<
  1. Health & Herbs

കക്ഷത്തിലെ കറുപ്പ് മാറ്റാൻ വീട്ടിലുള്ള ഈ 5 വിദ്യകൾ മതി

ഭക്ഷണവും ദിനചൈര്യകളും മാറുന്ന ജീവിതരീതിയും കാലാവസ്ഥയുമെല്ലാം കക്ഷത്തിൽ വിയർപ്പ് അടിയുന്നതിനുള്ള കാരണങ്ങളാണ്. ഇത് കക്ഷത്തിൽ കുരുക്കളുണ്ടാകാനും പിഗ്മെന്റേഷനും കറുപ്പ് നിറമാകാനും മറ്റും വഴിവയ്ക്കുന്നു. ഇതിനുള്ള പോംവഴികൾ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്നു.

Anju M U
Darkness In Undder Arms
കക്ഷത്തിലെ കറുപ്പ് മാറ്റാൻ വീട്ടിലെ പൊടിക്കൈ

വളരെ വേഗത്തിൽ വിയർക്കുന്ന ശരീരഭാഗമാണ് കക്ഷം. മാത്രമല്ല, വിയർപ്പിനൊപ്പം ചിലരിൽ ദുർഗന്ധമുണ്ടാകാനും ഇത് കാരണമാകുന്നു. നമ്മുടെ ഭക്ഷണവും ദിനചൈര്യകളും മാറുന്ന ജീവിതരീതിയും കാലാവസ്ഥയുമെല്ലാം വിയർപ്പ് ഉൽപാദനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത് കക്ഷത്തിൽ കുരുക്കളുണ്ടാകാനും പിഗ്മെന്റേഷനും കറുപ്പ് നിറമാകാനും മറ്റും വഴിവയ്ക്കുന്നു.

എന്നാൽ ഇങ്ങനെ കക്ഷത്തിൽ കറുപ്പ് നിറമുണ്ടാകുന്നെങ്കിൽ അതിന് വളരെ എളുപ്പം പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളുണ്ട്. അതായത്, യാതൊരു കൃത്രിമ പദാർഥങ്ങളും ചേർക്കാതെ, പ്രകൃതിദത്ത ചേരുവകളിലൂടെ കറുപ്പ് നിറം മാറ്റാമെന്നതിനാൽ എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാകുമെന്നും ഭയപ്പെടേണ്ട.

കറ്റാർ വാഴ (Aloe vera)

സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ പല തരത്തിലാണ് പ്രയോജനപ്പെടുന്നത്. മുഖത്തിന് കാന്തി ലഭിക്കാനും മുടി വളർച്ചയ്ക്കുമെല്ലാം കറ്റാർവാഴ വളരെ പ്രയോജനകരമാണ്.
ഇത്രയുമധികം പോഷകഗുണങ്ങളടങ്ങിയ കറ്റാർവാഴയുടെ ജെല്ലിൽ കാണപ്പെടുന്ന അലോസിൻ ചർമത്തിന്റെ പിഗ്മെന്റേഷൻ നിയന്ത്രിക്കുന്നു. അതിനാൽ കക്ഷത്തിൽ കറ്റാർവാഴ ഉപയോഗിക്കാം. ഇതിനായി, കറ്റാർ വാഴ ഇല മുറിച്ച് അതിൽ നിന്ന് ജെൽ വേർതിരിച്ചെടുക്കണം. ശേഷം ഈ ജെൽ കക്ഷഭാഗങ്ങളിൽ പുരട്ടുക. ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞ ശേഷം ശുദ്ധജലം ഉപയോഗിച്ച് കക്ഷം കഴുകിക്കളയാം.

2. മഞ്ഞൾ (Turmeric)

മുഖകാന്തിയ്ക്കും ശരീരത്തിന് നിറം വയ്ക്കാനും ഉപയോഗിക്കുന്ന പ്രകൃതിദത്ത പദാർഥമാണ് മഞ്ഞൾ. ഇവ കക്ഷത്തിലെ ഇരുണ്ട നിറം കുറയ്ക്കാനും നിറം വയ്ക്കുന്നതിനും സഹായിക്കും.
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ അതേ അളവിൽ പാലും തേനും ചേർത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് കക്ഷത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം കിട്ടും.

3. ഉരുളക്കിഴങ്ങ് (Potato)

പ്രകൃതിദത്തമായ ബ്ലീച്ചിങ് ഗുണങ്ങൾ അടങ്ങിയ ഉരുളക്കിഴങ്ങും കക്ഷത്തിലെ കറുപ്പ് നിറത്തിനെതിരെ ഗുണകരമാണ്. ഇത് പിഗ്മെന്റേഷൻ കൊണ്ടുണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ എന്നിവയ്ക്ക് ശമനമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം

ഇതിനായി, ഒരു ചെറിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക. ഇതിന്റെ നീര് അമർത്തി പിഴിഞ്ഞെടുത്ത ശേഷം കക്ഷങ്ങളിൽ നേരിട്ട് പുരട്ടുക. 15 മിനിറ്റിന് ശേഷം കക്ഷം കഴുകുക. ദിവസവും രണ്ട് തവണ ചെയ്യുന്നത് കൂടുതൽ ഫലം തരും.

4. വെള്ളരി (Cucumber)

കണ്ണുകൾക്ക് താഴെ ഉണ്ടാകുന്ന ഇരുണ്ട നിറത്തിന് മാത്രമല്ല, കക്ഷത്തിൽ ഇരുണ്ട നിറത്തിന് പരിഹാരം കണ്ടെത്താനും കുക്കുമ്പർ മികച്ചതാണ്. വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് കക്ഷത്തിൽ ഒന്നോ രണ്ടോ മിനിറ്റ് സ്ക്രബ് ചെയ്യുക. 10 മിനിറ്റിന് ശേഷം ഇത് ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയാം.

5. നാരങ്ങ നീര് (Lemon)

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ നാരങ്ങാനീര് നല്ലതാണ്. കാരണം നാരങ്ങ ഒരു ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. നാരങ്ങ മുറിച്ച് കക്ഷത്തിൽ 3 മിനിറ്റ് സ്ക്രബ് ചെയ്യുക. ഇതിന് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും നാരങ്ങാനീര് ഇതുപോലെ കക്ഷത്തിൽ പുരട്ടുക.

English Summary: Simple Home Remedies To Get Rid Of Darkness From Under Arms

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds