നമ്മുടെ ആരോഗ്യത്തിന് വില്ലനാകുന്ന അവസ്ഥകള്‍ പലതുമുണ്ട്. രോഗങ്ങള്‍ മാത്രമല്ല രോഗങ്ങളിലേയ്ക്ക് വഴി തെളിയിക്കുന്ന പല അവസ്ഥകളുമുണ്ട്. ചിലരുണ്ട്, തീരെ വയ്യ എന്ന പതിവു പല്ലവി പറയുന്നവര്‍.
എന്താണ് രോഗമെന്നു ചോദിച്ചാല്‍ പറയാന്‍ പ്രത്യേകിച്ചൊരു കാരണമില്ല, രോഗമില്ല. പല ബ്ലഡ് ടെസ്റ്റുകളും ചെയ്യും, സ്‌കാനിംഗും കാര്യങ്ങളും ചെയ്യും, എങ്കിലും കണ്ടെത്താന്‍ ഒന്നുമില്ല. എന്നാലോ വയ്യായ്കയുണ്ടുതാനും. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ ധാരാളമുണ്ട്. എപ്പോഴും ക്ഷീണം, ഉറക്കം തൂങ്ങല്‍, യാതൊന്നും ചെയ്യാന്‍ ശക്തിയില്ലായ്മ, തോന്നലില്ലായ്മ, രോഗമെന്താണെന്നു ചോദിച്ചാല്‍ ഒന്നുമില്ല. ഇത്തരം അവസ്ഥകളിലേയ്‌ക്കെത്തിയ്ക്കുന്ന ഒന്നാണ് ടെന്‍ഷന്‍.
Tension, stress എന്നിവ നാം പലപ്പോഴും ശരീരത്തെ ബാധിയ്ക്കുന്ന അവസ്ഥകളായല്ല, മാനസികമായാണ് പലരും എടുക്കാറ്. എന്നാല്‍ ഇത് വാസ്തവത്തില്‍ പല അസുഖങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണമാകുന്ന ഒന്നാണ്. ഉദാഹരണത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല, എന്നാല്‍ Tension, stress എന്നിവ കൂടി BP പ്രശ്‌നത്തിലായി ഇത് attackലേയ്‌ക്കെത്തിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. Tension, stress എന്നിവ നിസാരമാക്കി എടുക്കേണ്ടതില്ലെന്നര്‍ത്ഥം. BP പോലുളള അവസ്ഥകള്‍ക്ക് പ്രധാന കാരണമാകുന്ന ഒന്നാണിത്.
കൊളസ്‌ട്രോൾ, ഡയബെറ്റിസ് തുടങ്ങിയവ നാം പലപ്പോഴും ജീവിതശൈലീ രോഗങ്ങൾ, പാരമ്പര്യം എന്നെല്ലാം പറയും. ചിലപ്പോൾ പഴി ഭക്ഷണങ്ങളക്കായിരിയ്ക്കും. എന്നാല്‍ ഇതൊന്നുമല്ലാത്ത കാരണവും ഇത്തരം രോഗങ്ങള്‍ക്കു പുറകിലുണ്ടാകാം. ഇതാണ് ടെന്‍ഷന്‍. ഇത്തരം പല രോഗങ്ങൾക്കും ടെന്‍ഷന്‍ കാരണമാകാം. ഇത്തരം അസുഖങ്ങള്‍ നിസാരമായി തള്ളേണ്ടവയെല്ലെന്നറിയാമല്ലോ.
വേദന
പലരും പലപ്പോഴും പരാതിപ്പെടുന്ന കേള്‍ക്കാം, ശരീരം മുഴുവന്‍ വേദന, കൈകള്‍ക്ക്, കഴുത്തിന് വേദന, നടുവിന് മേല്‍പ്പോട്ടുള്ള ഇത്തരം വേദനകള്‍ക്ക് മറ്റു മെഡിക്കല്‍ കണ്ടീഷനുകള്‍ ഇല്ലെങ്കില്‍ വില്ലനായി വരുന്ന ഒന്നേയുള്ളൂ, അതാണ് ടെന്‍ഷന്‍. ഇതു പോലെ അനോറെക്‌സിയ എന്ന അവസ്ഥയുമുണ്ട്, ചിലര്‍ വല്ലാതെ മെലിഞ്ഞു വരുന്ന അവസ്ഥ, എന്തു കഴിച്ചാലും മെലിഞ്ഞിരിയ്ക്കുന്നവര്‍, ഇതിനും ടെന്‍ഷന്‍ കാരണമായി വരും. എന്തൊക്കെ പരിശോധന നടത്തിയാലും അസുഖങ്ങള്‍ കണ്ടെത്താനുമാകില്ല.
ടെന്‍ഷന്‍
ടെന്‍ഷന്‍ വരുത്തി വയ്ക്കുന്ന അസ്വസ്ഥതകളില്‍ വയറിന് പ്രശ്‌നവും പെടുന്നു. ഗ്യാസ്, അസിഡിറ്റി, എന്തു കഴിച്ചാലും ഉടന്‍ വിസര്‍ജനം നടത്താനുള്ള തോന്നല്‍ തുടങ്ങി ഇതുണ്ടാക്കാത്ത പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതു മാത്രമല്ല, നമ്മുടെ ചര്‍മത്തിന്റേയും മുടിയുടേയുമെല്ലാം ഏറ്റവും വലിയ ശത്രുക്കളില്‍ പെടുന്നു ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ.
ചര്‍മത്തില്‍ ചുളിവിനും കരുവാളിപ്പിനും പ്രായക്കൂടുതലിനുമെല്ലാം ടെന്‍ഷന്‍ കാരണമാകുന്നു. മുടി പെട്ടെന്നു നരയ്ക്കുക, മുടി കൊഴിച്ചില്‍ തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും ഇത് നമ്മെ തള്ളിയിടുന്നു.
Share your comments