<
  1. Health & Herbs

കഫ വാത ശമനമാണ് ജാതിക്ക

ജാതിക്കയുടെ ഔഷധ ഗുണം നമ്മുടെ വൈദ്യ ഗ്രന്ഥങ്ങളിൽ വളരെ വ്യക്തമായി പറയപ്പെടുന്നു. മാലതീഫലം എന്നാണ് ജാതിക്കയുടെ സംസ്കൃതനാമം. ജാതിക്ക കയ്പുരസം ഉള്ളതും, ഉഷ്ണവീര്യവും, കഫ വാത ശമനവുമാണ്. കൃമി, ചർദ്ദി, ഹൃദ്രോഗം, നീര് തുടങ്ങിയവയ്ക്ക് ഇത് മരുന്നായി ഉപയോഗിക്കുന്നു. ജാതിക്കായ അതിസാരഹരഗണത്തിൽ ആയുർവേദം ഉൾപ്പെടുത്തിയിരിക്കുന്നു.

Priyanka Menon
ജാതിക്ക
ജാതിക്ക

ജാതിക്കയുടെ ഔഷധ ഗുണം നമ്മുടെ വൈദ്യ ഗ്രന്ഥങ്ങളിൽ വളരെ വ്യക്തമായി പറയപ്പെടുന്നു. മാലതീഫലം എന്നാണ് ജാതിക്കയുടെ സംസ്കൃതനാമം. ജാതിക്ക കയ്പുരസം ഉള്ളതും, ഉഷ്ണവീര്യവും, കഫ വാത ശമനവുമാണ്. കൃമി, ചർദ്ദി, ഹൃദ്രോഗം, നീര് തുടങ്ങിയവയ്ക്ക് ഇത് മരുന്നായി ഉപയോഗിക്കുന്നു. ജാതിക്കായ അതിസാരഹരഗണത്തിൽ ആയുർവേദം ഉൾപ്പെടുത്തിയിരിക്കുന്നു. ജാതിക്ക അതിയായ മാത്രയിൽ കഴിച്ചാൽ ലഹരി ഉളവാക്കുന്നതാണ്. അമേരിക്കയിൽ ജാതിക്ക ഒരു ലഹരി വസ്തുവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അതിസാരം അധികമായി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു ദേഹം വരണ്ടുപോയാൽ ജാതിക്ക കഷായം വെച്ച് ഇളനീർ വെള്ളത്തോടൊപ്പം കൊടുക്കുന്നത് നല്ലതാണ്. പ്രഭാതത്തിൽ എഴുന്നേറ്റ ഉടനെ വായ് കഴുകുന്നതിന് മുൻപ് സ്വന്തം ഉമിനീരിൽ ജാതിക്ക അരച്ച് വടിച്ചാൽ എക്സിമ,വട്ടച്ചൊറി എന്നിവയ്ക്ക് ശമനം ലഭിക്കും. ഗർഭകാല ഛർദ്ദിക്ക് ജാതിക്കയുടെ ഉപയോഗം വളരെ ഫലപ്രദമാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ജാതിക്കയുടെ കുരു ചുട്ടു തേൻ ചേർത്ത് കഴിക്കാം. ജാതിക്കയുടെ പൊടി ആപ്പിൾ നീരുമായോ വാഴപ്പഴം ആയോ ചേർത്ത് കഴിക്കുന്നതുമൂലം വയറുകടിക്ക് ആശ്വാസം ലഭിക്കും. ജാതിക്ക ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഫലപ്രദമാണ് ഇത് രോഗപ്രതിരോധശേഷി കൂട്ടുന്നു. ജാതിക്ക യുമായി ബന്ധപ്പെട്ട പഴമക്കാർ പറയുന്ന ഒരു കാര്യമാണ് ജാതി മരത്തിന്റെ താഴത്തു ഇരുന്നാൽ ദുർമേദസ്സ് കുറയുമെന്ന്.

The medicinal value of nutmeg is very clearly stated in our medical texts. The Sanskrit name of the nutmeg is Malathifalam. Nutmeg is bitter, warming and soothes phlegm. It is used as a medicine for worms, vomiting, heart disease and diarrhea. Ayurveda is included in the caste diarrhea category.
Excessive consumption of nutmeg can cause intoxication. In the United States, nutmeg has been declared an addictive substance. In case of diarrhea, dehydration and dehydration, it is advisable to infuse nutmeg infusion with water. Eczema and scabies can be cured by rubbing nutmeg in one's own saliva immediately after waking up in the morning. The use of nutmeg is very effective for gestational vomiting. For digestive problems, nutmeg seeds can be roasted with honey. Consumption of nutmeg powder mixed with apple juice or banana helps in relieving diarrhea.

ജാതിക്കയുടെ ഗുണങ്ങൾക്ക് ഉപരി ഇതിൻറെ അമിത ഉപയോഗം ഓക്കാനവും ഉറക്കമില്ലായ്മയും തലവേദനയും ഉണ്ടാക്കുന്നു.

English Summary: The medicinal value of nutmeg is very clearly stated in our medical texts The Sanskrit name of the nutmeg is Malathifalam

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds