മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. ചില സമയങ്ങളിൽ മധുരം കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണെങ്കിലും എപ്പോഴും മധുരം കഴിക്കാൻ കൊതിയൂറുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആ കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
- രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസിലല്ലാതെ വരുന്നത് നിങ്ങളെ മധുരം കഴിക്കാൻ പ്രേരിപ്പിക്കാം. മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ആവുന്നു.
- കൂടുതലായി സ്ട്രെസ് ഉണ്ടാകുകയോ അല്ലെങ്കിൽ മാനസികമായ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മധുരത്തോട് കൊതി തോന്നാം. മധുരം കഴിക്കുന്നത് ശരീരത്തിൽ ഡോപമിൻ എന്ന ഹോര്‍മോൺ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഈ ഹോർമോൺ നമ്മളെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മധുരം കഴിക്കാൻ കൊതിയുള്ളവരാണോ? പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഗുണങ്ങളറിയാം..
- മധുരം എപ്പോഴും കഴിച്ച് ശീലിച്ചവർ കാലക്രമേണ മധുരത്തിന് അഡിക്റ്റാകുന്നു. ഈ അഡിക്ഷൻ മധുരത്തോടുള്ള കൊതിയുണ്ടാക്കാം.
- മഗ്നീഷ്യം, സിങ്ക്, ക്രോമിയം തുടങ്ങിയ പോഷകങ്ങള്‍ ശരീരത്തില്‍ കുറയുന്നതു മൂലവും മധുരത്തോട് കൊതിയുണ്ടാകാം.
- ഉറക്കം കൃത്യമല്ലെങ്കിലും മധുരത്തോട് കൊതി തോന്നാം. ഉറക്കപ്രശ്നങ്ങളെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇത്തരത്തില്‍ മധുരത്തോട് കൊതിയുണ്ടാക്കുന്നത്.
- മനശാസ്ത്രപരമായ കാരണവും മധുരത്തോടുള്ള കൊതിക്ക് പിന്നില്‍ വരാം. അതായത് നിങ്ങള്‍ നല്ലയൊരു കാര്യം ചെയ്തു, അല്ലെങ്കില്‍ എന്തെങ്കിലും നേട്ടമുണ്ടായി ഇതിന് സമ്മാനം എന്ന നിലയിലും നിങ്ങളുടെ മനസ് മധുരം തേടി പോകാമത്രേ.
- ഭക്ഷണം കഴിക്കാതെ ഏറെ നേരമിരുന്ന് കഴിഞ്ഞാലും ചിലരില്‍ മധുരത്തോട് കൊതി വരാറുണ്ട്. അതുപോലെ തന്നെ പതിവായി കഴിക്കുന്ന വിഭവങ്ങള്‍ പരിമിതവും പരിചിതവും ആണെങ്കിലും ഇടയ്ക്കിടെ മധുരത്തോട് കൊതി വരാം.
Share your comments