തണുപ്പുകാലം തുടങ്ങിയ ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ ശരീരത്തിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനും ആവശ്യമായ എനർജി നല്‍കുന്നത്. ഓരോ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ തെരെഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. ശീതകാലത്ത് ശരീരം നിലനിര്‍ത്താന്‍ കൂടുതല്‍ ഊര്‍ജവും മെറ്റബോളിസത്തെ പിന്തുണയ്ക്കാന്‍ കൂടുതല്‍ പോഷകങ്ങളും ആവശ്യമാണ്. ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
* പ്രതിരോധശേഷിയ്‌ക്കൊപ്പം ആരോഗ്യവും നിലനിര്‍ത്താന്‍ ആവശ്യമായ ഇരുമ്പ്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ് ഈന്തപ്പഴം. ശൈത്യകാലം പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ദിവസവും ഈന്തപ്പഴം കഴിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
* കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. ഇതിൽ സാധാരണ ഉരുളക്കിഴങ്ങിനേക്കാള്‍ കൂടുതല്‍ അന്നജവും പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം ഭേദമാക്കുന്നതിനും സഹായിക്കുന്നു.
* തണുപ്പുകാലങ്ങളിൽ നമ്മുടെ നാഡീവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ന്ടസ് ഗുണം ചെയ്യുന്നു. വിറ്റാമിന്‍ ഇ, ഒമേഗ കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ നട്‌സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
* തണുപ്പുകാലങ്ങളിൽ മാത്രമല്ല എല്ലാ കാലങ്ങളിലും പ്രഭാതഭക്ഷണമായി തെരെഞ്ഞെടുക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിങ്ക് ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഹൃദയം, മികച്ച ദഹനം, മലബന്ധം തടയാന്‍ എന്നിവയ്ക്ക് ലയിക്കുന്ന നാരുകളുമുണ്ട്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം മലബന്ധം പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ഓട്‌സ് നിങ്ങളെ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വണ്ണം കുറക്കുവാൻ ഓട്സ് ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം ഉറപ്പാണ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശൈത്യകാലത്ത് പ്രതിരോധശേഷിക്ക് ക്രൂസിഫറസ് (Cruciferous) പച്ചക്കറികള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. തണുപ്പിനെ നേരിടാനും നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താനും ഈ പച്ചക്കറികള്‍ സഹായിക്കും.
ധാരാളം വിറ്റാമിന്‍ ബി, മഗ്‌നീഷ്യം അടങ്ങിയ ഒരു പഴമാണ് വാഴപ്പഴം. ഇത് നിങ്ങളുടെ തൈറോയ്ഡ്, അഡ്രീനല്‍ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീര താപനില നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നവയാണ്. ആരോഗ്യപരമായ മറ്റ് ആനുകൂല്യങ്ങളും വാഴപ്പഴം നിങ്ങള്‍ക്ക് നല്‍കുന്നു. വാഴപ്പഴത്തിന് നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കഴിവുണ്ട്.
തണുപ്പുകാലത്ത് ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ദഹനത്തിന് ഇഞ്ചി നല്ലതാണ്. ഇഞ്ചി ചായ കുടിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.
ശൈത്യകാലത്ത് ദാഹം അനുഭവപെട്ടിലെങ്കിലും ആവശ്യാനുസരണം വെള്ളം കുടിക്കണം. വെള്ളം ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുകയും ആന്തരിക താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Share your comments