ദശലക്ഷക്കണക്കിന് ജനങ്ങൾ ഉപയോഗിച്ചുവരുന്ന ഒരു പാനീയമാണ് ചായ. ഔഷധമൂല്യത്തിൽ കഫവാതത്തെ ശമിപ്പിക്കും. നാഡീവ്യൂഹത്തെയും ഹൃദയത്തെയും ക്രമത്തിന് ഉത്തേജിപ്പിക്കും. വേദന അകററും. അധിക മാത്രയിൽ കഴിച്ചാൽ മലബന്ധം, ഉറക്കക്കുറവ്, ഹൃദയദൗർബല്യം ഇവ ഉണ്ടാക്കും.
തൊണ്ടവേദനയ്ക്ക് തേയിലവെള്ളത്തിൽ ഉപ്പു ചേർത്ത് തുടരെ കവിൾക്കൊള്ളുകയും തുണിയിൽ മുക്കി പുറമെ ആവിപിടിക്കുകയും ചെയ്യുന്നതു നന്ന്. വയറുവേദനയ്ക്കും തലവേദനയ്ക്കും ചായ കുടിക്കുന്നതു നന്നാണ്.
വയറിളക്കത്തിന് തേയില വെള്ളത്തിൽ ചെറുനാരങ്ങാനീരു ചേർത്തു കഴിക്കുക. നീരിന് തേയില അരച്ചു തേനിൽ ചാലിച്ച് ലേപനം ചെയ്യുന്നതു ഗുണം ചെയ്യും.
വ്രണം കഴുകുന്നതിന് തേയിലയിട്ടു വെന്ത വെള്ളം നന്നാണ്. പല്ലുവേദനയ്ക്ക് തേയില വെള്ളത്തിൽ ഇഞ്ചി നീരും ഉപ്പും തേനും ചേർത്തു കവിൾക്കൊള്ളുന്നത് വിശേഷമാണ്.
തേയിലയ്ക്ക് ലഹരി ഉള്ളതു കൊണ്ട് നിവൃത്തിയുള്ളിടത്തോളം പാലു ചേർക്കാതെ കുടിക്കരുത്. ആഹാരം കഴിക്കേണ്ട സമയം തേയില (ചായ) കഴിക്കരുത്. ക്രമാധികം ചായ കഴിച്ചു ശീലിച്ചാൽ വ്യകൾക്ക് ബലക്ഷയമുണ്ടാക്കും.
ഹൃദ്രോഗികൾക്ക് ചായ ഒരനുഗ്രഹവസ്തുവാണ്. രക്തപരിവാഹത്തെ നിയന്ത്രിക്കുവാനും രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും ചായ ഉപകരിക്കുന്നു.
Share your comments