വളരെക്കാലം മുമ്പു മുതൽ ഭാരതത്തിൽ കൃഷി ചെയ്തു വരുന്ന സുഗന്ധവ്യഞ്ജനമാണ് വാളൻപുളി. ഇലപൊഴിയും വൃക്ഷമായ പുളിമരം നാട്ടിലും കാട്ടിലും ഒരു പോലെ കണ്ടു വരുന്നു. നിറയെ ശാഖകളും ഉപശാഖകളുമായി പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷമായ പുളിമരം തണലിനായി വഴിയോരങ്ങളിൽ നട്ടു പരിപാലിച്ചു വരുന്നു. സൂര്യരശ്മിയുടെ ദോഷകരമായ കിരണങ്ങളെ ആഗിരണം ചെയ്യാൻ പുളിമരത്തിന് കഴിവുണ്ട്.
ഔഷധപ്രാധാന്യം
ഒരു വർഷത്തിനു മേൽ പഴക്കമുള്ള വാളൻപുളി ഉണക്കി അതിന്റെ ചൂർണ്ണം 1 ഗ്രാം മുതൽ 6 ഗ്രാം വരെ ദിവസവും രണ്ടു നേരം വീതം തേനും ചേർത്തു കഴിച്ചാൽ തൊണ്ട ശുദ്ധമാകുകയും ശബ്ദം തെളിയുകയും ചെയ്യും.
പുളിയിലയിട്ടു വെന്ത വെള്ളത്തിൽ കുളിച്ചാൽ ശരീരക്ഷീണവും വേദനയും മാറിക്കിട്ടും.
പുളിയിലയും സമം കറിവേപ്പിലയും ചേർത്തു തിളപ്പിച്ച വെള്ളം കൊണ്ട് വ്രണം കഴുകുന്നതും ഉണങ്ങിയ പുളിയിലപൊടിച്ച് വ്രണത്തിൽ വിതറുന്നതും വ്രണം വേഗം ഉണങ്ങുവാൻ നല്ലതാണ്.
പുളിമരത്തിന്റെ പൂക്കൾ ഇടിച്ചുപിഴഞ്ഞ നീര് അര ഔൺസ് വീതം 2 നേരം കഴിക്കുന്നത് അർശ്ശസിന് പ്രതിവിധിയാണ്.
പുളിയില, കയ്യോന്നി ഇലയുടെ നീര് ഇവയിട്ട് കാച്ചിയ വെളിച്ചെണ്ണ പതിവായി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ, നീരിളക്കം എന്നിവയ്ക്ക് പരിഹാരമാണ്.
പുളിങ്കുരുവിന്റെ തോട്, കരുവേലപ്പട്ട ഇവ സമമായി പൊടിച്ചെടുത്ത് പാകത്തിന് ഉപ്പും ചേർത്ത് രാവിലെയും രാത്രിയും പല്ലുതേയ്ക്കുന്നത് മോണപഴുപ്പിന് പ്രതിവിധിയാണ്.
പുളിയുടെ കാമ്പ് വെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധം മാറാൻ ഫലപ്രദമാണ്.
Share your comments