കരിമ്പിൻറെയും പനമരത്തിൻറെയും സ്രവങ്ങളിൽ നിന്നാണ് കൽക്കണ്ടം ഉണ്ടാകുന്നത്. ഒരുപാട് ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയതാണ് കൽക്കണ്ടം (Mishri). കൽക്കണ്ടത്തിൽ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി 12 വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണ പദാർത്ഥമാണിത്. കൽക്കണ്ടത്തിൻറെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളെ കുറിച്ചറിയാം.
ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം ഒഴിവാക്കാൻ പനം കൽക്കണ്ടം ഉത്തമം
* ഭക്ഷണത്തിനു ശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ കഴുകുകയോ ചെയ്തില്ലെങ്കിൽ മണിക്കൂറുകൾ കഴിയുമ്പോൾ നിങ്ങളുടെ മോണയിൽ ബാക്ടീരിയകൾ ഉണ്ടാകാം. ഭക്ഷണത്തിനു ശേഷം കൽക്കണ്ടം കഴിച്ചാൽ അത് ശ്വാസത്തിൽ ഫ്രഷ്നസ് നിലനിറുത്തുന്നു. ഇത് വായിലും ശ്വസനത്തിലും പുതുമ ഉറപ്പ് വരുത്തുന്നു.
* തൊണ്ട വേദനയോ അല്ലെങ്കിൽ പനിയോ ഉണ്ടെങ്കിൽചിലപ്പോൾ ചുമ ഉണ്ടാകാം . കൽക്കണ്ടം ഇതിന് ഉടൻ ആശ്വാസം നൽകും. കൽക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുടപ്പനയുടെ ഉള്ളിലെ കാമ്പ് ഭക്ഷണമായി കഴിച്ചവർ ഉണ്ടോ?
* തണുത്ത കാലാവസ്ഥയിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യയേറെയാണ്. കൽക്കണ്ടം വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്. കൽക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേർത്ത് രാത്രിയിൽ കഴിച്ചാൽ മതിയാകും.
* ഹീമോഗ്ലോബിന്റെ അളവ് കുറവുള്ള ആളുകൾക്ക് വിളർച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തും . ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
* കൽക്കണ്ടം വായയുടെ ഫ്രെഷിനായി മാത്രമല്ല ഉപയോഗിക്കുന്നത്. കൽക്കണ്ടവും പെരുംജീരകവും ചേർത്ത് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ദഹനക്കേട് ഒഴിവാക്കാൻ ഭക്ഷണത്തിനു ശേഷം ഏതാനും കൽക്കണ്ടം കഴിക്കുക.
* കൽക്കണ്ടതിന് ഒരു ഉന്മേഷ രുചിയുണ്ട്, അതിനാൽ ഭക്ഷണം കഴിച്ചശേഷം ഇത് ഊർജ്ജം നൽകും. ഭക്ഷണത്തിനുശേഷം നിങ്ങൾക്ക് മന്ദതയായിരിക്കും. എന്നാൽ കൽക്കണ്ടം നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുകായും മന്ദത തടയുകയും ചെയ്യും.
* മൂക്കിലെ രക്തസ്രാവം നിർത്താൻ കൽക്കണ്ടം സഹായിക്കും എന്നും പറയുന്നുണ്ട്.
* കൽക്കണ്ടം മസ്തിഷ്കത്തിന് ഒരു ഔഷധമായി ഉപയോഗിക്കുന്നു. കൽക്കണ്ടത്തിനു ഓർമ്മ മെച്ചപ്പെടുത്താനും മാനസിക ക്ഷീണം തടയാനും സഹായിക്കുന്നു. കൽക്കണ്ടം ചൂട് പാലിൽ ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കുടിയ്ക്കുക. ഇത് ഓർമ്മ മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പ്രകൃതിദത്ത പരിഹാരമായി പ്രവർത്തിക്കും.
* കൽക്കണ്ടം അല്ലെങ്കിൽ റോക്ക് പഞ്ചസാര, മുലയൂട്ടുന്ന അമ്മമാർക്ക് ഉപയോഗപ്രദമാണ്. കാരണം ഇത് ആൻറി-ഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും മുലപ്പാൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മിശ്രിക്ക് കുറവ് മധുരമാണ്, അത് അമ്മയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല.
* കാഴ്ചയ്ക്ക് മിശ്രി നല്ലതാണ്. കണ്ണിലെ തിമിരം മാറ്റി കാഴ്ച മെച്ചപ്പെടാൻ കൽക്കണ്ടം ഇടയ്ക്ക് ഉപയോഗിക്കുക. ഭക്ഷണം കഴിച്ചതിനു ശേഷം കൽക്കണ്ട വെള്ളം കുടിക്കുക അല്ലെങ്കിൽ ദിവസം മുഴുവൻ ഇടയ്ക്കിടയ്ക്ക് കുടിച്ചാൽ കാഴ്ചശക്തി മെച്ചപ്പെടുത്താം .
Share your comments