ചർമ്മത്തിൽ വെളുത്ത പാടുകളായും അതിനു ചുറ്റുമുള്ള ഭാഗങ്ങൾ ചർമ്മത്തിൻറെ സ്വാഭാവിക നിറമായും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപ്പാണ്ട് അല്ലെങ്കിൽ വെറ്റിലിഗോ (Vitiligo). ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ (melanin) എന്ന രാസവസ്തുവിൻറെ അപാകതമൂലമാണ് ഇതുണ്ടാകുന്നത്. ശരീരത്തിൽ പല തരത്തിലും വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഒരു ഭാഗത്ത് മാത്രമോ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചോ ശരീരമാസകലം പടർന്നോ ഇതു കാണപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: നേത്രരോഗം ഉള്ളവരും വെള്ളപ്പാണ്ട് ഉള്ളവരും വഴുതനങ്ങ ഉപയോഗിക്കരുത് എന്ന് അഷ്ടാംഗഹൃദയത്തിൽ പരാമർശിക്കുന്നു.
ഇതിന് പ്രധാന കാരണം ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളാണ്. ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ നമ്മുടെ ശരീരത്തിലെ തന്നെ ഏതെങ്കിലും അവയവങ്ങളെ ആക്രമിക്കുന്നതിനാണ് ഓട്ടോ ഇമ്യൂണ്‍ രോഗം എന്നു പറയുന്നത്. ഈ കോശങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ ബാധിക്കുന്നത് പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥികളെ, ശ്വാസകോശത്തെ, കരളിനെ എല്ലാം ബാധിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവ ചര്‍മ്മത്തെ ബാധിക്കുമ്പോഴാണ് വെളളപ്പാണ്ട് അഥവാ വിറ്റിലഗോ വരുന്നത്. വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കാം.
ലക്ഷണങ്ങൾ
വെള്ള നിറത്തില്‍ ചർമ്മത്തിൽ പാടും അതിനെചുറ്റി, സ്വാഭാവിക നിറത്തിലുള്ള ചർമ്മവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണം. തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയും ലക്ഷണങ്ങളാകാം. പാടുകളിൽ വെളുത്തനിറമുള്ള രോമങ്ങളും ചിലപ്പോള്‍ കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ രോഗം ഉണ്ടെന്ന് സ്വയം ഉറപ്പിക്കാതെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: മുടിയും ചർമ്മവും സംരക്ഷിക്കാം വെളിച്ചെണ്ണയിലൂടെ...
ചികിത്സ
മരുന്ന് ഉപയോഗിച്ചും, ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. 'മെലനോസൈറ്റ്' കോശങ്ങളെ (ശരീരത്തിലെ മെലനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്) മാറ്റിവയ്ക്കുന്നതാണ് പുതിയ ചികിത്സാരീതി.
വെള്ളപ്പാണ്ട് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമായതു കൊണ്ട്, ഓട്ടോ ഇമ്മ്യൂൺ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രയോജനപ്പെടാം. ആല്‍ഫ ലിനോയിക് ആസിഡ്, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി12 എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആല്‍ഫ ലിനോയിക് ആസിഡ് മത്തങ്ങാക്കുരു, ഫ്‌ളാക്‌സ് സീഡ്, ബദാം, വാള്‍നട്‌സ്, സോയാബീന്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. പാലിലും ഇതുണ്ട്. സിട്രസ് ഫലവര്‍ഗങ്ങള്‍ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. എന്നാല്‍ സിട്രസ് ഫ്രൂട്‌സ് ഈ രോഗത്തിന് നല്ലതല്ല. അതിനാല്‍ വൈറ്റമിന്‍ സി അടങ്ങിയ സിട്രസ് അല്ലാത്ത പേരയ്ക്ക പോലുളളവ കഴിയ്ക്കാം. വൈറ്റമിന്‍ ബി12 പാലുല്‍പന്നങ്ങളിലും മീന്‍, മുട്ട, ഇറച്ചി എന്നിവയില്‍ അടങ്ങിയിട്ടുണ്ട്.
ബീന്‍സ്, ക്യാബേജ്, ബ്രൊക്കോളി, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഏത്തപ്പഴം എന്നിവയും നല്ലതാണ്. മൂന്നു ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് ഓട്ടോ ഇമ്യൂണ്‍ അലര്‍ജി ഒഴിവാക്കാന്‍ നല്ലതാണ്. ആല്‍ക്കഹോള്‍ അടങ്ങിയവ ഉപേക്ഷിയ്ക്കുക, പുകവലി കുറയ്ക്കുക, റെഡ്മീറ്റ്, സിട്രസ് ഫ്രൂട്‌സ് എന്നിവ ഒഴിവാക്കുക. ഗ്ലൂട്ടെന്‍ അടങ്ങിയവ ഒഴിവാക്കാം. ഗോതമ്പ്, ബാര്‍ലി എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്.
Share your comments