നമ്മുടെ നല്ല ആരോഗ്യത്തിന് ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ അളവിൽ ഉണ്ടേകേണ്ടത് പ്രധാനമാണ്. ഏതെങ്കിലും ഒന്ന് കുറവാണെങ്കിൽ അത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഇത് ആരോഗ്യത്തെയും മുടിയേയും ചര്‍മ്മത്തേയുമെല്ലാം ബാധിയ്ക്കും. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് ഇവ നമുക്ക് ലഭിയ്ക്കുന്നത്. ഇത്തരത്തിലുള്ള ഒരു പോഷകമാണ്
ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു കൊഴുപ്പാണ്. മത്സ്യം, ചില പച്ചക്കറികൾ, നട്‌സ്, സീഡ്‌സ് എന്നിവയില്‍ നിന്നും ഒമേഗ 3 നമുക്ക് ലഭിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിനും ബ്രെയിന്‍ ആരോഗ്യത്തിനും നല്ലതാണ്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു, നല്ല കൊളസ്‌ട്രോളിന് ഗുണം നല്‍കുന്നു. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെ തടയുന്നു. കുട്ടികള്‍ക്ക് ഇതേറെ നല്ലതാണ്. അമ്മമാര്‍ ഇത് കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം, എഡിഎച്ച്ഡി പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു. കുട്ടികള്‍ ഇത് കഴിയ്ക്കുന്നത് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓര്‍മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിയ്ക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുറവാണെങ്കില്‍ ഉണ്ടാകുന്ന ലക്ഷണങ്ങൾ
കണ്ണിന് കാഴ്ച കുറവ്, കണ്ണിന് ഡ്രൈനസ് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. രാത്രി കിടന്നാല്‍ ശരിയായി ഉറക്കം ലഭിയ്ക്കില്ല. ഇത് ഉറക്കം നല്‍കുന്ന മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്നതാണ് കാരണം. തടി കൂടുന്നു. പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും വരുന്നു, തലച്ചോറിന് ആവശ്യത്തിന് ഊര്‍ജം ലഭിയ്ക്കാത്തതാണ് കാരണം.
ബന്ധപ്പെട്ട വാർത്തകൾ: World Heart Day: ഹൃദയത്തെ സംരക്ഷിക്കാൻ കുടിക്കാം സ്വാദിഷ്ട പാനീയങ്ങൾ
സന്ധിവേദനയാണ് മറ്റൊരു ലക്ഷണം. സന്ധികളിലുള്ള കാര്‍ട്ടിലേജുകളുടെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് ആവശ്യമാണ്. ഇതു കുറയുമ്പോള്‍ കാര്‍ട്ടിലേജിനെ ബാധിയ്ക്കുന്നു. ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ വര്‍ദ്ധിയ്ക്കും. മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നു. മുടിയുടെ കെരാറ്റിന്‍ രൂപീകരണത്തിന് ഒമേഗ 3 ഫാററി ആസിഡുകളുടെ കുറവ് കാരണമാകുന്നു. ശരീരത്തില്‍ വരണ്ട സ്വഭാവവും ചൊറിച്ചിലുമുണ്ടാകുന്നു. എക്‌സീമ പോലുള്ള അവസ്ഥകളുണ്ടാകുന്നു. ഹൃദയാരോഗ്യം കുറയുന്നതാണ് മറ്റൊന്ന്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുറഞ്ഞാല്‍ രക്തക്കുഴലില്‍ ബ്ലോക്കുണ്ടാക്കാന്‍ കാരണമാകും.
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ മീന്‍ ഗുളിക പോലുള്ളവ കഴിയ്ക്കുന്നതിനേക്കാൾ നല്ലത് അയില, ചാള, ചൂര, നത്തോലി എന്നിവ കഴിക്കുന്നതാണ്. വാള്‍നട്‌സ്, നട്‌സ്, സീഡ്‌സ്, ചിയ സീഡ്‌സ്, ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവ നല്ലതാണ്.
Share your comments