<
  1. Health & Herbs

കൂര്‍ക്കംവലി തടയുവാൻ ചില ടിപ്പുകൾ

അമിത വണ്ണം, മദ്യപാനം, എന്നിവയുള്ളവരിൽ കൂർക്കം വലി സാധാരണമാണ്. കൂർക്കം വലി രോഗലക്ഷണമോ, രോഗ കാരണമോ ആകാം. മുക്കിലെ (പാലത്തിന്റെ വളവ്, മൂക്കിലെ ദശ, തൊണ്ടയിലെ തടസ്സങ്ങൾ ടോൺസിലുകളുടെ അമിത വലിപ്പം, ചെറുനാക്കിലുണ്ടാകുന്ന വീക്കം, ചെറുനാക്കിന്റെ അമിത വലിപ്പം തുടങ്ങിയ എല്ലാം കൂർക്കം വലിയിലേക്ക് നയിക്കാം.

Meera Sandeep
Some tips to prevent snoring
Some tips to prevent snoring

അമിത വണ്ണം, മദ്യപാനം, എന്നിവയുള്ളവരിൽ കൂർക്കം വലി സാധാരണമാണ്.  കൂർക്കം വലി രോഗലക്ഷണമോ, രോഗ കാരണമോ ആകാം. മുക്കിലെ പാലത്തിന്റെ വളവ്, മൂക്കിലെ ദശ, തൊണ്ടയിലെ തടസ്സങ്ങൾ ടോൺസിലുകളുടെ അമിത വലിപ്പം, ചെറുനാക്കിലുണ്ടാകുന്ന വീക്കം, ചെറുനാക്കിന്റെ അമിത വലിപ്പം തുടങ്ങിയ എല്ലാം കൂർക്കം വലിയിലേക്ക് നയിക്കാം. കൂർക്കം വലിമൂലം ശ്വാസപ്രവാഹം തടസ്സപ്പെടുന്നതിനാൽ തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്താൻ കഴിയാതെ വരും. പക്ഷാഘാതം, ഹൃദയസ്തംഭനം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗാവസ്ഥകളിലേക്ക് കൂർക്കം വലി നിങ്ങളെ നയിച്ചേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

കൂര്‍ക്കം വലിക്കുന്ന ആള്‍ക്കും അതുപോലെ അടുത്ത് കിടക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈക്കാര്യം കുറച്ച് ശ്രദ്ധിച്ചാല്‍ കുറയ്ക്കുവാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.

* അമിതവണ്ണമുള്ളവരില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമായതുകൊണ്ട് ഇതിന് ഏറ്റവും നല്ല പരിഹാരമാണ് തടി കുറയ്ക്കുക എന്നത് തന്നെ. 

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കാം

* മലര്‍ന്ന് കിടക്കുമ്പോള്‍ നാവ് തൊണ്ടയിലേയ്ക്ക് പോകുന്നതിനാൽ വായു സഞ്ചാരം കുറയാനും ശ്വാസത്തില്‍ പ്രശ്‌നമുണ്ടാകുവാനും സാധ്യതയുണ്ട്. ഇത് കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കിടന്നാല്‍ കൂര്‍ക്കംവലി ഒഴിവാക്കാവുന്നതാണ്.

* തല വയ്ക്കുന്ന ഭാഗത്തെ കിടയ്ക്ക അല്പ്പം ഉയര്‍ത്തി വെച്ചാല്‍ കൂര്‍ക്കംവലി കുറയ്ക്കുവാന്‍ സാധിക്കും. ഏകദേശം നാല് ഇഞ്ച്വരെ മാത്രം ഉയര്‍ത്തിയാല്‍ മതിയാകും.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങള്‍ ശ്വസിക്കുന്നത് ശരിയായരീതിയിലാണോ ? ശരീരം കാണിച്ചുതരും ഈ ലക്ഷണങ്ങള്‍

*  മൂക്കിലെ തടസ്സം മാറ്റി എയര്‍സെര്‍ക്കുലേഷന്‍ നന്നാക്കുന്ന മരുന്നുകള്‍ മൂക്കില്‍ ഒഴിക്കാവുന്നതാണ്. നല്ലരീതിയില്‍ വായുസഞ്ചാരം ഉണ്ടാകുമ്പോള്‍ കൂര്‍ക്കംവലിയും കുറയുന്നതായിരിക്കും.  പുറത്ത് പുരട്ടുന്നതായാലും ഗുണം ചെയ്യും.

* നിങ്ങള്‍ക്ക് കഫക്കെട്ട് അതേപോലെ മറ്റെന്തെങ്കിലും അലര്‍ജി ഉണ്ടെങ്കില്‍ അത് ശ്വാസതടസ്സം ഉണ്ടാക്കുന്നതിനും കൂര്‍ക്കം വലിയിലേയ്ക്കും നയിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ഇതുമാറ്റുവാന്‍ മരുന്ന് കഴിക്കേണ്ടത് അനിവാര്യമാണ്.

* മദ്യപാനം കൂര്‍ക്കം വലിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ മദ്യം കഴിക്കാതിരിക്കുകയോ, കുറയ്ക്കുകയോ ചെയ്യുക.

* പുകവലിക്കുന്നത് കൂര്‍ക്കം വലിയിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കും.

* രാത്രിയില്‍ നന്നായി ഉറങ്ങേണ്ടത് അനിവാര്യമായ കാര്യമാണ്. മുതിര്‍ന്നവര്‍ ഏകദേശം എട്ട് മണിക്കൂറും കുട്ടികള്‍ പത്ത് മുതല്‍ പതിമൂന്ന് മണിക്കൂര്‍ വരെ ഉറങ്ങണം. ഇത്തരത്തില്‍ കൃത്യമായി ഉറക്കം ലഭിച്ചാല്‍ കൂര്‍ക്കംവലി ഉണ്ടാവുകയില്ല.

* അമിതമായി കൂര്‍ക്കംവലി ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്നതാണ്.

English Summary: Some tips to prevent snoring

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds