<
  1. Health & Herbs

ഗര്‍ഭകാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കുട്ടിയില്‍ ഓട്ടിസം തടയാന്‍ സഹായിച്ചേക്കാം

മസ്‌തിഷ്‌ക്ക വികസനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (Autism spectrum disorder), മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനെ, സാമൂഹിക ഇടപെടൽ, പെരുമാറ്റരീതി എന്നിവയെയെല്ലാം ബാധിക്കുന്നു.

Meera Sandeep
Symptoms of Autism
Symptoms of Autism

മസ്‌തിഷ്‌ക്ക വികസനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (Autism spectrum disorder),  മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനെ, സാമൂഹിക ഇടപെടൽ, പെരുമാറ്റരീതി എന്നിവയെയെല്ലാം ബാധിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ -02 -ലോക ഓട്ടിസം അവബോധ ദിനം

ജനിതകഘടകങ്ങള്‍, ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലം, ഒറ്റപ്പെടല്‍, മാതാപിതാക്കളുടെ സ്‌നേഹലാളനകളില്ലായ്മ എന്നിവയൊക്കെ ഓട്ടിസം സാധ്യത വര്‍ദ്ധിപ്പിക്കുന്നു.  ജനനത്തോടെയോ ആദ്യമാസങ്ങളിലോ കുട്ടികളെ പിടികൂടുന്ന ഒരു പ്രശ്നമാണിത്. ഇത് കുട്ടികളുടെ സ്വഭാവത്തെയും ആശയവിനിമയം നടത്താനുമുള്ള കഴിവിനെയും ബാധിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ കഫക്കെട്ട് മാറാൻ പനികൂർക്കയും തേനും ചേർത്തു കൊടുത്താൽ മതി

 

ഏതെങ്കിലും പ്രവൃത്തികള്‍ ആവര്‍ത്തിച്ചു ചെയ്യുക, നിര്‍ബന്ധം, ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കാത് പൊത്തുക, സാധനങ്ങള്‍ വരിവരിയായി വയ്ക്കുക, സംസാരിക്കാന്‍ തുടങ്ങാന്‍ വൈകുക, ഒറ്റയ്ക്കിരിക്കാന്‍ താല്‍പര്യമുണ്ടാവുക എന്നിവയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ.  ഒന്നരവയസ്സ് മുതലാണ് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. എങ്കിലും ആറ് മാസം മുതല്‍ തിരിച്ചറിയാം. പാല്‍ കുടിക്കാനുള്ള വിമുഖത, മുഖത്തേക്ക് നോക്കാതിരിക്കുക, എടുക്കുന്നതിനേക്കാള്‍ കട്ടിലില്‍ കിടത്തുന്നത് ഇഷ്ടപ്പെടുക, ആളുകളുമായി ഇണങ്ങാന്‍ താത്പര്യമില്ലായ്മ, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക എന്നിവയൊക്കെ ഈ പ്രായത്തില്‍ കണ്ടുവരുന്നു.

ഓട്ടിസം തടയാൻ ഗര്‍ഭകാലത്ത് ചെയ്യേണ്ട ചില കാര്യങ്ങൾ 

- പ്രമേഹമുണ്ടെങ്കില്‍ നിയന്ത്രണവിധേയമാക്കുക.

- അമിതവണ്ണം ഉണ്ടാകാതെ നോക്കുക.

- അന്തരീക്ഷ മലിനീകരണം അധികം ബാധിക്കാതെ സൂക്ഷിക്കുക.

- ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി, ഒമേഗ ത്രീ ഫാറ്റി ആസിഡ് തുടങ്ങിയ ഗുളികകള്‍ കഴിക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Taking care of these things during pregnancy may help to prevent autism in the child

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds