സൂര്യപ്രകാശത്തിലൂടെയാണ് നമുക്ക് പ്രധാനമായും വിറ്റാമിൻ ഡി ലഭിക്കുന്നത്. എന്നാല്‍ മഴക്കാലങ്ങളും കടുത്ത വേനൽ ചൂടും പോലുള്ള വെളിയിലിറങ്ങാൻ പറ്റാത്ത സാഹചര്യങ്ങളിൽ മറ്റു പല ഉപായങ്ങളിലൂടെ നമുക്ക് വിറ്റാമിൻ ഡി ലഭ്യമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഈ ലക്ഷണങ്ങളുണ്ടോ? വിറ്റാമിൻ ഡിയുടെ കുറവാകാം!
- ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വെയിലത്ത് വെച്ച വെള്ളം കുടിക്കുന്നത് വിറ്റമിന്‍ ഡി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരത്തില്‍ തയ്യാറാക്കുന്ന വെള്ളത്തിന് നിരവധി ഗുണങ്ങളും ഉണ്ട്. ഇവയില്‍ ആന്റി ഫംഗല്‍ പ്രോപര്‍ട്ടി, ആന്റി ബാക്ടീരിയല്‍ പ്രോപര്‍ട്ടി എന്നിവയുണ്ടാകും. ആയുര്‍വേദ പ്രകാരം ഈ വെള്ളം കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ വരാതിരിക്കാനും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാനും ആമാശത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നതായും പറയുന്നു. ഇത് തയ്യാറാക്കുന്നതിനായി ഒരു കുപ്പിയില്‍ ഒരു ഗ്ലാസ്സ് വെള്ളം എടുക്കുക. ഇതിനായി ഒരിക്കലും പ്ലാസ്റ്റിക്ക് കുപ്പി തിരഞ്ഞെടുക്കാതിരിക്കുക. ഈ വെള്ളം മൂടിവെച്ച് നല്ല വെയിലത്ത് 8 മണിക്കൂര്‍വെക്കണം. ഇത്തരത്തില്‍ അടുപ്പിച്ച് മൂന്ന് ദിവസം വീത് എട്ട് മണിക്കൂര്‍ വെക്കുക. ഇത് ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്തിക്കുന്നതിന് സഹായിക്കുന്നു.
- പാല്‍ ഉല്‍പന്നങ്ങളായ പശുവിന്‍ പാല്‍, ബദാം പാല്‍, എന്നിവയിൽ ധാരാളം വിറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു. പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് കൊണ്ട് കൃത്യമായ അളവില്‍ കാല്‍സ്യം ശരീരത്തില്‍ എത്തുന്നതിനും സഹായിക്കുന്നു.
- മുട്ടയുടെ മഞ്ഞക്കരു വിറ്റമിന്‍ ഡിയാല്‍ സമ്പന്നമാണ്. ഇത് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
- കൂണ്‍ കഴിക്കുന്നതും വിറ്റമിന്‍ ഡി ലഭിക്കാൻ സഹായിക്കുന്നു. കൂണ്‍ നന്നായി വൃത്തിയാക്കി വെയില്‍ കൊള്ളിച്ച് പാചകത്തിന് എടുക്കുന്നത് ഇതിലെ വിറ്റമിന്‍ ഡിയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.
- മത്തി അല്ലെങ്കില്‍ ചാള നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ, കാല്‍സ്യം വിറ്റമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ് മത്തി.
Share your comments