<
  1. Health & Herbs

ഷുഗര്‍ ടെസ്റ്റ് വീട്ടില്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ഇന്ന് പ്രമേഹം എന്ന വിട്ടുമാറാത്ത അവസ്ഥ സർവ്വസാധാരണമായി തീർന്നിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ശരീരത്തിന്‍റെ വിവിധ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Meera Sandeep
Things to take care while doing the sugar test at home
Things to take care while doing the sugar test at home

ഇന്ന് പ്രമേഹം എന്ന വിട്ടുമാറാത്ത രോഗം സർവ്വസാധാരണമായി തീർന്നിരിക്കുന്നു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.   ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ശരീരത്തിന്‍റെ വിവിധ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.   അതിനാല്‍, പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പിന്തുടരുന്ന ഭക്ഷണക്രമവും ജീവിതശൈലിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നുണ്ടോ എന്നറിയുന്നതിനും ഇത് സഹായിക്കുന്നു.  അതിനാൽ മിക്കവരും ഇന്ന് വീട്ടിൽ വച്ചുതന്നെയാണ് ഷുഗർ ടെസ്റ്റ് ചെയ്യുന്നത്.  ഇതിന് സഹായിക്കുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. ഇങ്ങനെ ഷുഗർ ടെസ്റ്റ് വീട്ടിൽ തന്നെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

- ഭക്ഷണത്തിനു ശേഷം റിസള്‍ട്ട് ആവശ്യമായ സന്ദർഭങ്ങളില്‍, ഭക്ഷണം കഴിച്ച് ആവശ്യമായ ഇടവേള നല്‍കേണ്ടത് അത്യാവശ്യമാണ്

- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി മനസ്സിലാക്കുന്നതിനായി ദിവസത്തിന്റെ വ്യത്യസ്ഥ ഇടവേളകളില്‍ പരിശോധിക്കുന്നത് മികച്ച ഫലം നല്‍കും.

- രക്തം എടുക്കുന്നത്തിനു വേണ്ടി ഒരേ വിരൽ മാത്രം ഉപയോഗിക്കാതെ വിരൽ മാറി മാറി ഉപയോഗിക്കുക. ഇത് വലിയ മുറിവും വേദനയും ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കും.

-  രക്തമെടുക്കുന്നതിന് ഉപയോഗിക്കുന്ന സൂചി പല പ്രാവശ്യം ഉപയോഗിക്കുന്നതിന് പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുക.  ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.  മുന്‍പേ ഉപയോഗിച്ച സൂചി സുരക്ഷിതമായി നശിപ്പിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തിനെ വില്ലനായി കാണേണ്ട! പ്രമേഹ സൗഹൃദ ഭക്ഷണം ക്രമീകരിക്കാം

- പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ലാന്‍സിങ് ഉപകരണങ്ങൾ വിരലുകളിലെ ചര്‍മ്മത്തിന്റെ കനം അനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ ഉള്ളവയായിരിക്കും. ശരിയായ രീതിയില്‍ വേദന രഹിതമായി ടെസ്റ്റ് ചെയ്യുവാനായി സൂചി 3-4 ഇടയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

- രക്ത സാമ്പിള്‍ എടുക്കുന്നതിനു മുന്‍പായി രക്തമെടുക്കുന്ന ഭാഗം അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സ്പിരിറ്റ് ഉപയോഗിച്ച് വിരല്‍ വൃത്തിയാക്കിയ ശേഷം ഉടനെ തന്നെ രക്ത സാമ്പിളുകള്‍ എടുക്കരുത്. കുത്തുന്നതിന് മുമ്പ് ചർമ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് സ്പിരിറ്റ് ബാഷ്പീകരിക്കപ്പെടുന്നതുവരെ കാത്തിരിക്കുക.

English Summary: These things must be kept in mind while doing the sugar test at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds