ശ്വാസകോശത്തെ ബാധിക്കുന്ന വൈറ്റ് ലംഗ് സിന്‍ഡ്രോം രോഗം മൂന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്ന ബാക്ടീരിയമായ മൈകോപ്ലാസ്മ ന്യുമോണിയയുടെ പുതുതായി തിരിച്ചറിഞ്ഞ സ്ട്രെയിനിന്‍റെ മറ്റൊരു വകഭേധമായിരിക്കാമെന്നാണ് വിദഗ്ധർ സംശയിക്കുന്നത്. ഈ രോഗം ബാധിച്ച കുട്ടികളിൽ നെഞ്ചിലെ എക്സ്-റേയില്‍ കാണാവുന്ന തരത്തിലുള്ള വെളുത്ത പാടുകളാണ് ആദ്യ സൂചനകള്‍.
വൈറ്റ് ലംഗ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ
വൈറ്റ് ലംഗ് സിൻഡ്രോം ലക്ഷണങ്ങൾ കാരണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന, പനി, ക്ഷീണം എന്നീ ലക്ഷണങ്ങൾ സാധാരണയായി കാണപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തണുപ്പുകാലത്തുണ്ടാകുന്ന ശ്വസനപ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
വൈറ്റ് ലംഗ് സിൻഡ്രോം ബാധിക്കാനുള്ള കാരണങ്ങൾ
ഈ രോഗത്തിൻറെ ശരിയായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും, ബാക്ടീരിയ, വൈറൽ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുടെ സംയോജനം മൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇൻഫ്ലുവൻസ അല്ലെങ്കിൽ COVID-19 പോലുള്ള വൈറസുകൾ ശ്വാസകോശത്തിന്റെ വായു സഞ്ചികൾക്ക് കേടുപാടുകൾ വരുത്തുന്നത് വൈറ്റ് ലംഗ് സിൻഡ്രോമിന് കാരണമാകും. മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെ അണുബാധയും വൈറ്റ് ലംഗ് സിൻഡ്രോമിന് കാരണമാകും. സിലിക്ക പൊടി അല്ലെങ്കിൽ മറ്റ് മലിനീകരണം ശ്വസിക്കുന്നത്, ശ്വാസകോശങ്ങളെ രോഗാവസ്ഥയിലെക്ക് എത്തിക്കുവാനും അണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്തുകൊണ്ട് വൈറ്റ് ലംഗ് സിൻഡ്രോമിന് കാരണമാകും.
വൈറ്റ് ലംഗ് സിൻഡ്രോം വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
അണുബാധ പിടിപെടാതെ നോക്കുക
വായു മലിനീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുക
പുകവലി ഒഴിവാക്കുക
ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക
ജലാംശം നിലനിർത്തുക
Share your comments