<
  1. Health & Herbs

ദിവസേന വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ നേടാം

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് വെള്ളം അത്യാവശ്യമാണ്. ഒരു ദിവസം 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തണുത്ത വെള്ളം കുടിക്കാനാണ് നമ്മൾ ഇഷ്ടപ്പെടുന്നതെങ്കിലും, നല്ല ചൂടുള്ളതോ അല്ലെങ്കിൽ ഇളം ചൂടുള്ളതോ ആയിട്ടുള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു.

Meera Sandeep
These health benefits can be achieved by drinking lukewarm water on an empty stomach daily
These health benefits can be achieved by drinking lukewarm water on an empty stomach daily

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് വെള്ളം അത്യാവശ്യമാണ്. ഒരു ദിവസം 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തണുത്ത വെള്ളം കുടിക്കാനാണ് നമ്മൾ ഇഷ്ടപ്പെടുന്നതെങ്കിലും, നല്ല ചൂടുള്ളതോ അല്ലെങ്കിൽ ഇളം ചൂടുള്ളതോ ആയിട്ടുള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അമിതമായി വെള്ളം കുടിച്ചാൽ അപകടം

* രാവിലെ എഴുന്നേറ്റ വഴിയേ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.  അതിനാൽ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇനി ഈ ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ പല്ലു തേയ്ക്കും മുന്‍പ് വെള്ളം കുടിച്ചാൽ ഈ ആരോഗ്യഗുണങ്ങൾ നേടാം!

* ഇത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇടയ്ക്കിടെയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു.  ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു.  ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തൊണ്ടയിലുണ്ടാകുന്ന അണുബാധയ്ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും

* ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഫലപ്രദമായി ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് ചൂടുവെള്ളം ദിവസത്തിൽ രണ്ടുതവണ കുടിക്കുന്നതിലൂടെ ദഹനക്കുറവിന്റെ പ്രശ്നവും പരിഹരിക്കാനാകും. അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് ചൂടുവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശരിയായ മലവിസർജ്ജനത്തിന് സഹായിക്കുകയും മലബന്ധ പ്രശ്നങ്ങൾ ഭേദമാക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ത്രിഫല ചൂർണം സേവിച്ചാൽ മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കാം, സന്ധിവേദനകൾ പരിഹരിക്കാം, തടിയും കുറയ്ക്കാം

* നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനുള്ള ഏറ്റവും സ്വാഭാവിക മാർഗ്ഗം തണുത്തതോ ചൂടുള്ളതോ ആയ വെള്ളം ആവശ്യത്തിന് കുടിക്കുക എന്നതാണ്. നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളാനും വെള്ളം ആവശ്യമാണ്. ജലാംശം നിലനിർത്താൻ ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും നമ്മൾ കുടിക്കണം. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും പുറന്തള്ളാൻ വെള്ളം വൃക്കകളെ സഹായിക്കുകയും നമ്മുടെ ശരീരത്തിനുള്ളിലെ എല്ലാ ജൈവ രാസ, ഉപാപചയ പ്രക്രിയകളും നടത്തുന്നതിന് ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു.

English Summary: These health benefits can be achieved by drinking lukewarm water on an empty stomach daily

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds