‍ അല്‍പ്പം കുരുമുളക് പൊടി വിതറിയും കക്കിരിക്ക കഴിക്കാം.
* അതിരാവിലെ പ്രഭാത ഭക്ഷണത്തിന് മുന്‍പ് കക്കിരിക്ക ചെറിയ കഷ്ണങ്ങളാക്കി കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാന്‍ സഹായകമാകും.
* ധാരാളം ജലാംശം അടങ്ങിയ കക്കിരിക്ക ഇടനേരങ്ങളില്‍ കഴിക്കാം. ഇത് ശരീരത്തിനകത്തും പുറത്തും ചൂട് നിയന്ത്രിക്കാന്‍ സഹായിക്കും.
* വായ്നാനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം വെക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുക്കയും വായനാറ്റം കുറക്കുകയും ചെയ്യും.
* വയറ്റില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും കക്കിരിക്ക സഹായകമാകും.
* കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കക്കിരിക്ക മുറിച്ചു കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്‍റെ ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.
* തിളയ്ക്കുന്ന വെള്ളത്തിന് മുകളില്‍ നെടുകെ മുറിച്ച വലിയ കക്കിരിക്കാ കഷ്ണം വെച്ച് ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാല്‍ ചര്‍മ്മം ഫ്രഷ് ആകും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളുവാനും ശരീരഭാരം നിയന്ത്രിക്കുവാനും കക്കിരിക്ക സഹായകമാകും.
* നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
ചേരുവകള്‍
തയ്യാറാക്കുന്ന വിധം
Share your comments