<
  1. Health & Herbs

ഓട്സ് ദിവസേന കഴിച്ചാൽ ഗുണങ്ങൾ പലതാണ്

ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്.

Saranya Sasidharan
The benefits of eating oats daily are many
The benefits of eating oats daily are many

പ്രധാന വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഗ്ലൂറ്റൻ രഹിത ധാന്യങ്ങളാണ് ഓട്സ്.
ഓട്‌സ് കഞ്ഞി ദിവസം തുടങ്ങുന്നതിന് ആരോഗ്യകരമായ തുടക്കമാണ്,
ഓട്‌സ് പല ഭക്ഷണക്രമങ്ങളുടെയും അവിഭാജ്യ ഘടകമാണ്, ആരോഗ്യപരമായ ഗുണങ്ങൾ കാരണം ശരീരഭാരം കുറയ്ക്കുന്നതിനും, പ്രമേഹം പോലെയുള്ള മറ്റ് അവസ്ഥകൾക്കും മികച്ചതാണിത്.

ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. അവ ഗ്ലൂറ്റൻ രഹിത ധാന്യവും പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്.


അവെനൻത്രമൈഡുകൾ

മുഴുവൻ ഓട്‌സിൽ അവെനൻത്രമൈഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളുടെ ഒരു സവിശേഷ ഗ്രൂപ്പ് അടങ്ങിയിട്ടുണ്ട്, അവ മറ്റ് ധാന്യങ്ങളിൽ ഇല്ല. ഈ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് അറിയപ്പെടുന്നു, അത്കൊണ്ട് തന്നെ രക്താതിമർദ്ദം അനുഭവിക്കുന്നവർക്ക് ഓട്‌സിനെ മികച്ച ഓപ്ഷനാക്കി മാറ്റാൻ സാധിക്കും.

അവെനൻത്രമൈഡുകൾക്ക്, ആന്റിപ്രോലിഫെറേറ്റീവ് പ്രവർത്തനങ്ങളും ആൻറി-ഇൻഫ്ലമേറ്ററി പ്രവർത്തനങ്ങളും ഉണ്ടെന്ന് അറിയപ്പെടുന്നു, ഇത് ഒരു കൂട്ടം രോഗങ്ങളെ തടയാൻ സഹായിക്കുന്നു.

ബീറ്റാ-ഗ്ലൂക്കൻ


ഓട്‌സിൽ വലിയ അളവിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നമുക്ക് പല തരത്തിൽ ഗുണം ചെയ്യും. എൽഡിഎൽ കൊളസ്‌ട്രോളും മൊത്തം കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാൻ നാരുകൾ നമ്മെ സഹായിക്കുന്നു.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതികരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ലയിക്കുന്ന നാരുകൾ കൂടുതൽ നേരം ആരോഗ്യകരമായി ഇരിക്കുന്നതിമുള്ള നല്ല മാർഗമാണ്.

ബന്ധപ്പെട്ട വാർത്തകൾ : ആസ്ത്മയെ എങ്ങനെ പ്രതിരോധിക്കാം?

ഗ്ലൂറ്റൻ ഫ്രീ

സീലിയാക് രോഗമുള്ളവർക്ക് ഗ്ലൂറ്റൻ രഹിത ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. ഓട്‌സിൽ ഗ്ലൂറ്റൻ അടങ്ങിയിട്ടില്ലെങ്കിലും അവെനിൻ എന്ന സമാനമായ പ്രോട്ടീൻ ഉണ്ട്.

ധാതുക്കളുടെയും നാരുകളുടെയും സമ്പന്നമായ ഉള്ളടക്കം കാരണം ഓട്‌സ് ഗ്ലൂറ്റൻ ഫ്രീ ഡയറ്റുകളുടെ പോഷക മൂല്യം ഇത് വർദ്ധിപ്പിക്കുന്നു.

എന്നിരുന്നാലും, ഗ്ലൂറ്റൻ-ഫ്രീ എന്ന് ലേബൽ ചെയ്ത ഓട്സ് കഴിക്കുന്നത് പ്രധാനമാണ്, കാരണം അവ ഗോതമ്പ് ഉപയോഗിച്ച് പ്രോസസ്സ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മലബന്ധം


ശരിയായ ദഹനത്തിനും മലബന്ധം പോലുള്ള സങ്കീർണതകൾ ഒഴിവാക്കാനും നാരുകളടങ്ങിയ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്. ദഹനപ്രശ്നത്തിന് സാധ്യതയുള്ള പ്രായമായ ആളുകൾക്ക് ഇത് വളരെ പ്രധാനമാണ്. അത്കൊണ്ട് തന്നെ ഓട്സ് പ്രായമായവർക്ക് നല്ല ഭക്ഷണമാണ്.

രക്തത്തിലെ പഞ്ചസാര

ടൈപ്പ് 2 പ്രമേഹം ഒരു സാധാരണ ആരോഗ്യാവസ്ഥയാണ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിക്കുന്നതാണ്. ഇൻസുലിൻ എന്ന ഹോർമോണിലേക്കുള്ള സെൻസിറ്റിവിറ്റി കുറയുന്നത് കൊണ്ടാണ് സാധാരണയായി ഇത് സംഭവിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : മുട്ടകൾ അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം

ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് അമിതഭാരമുള്ളവരിൽ അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. ഓട്‌സ്, ബാർലി എന്നിവയിലെ ബീറ്റാ-ഗ്ലൂക്കൻ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.

നല്ല പോഷകമൂല്യമുള്ള കുറഞ്ഞ വിലയുള്ള പ്രോട്ടീന്റെ സാധ്യതയുള്ള ഉറവിടമായി ഓട്സ് കണക്കാക്കപ്പെടുന്നു. 11-15% വരെ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഓട്‌സിന് സവിശേഷമായ പ്രോട്ടീൻ ഘടനയുണ്ട്.

English Summary: The benefits of eating oats daily are many

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds