<
  1. Health & Herbs

Green Tea അത്രയ്ക്കാവണ്ട! അറിയൂ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന്...

ഓഫീസിലും മറ്റും ഇടവേളകളിൽ പോലും പാൽചായയും കോഫിയും കുടിക്കുന്നതിന് പകരം ഗ്രീൻ ടീ തെരഞ്ഞെടുക്കുന്നു. എന്നാൽ എങ്ങനെയാണ് ഗ്രീൻ ടീ കുടിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് ശരീരത്തെ ബാധിക്കുന്നത്. ചിലർ ഭക്ഷണം കഴിച്ചയുടൻ ഗ്രീൻ ടീ കുടിക്കാറുണ്ട്.

Anju M U
Green Tea അത്രയ്ക്കാവണ്ട! അറിയൂ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന്…
Green Tea അത്രയ്ക്കാവണ്ട! അറിയൂ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന്…

ഫിറ്റ്നസ് പ്രേമികൾക്ക് വളരെ ഉപയോഗപ്രദമായ പാനീയമാണ് ഗ്രീൻ ടീ. ചായയ്ക്ക് പകരം ആരോഗ്യം പരിപാലിക്കുന്നതിന് ഗ്രീൻ ടീ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ചിലർ ഗ്രീൻ ടീ കുടിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇത് ശരീരത്തിന് ദോഷകരമായി ആയിരിക്കും ബാധിക്കുക.
എന്നിരുന്നാലും ചർമത്തിന് തിളക്കം നൽകാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഗ്രീൻ ടീ വളരെ നല്ലതാണ്. ഇതിന് പുറമെ, ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ഗ്രീൻ ടീ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: Krishidarshan; കർഷകർക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാം

ഇത്തരം നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ കുടിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഓഫീസിലും മറ്റും ഇടവേളകളിൽ പോലും പാൽചായയും കോഫിയും കുടിക്കുന്നതിന് പകരം ഗ്രീൻ ടീ തെരഞ്ഞെടുക്കുന്നു.

എന്നാൽ എങ്ങനെയാണ് ഗ്രീൻ ടീ കുടിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് ശരീരത്തെ ബാധിക്കുന്നത്. ചിലർ ഭക്ഷണം കഴിച്ചയുടൻ ഗ്രീൻ ടീ കുടിക്കാറുണ്ട്. ഈ രീതിയിൽ കുടിക്കുന്നത് ഗുണത്തിന് പകരം ശരീരത്തിന് ദോഷം ചെയ്യും. ഗ്രീൻ ടീ എപ്പോൾ കുടിക്കണം, ആർക്കൊക്കെയാണ് ഗ്രീൻ ടീ അധികമായി കുടിക്കുന്നത് പ്രശ്നമാകുക എന്ന് ചുവടെ വിശദീകരിക്കുന്നു.

1. വെറും വയറ്റിൽ കുടിക്കരുത്

ചില ആളുകൾ അവരുടെ ദിവസം ആരംഭിക്കുമ്പോൾ ഒരു കപ്പ് ഗ്രീൻ ടീയും കുടിക്കാൻ ശീലിക്കുന്നു. എന്നാൽ ഇത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും. അതായത്, ഒരിക്കലും വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്. ഇത് അസിഡിറ്റി പ്രശ്നങ്ങളിലേക്ക് നയിക്കും. ആദ്യം എന്തെങ്കിലും കഴിച്ച് ശേഷം, ഏകദേശം 1 മണിക്കൂർ കഴിഞ്ഞ് ഗ്രീൻ ടീ കുടിക്കുക.

2. ഗ്രീൻ ടീ അമിതമായാൽ ദോഷം

ശരീരഭാരം കുറയ്ക്കാൻ ആളുകൾ ദിവസത്തിൽ പല തവണ ഗ്രീൻ ടീ കുടിക്കുന്നു. എന്നാൽ ഒരു കപ്പ് ഗ്രീൻ ടീയിൽ 24-25 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. നിങ്ങൾ ഒരു ദിവസം 4-5 കപ്പ് ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ, അത് ശരീരത്തിലെ കഫീന്റെ അളവ് വർധിപ്പിക്കും. ഇത് നാഡീവ്യൂഹം, നെഞ്ചെരിച്ചിൽ, തലകറക്കം, പ്രമേഹം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകും.

3. ഭക്ഷണത്തോടൊപ്പം ഗ്രീൻ ടീ കുടിക്കരുത്

ചിലർ ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ചയുടനെയോ ഗ്രീൻ ടീ കുടിക്കുന്നു. ഇത് ശരീരത്തിൽ പല പാർശ്വഫലങ്ങൾ ഉണ്ടാക്കും. രണ്ട് മൈലുകൾക്കിടയിൽ ഗ്രീൻ ടീ എടുക്കണം. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ശരീരത്തിന് ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാൻ കഴിയില്ല. ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ കുറവിന് കാരണമാകും. അതിനാൽ, ഭക്ഷണം കഴിച്ചതിനുശേഷം ഗ്രീൻ ടീ കുടിക്കരുത്.

4. മരുന്നുകളോടൊപ്പം ഗ്രീൻ ടീ കുടിക്കരുത്

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുകയാണെങ്കിൽ, അവയ്‌ക്കൊപ്പം ഗ്രീൻ ടീ കുടിക്കരുത്. പ്രത്യേകിച്ച് നാഡീവ്യൂഹത്തിന് വേണ്ടിയുള്ള മരുന്നുകൾ കഴിക്കുന്നവർ ഇത് തീർച്ചയായും ഒഴിവാക്കണം.

5. ഗർഭകാലത്ത് ഗ്രീൻ ടീ കുടിക്കരുത്

ഗർഭകാലത്ത് ഗ്രീൻ ടീ കുടിക്കരുത്. ഇതുകൂടാതെ മുലയൂട്ടുന്ന സ്ത്രീകളും ഇത് ഒഴിവാക്കണം. അമിതമായി ഗ്രീൻ ടീ കുടിക്കുന്നത് ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യും. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കഫീന് പാലിലൂടെ കുട്ടിയുടെ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് നല്ലതല്ല.

ഗ്രീൻ ടീ കുടിക്കാനുള്ള ശരിയായ ഉപായം

നിങ്ങൾ ഒരു ദിവസം 2-3 കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കരുത്. ഭക്ഷണം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് മാത്രം ഗ്രീൻ ടീ കുടിക്കുക. വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കാൻ പാടില്ല. പ്രഭാതഭക്ഷണത്തിന് ശേഷം കുടിയ്ക്കാം. അതുപോലെ വൈകുന്നേരം 5 മണിക്കോ 6 മണിക്കോ ഗ്രീൻ ടീ കുടിക്കുന്നതും നല്ലതാണ്.

 

English Summary: Side effects of green tea; Know how excessive use affects your body

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds