കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുക്ക് പല അസുഖങ്ങളും വരാറുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമുക്ക് വന്നേക്കാവുന്നൊരു ആരോഗ്യപ്രശ്നമാണ് തലവേദന. പലരേയും അലട്ടുന്ന മൈഗ്രേയ്‌നെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. തണുപ്പ് കാലങ്ങളില്‍ നിന്ന് ചൂടിലേക്ക് കടക്കുമ്പോഴാണ് മൈഗ്രേയ്ന്‍ കൂടാറ്. ഇത് സാധാരണഗതിയില്‍ വളരെയധികം കാഠിന്യമുള്ള തലവേദനയാണ്. വേദനയോടൊപ്പം തലയില്‍ സ്പന്ദനങ്ങള്‍ അനുഭവപ്പെടുക, കാഴ്ച്ചയിൽ പ്രകാശരേഖകൾ പോലെ കാണപ്പെടുക, തലയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന ശക്തിയായ വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: സൈനസൈറ്റിസ് തലവേദന എങ്ങനെ തിരിച്ചറിയാം?
മൈഗ്രേയ്നിന് വേദന സംഹാരികളല്ലാതെ വേറെ ചികിത്സകളൊന്നുമില്ല. എന്നാല്‍ പതിവായി വേദനസംഹാരികള്‍ കഴിക്കുന്നത് ആരോഗ്യത്തെ പലരീതിയിലും മോശമായി ബാധിക്കാം. അതിനാല്‍ ജീവിതരീതികളില്‍ തന്നെ ചില ഘടകങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാം. അത്തരത്തില്‍ മൈഗ്രേയ്ന്‍ നിയന്ത്രിക്കുന്നതിന് ചെയ്യാവുന്നചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
* വേനല്‍ക്കാലങ്ങളില്‍ തലവേദന കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ്. അതുതന്നെ മൈഗ്രേയ്ന്‍റെ കാര്യത്തിലും ബാധകമാണ്. അതിനാല്‍ ചൂടുള്ള കാലാവസ്ഥയിലാകുമ്പോള്‍ എപ്പോഴും വെള്ളം കുടിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പനനൊങ്ക് : വേനൽക്കാലത്ത് തീർച്ചയായും ഭക്ഷിച്ചിരിക്കേണ്ട ഫലം
* ചൂടുകാലത്ത് തുടര്‍ച്ചയായി വെയിലേല്‍ക്കുന്നതും മൈഗ്രേയ്ന് കാരണമാകാറുണ്ട്. അതിനാല്‍ പുറത്തുപോകുമ്പോള്‍ കഴിവതും സണ്‍ ഗ്ലാസ് ഉപയോഗിക്കുക. സൂര്യപ്രകാശം നേരിട്ട് കണ്ണിലേല്‍ക്കുന്നത് തടയാന്‍ ഇത് സഹായിക്കും. അതുപോലെ കുട ഉപയോഗിക്കുന്നതും പതിവാക്കാം.
* വേനല്‍ക്കാലങ്ങളില്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാം. തലവേദനയുടെ പ്രശ്നമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. വെയില്‍ അധികം കൊള്ളുന്നത് എപ്പോഴും തലവേദനയ്ക്കും ക്ഷീണത്തിനും സാധ്യത കൂട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വേനല്‍ ചൂട്: ജാഗ്രത പാലിക്കണം
* ചിലപ്പോഴെങ്കിലും ഭക്ഷണകാര്യങ്ങളിലെ അശ്രദ്ധയും തലവേദനയ്ക്ക് കാരണമാകാം. ബാലന്‍സ്ഡ് ആയ, പോഷകങ്ങള്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ തലവേദന ഒരു പരിധി വരെ പരിഹരിക്കാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവ പരമാവധി വേനലില്‍ ഒഴിവാക്കാം.
* കഫീനേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുന്നതും തലവേദന കുറയ്ക്കുന്നതിന് സഹായിക്കും. കോഫി, ടീ എന്നിവ ചൂടുള്ള അന്തരീക്ഷത്തില്‍ തലവേദന കൂട്ടിയേക്കാം. കഫീനേറ്റഡ് പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ഇത് ചൂടുള്ള കാലാവസ്ഥയില്‍ കൂടിയാകുമ്പോള്‍ ഇരട്ടി തിരിച്ചടിയുണ്ടാക്കുന്നു.
* മാനസിക സമ്മര്‍ദ്ദവും മൈഗ്രേയ്നിലേക്ക് നയിക്കാം. ഇതൊഴിവാക്കാനായി വ്യായാമം, യോഗ പോലുള്ള കാര്യങ്ങളില്‍ പതിവായി ഏര്‍പ്പെടാം.
Share your comments