പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ വസ്തുവാണ് പനീർ അഥവാ കോട്ടേജ്. കാൽസ്യം, ഫോസ്ഫറസ്, ധാതുക്കൾ, ജീവകങ്ങൾ ഇങ്ങനെ ശരീരത്തിന്റെ വളർച്ചക്ക് സഹായകമാകുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു.
പനീർ ഗുണങ്ങൾ
ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെ തടഞ്ഞു നിർത്താൻ പനീറിന് കഴിയുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പനീർ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ഇവ സഹായിക്കുന്നു. ജീവകം ബി കോംപ്ലക്സ് പനീറിൽ അടങ്ങിയിരിക്കുന്നതിനാൽ ഗർഭ കാലഘട്ടത്തിൽ ഇത് കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഒമേഗ ത്രീ, ഒമേഗ സിക്സ് ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കുട്ടികളുടെ ആരോഗ്യത്തിന് പനീർ ഉപയോഗം നല്ലതാണ്.
ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുവാനും രോഗപ്രതിരോധശേഷി ഉയർത്തുവാനും പനീർ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകൾ ദഹന പ്രക്രിയ സുഗമമാക്കുന്നു. കൂടാതെ ചർമ്മ സംരക്ഷണത്തിനും , കേശ സംരക്ഷണത്തിനും പനീർ ഉപയോഗം നല്ലതാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയ പനീർ കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ നൽകുന്നത് അവരുടെ ആരോഗ്യ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും.
പ്രോട്ടീൻ ധാരാളം അടങ്ങിയ പനീർ കുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ നൽകുന്നത് അവരുടെ ആരോഗ്യ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും. ദിവസം മുഴുവൻ ഉന്മേഷ ഭരിതരായി ഇരിക്കുവാനും പനീർ ഉപയോഗം കൊണ്ട് കഴിയുന്നു. ഇരുമ്പ് ധാരാളമടങ്ങിയ ഇവ ക്ഷീണം, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകുന്നു.
Studies have shown that paneer can prevent diseases such as osteoporosis. Paneer is rich in calcium, phosphorus and vitamin D and is good for bone and tooth health. These help in controlling the blood sugar level. Paneer contains Vitamin B Complex which is good for the health of both mother and baby during pregnancy. In addition, it contains omega 3 and omega six fatty acids, so cheese is good for children's health. Paneer can be used to increase hemoglobin levels and boost the immune system. The dietary fiber contained in it facilitates the digestive process.
കീറ്റോ ഡയറ്റിന് ഉചിതമായ ഭക്ഷണം കൂടിയാണ് പനീർ ദീർഘസമയം വിശപ്പു രഹിത മായി ഇരിക്കുവാൻ ഇതിൻറെ ഉപയോഗം നമ്മളെ പ്രാപ്തമാക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ലിനോലിക് ആസിഡ് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുവാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും നല്ല ഉപാധിയാണ് പനീർ ഉപയോഗം. ഹൃദ്രോഗമുള്ളവർ പനീർ അധികം കഴിക്കാൻ പാടില്ല.
Share your comments