വിഷ്ണുവിന്റെ കാൽപ്പാട് എന്ന് അർഥം വരുന്ന വിഷ്ണുക്രാന്തി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. പല സംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു, വിഷ്ണുക്രാന്തി പുഷ്പങ്ങൾ ദേവ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു കൂടാതെ ഔഷധ കഞ്ഞിയിൽ ഒഴിവാക്കാൻ ആവാത്ത ഘടകം ആണ്. ഭാരതീയ ആചാര രംഗത്തും ഔഷധ രംഗത്തും തുല്യ പ്രാധാന്യം അർഹിക്കുന്നു.
ശാസ്ത്രീയ നാമം: Evolvulus alsinoides
Evolvulus alsinoides is known as Shankhpushpi, Vishnukarandhi, Vishnukrantha, Vishnu-kranta, Vishukarandi, Sankaholi, and Morning-glory. Evolvulus alsinoides, the nela kuriji, is flowering plant from the family Convolvulaceae. It has a natural pantropical distribution encompassing tropical and warm-temperate regions of Australasia, Indomalaya, Polynesia, Sub-Saharan Africa and the Americas.
Evolvulus is effective nootropic agent , It is a brain Tonic, alterative, febrifuge, vermifuge, and anti-inflammatory. It is mainly indicated in loss of memory, sleeplessness, chronic bronchitis, asthma, and in syphilis. It is also used in the treatment of epilepsy, leukoderma, cuts, and ulcers.
ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു.
വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു
സ്ത്രീകളുടെ ആരോഗ്യ പ്രതിസന്ധിക്കും ശരീര പുഷ്ടിക്കും പരിഹാരമായി വിഷ്ണുക്രാന്തി സഹായിക്കുന്നു.
ആസ്മ, അകാലനര, മുടികൊഴിച്ചിൽ, എന്നിവക്കും മികച്ച ഔഷധമാണ്.
ബീറ്റൈൻ, എവൊലൈൻ, സ്കോപോലേറ്റിൻ, കൌമറിൻ വിഭാഗങ്ങളിൽ പെട്ട ആൽക്കല്ലോയിടുകൾ വിഷ്ണുക്രാന്തിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. മദ്യത്തിൽ ലയിപ്പിച്ചെടുത്ത വിഷ്ണുക്രാന്തിയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായുപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ വിഷ്ണുക്രാന്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, സജീവ ഘടകങ്ങൾ ശരീരത്തിന്റെ രോഗപ്രധിരോധ പ്രക്രിയയെ അനുകൂലമായി ബാധിക്കുന്നു. രസായന ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉഴിഞ്ഞയ്ക്ക് ഉത്തമഗുണങ്ങൾ
Share your comments