പ്രായം കൂടുമ്പോഴാണ് എല്ലാ അസുഖങ്ങളും പിടിപെടുന്നത്. കൊളെസ്റ്ററോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, എന്നിവ ഇന്നത്തെ ചെറുപ്പക്കാരിലും കാണുമെങ്കിലും പ്രായമേറുമ്പോഴാണ് കൂടുതൽ കാണപ്പെടുന്നത്. ഈ അസുഖങ്ങൾക്കുള്ള മുഖ്യകാരണം ജീവിതശൈലി തന്നെ. ഇന്നത്തെ ഭക്ഷണ ശീലവും വ്യായാമക്കുറവും നമ്മുടെ ആരോഗ്യത്തെ തകിടം മറിക്കുന്നവയാണ്. അല്‍പം പ്രായമെത്തുമ്പോള്‍ ഇതിനുള്ള സാധ്യതകള്‍ ഏറെയുമാണ്. പ്രായമേറുന്തോറും കൊളസ്‌ട്രോള്‍ കീഴ്‌പ്പെടുത്താതെയിരിയ്ക്കാന്‍ ചെയ്യാവുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കൊളെസ്റ്റെറോൾ കൂടുമ്പോൾ നമുക്ക് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ
* പ്രായമാകുമ്പോൾ, മുൻപ് കഴിച്ചുകൊണ്ടിരുന്നതിനേക്കാൾ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കണം. പ്രായം വർദ്ധിക്കുമ്പോൾ ശരീരം ഒരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്, അതിനാൽ ഭക്ഷണക്രമത്തിൽ കൂടുതൽ പഴങ്ങളും അസംസ്കൃത പച്ചക്കറികളും ഉൾപ്പെടുത്തണം, കാരണം ഇത് ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുകയും അതേസമയം ശരീരത്തിന് ആവശ്യമായ എല്ലാ പോഷണവും നൽകുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ ബ്രോക്കോളി, ചീര, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. കൂടാതെ, ആപ്പിൾ, അവോക്കാഡോ, പിയർ, മുന്തിരി തുടങ്ങിയ പഴങ്ങൾ നിങ്ങളുടെ ശരീരത്തിലെ നാരുകൾ മെച്ചപ്പെടുത്തുകയും എൽഡിഎൽ കൊളസ്‌ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?
* ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൽ പ്രധാനമാണ്. ഉദാഹരണത്തിന്, ആരോഗ്യകരമായ കൊഴുപ്പുകൾ മുട്ട, നട്ട്സ്, മത്സ്യം, അവോക്കാഡോ ഓയിൽ, ഒലിവ് ഓയിൽ തുടങ്ങിയ എണ്ണകളിൽ നിന്നാണ് ലഭ്യമാവുന്നത്. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ, അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളും കൂടെ ശരീരഭാരവും വർദ്ധിപ്പിക്കും.
* 50 വയസ്സിനു ശേഷം, ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ ഒരു വ്യക്തിയുടെ ഭാരം വർദ്ധിപ്പിക്കും. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണം. ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിക്കുന്നതാണ് ഈ പ്രായത്തിൽ ഉചിതം.
ബന്ധപ്പെട്ട വാർത്തകൾ: പ്രായം ചെന്നവർക്കും വികലാംഗർക്കുമെല്ലാം ഈ സംരംഭം ആരംഭിച്ച് പണം സമ്പാദിക്കാം
* നാരുകൾ അഥവാ fibres ശരീരത്തിലെ നല്ല കൊളസ്‌ട്രോളിൻറെ അളവ് കൂട്ടാനും ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ, ഓട്‌സ് പോലുള്ള നാരുകളുള്ള ഭക്ഷണങ്ങൾ, ആപ്പിൾ, പിയർ പോലുള്ള മുഴുവൻ പഴങ്ങൾ, നാരുകളാൽ സമ്പന്നമായ പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. നിങ്ങളുടെ ശരീരത്തിലെ നാരുകൾ വർദ്ധിപ്പിക്കുന്നതിന് ചിയ വിത്തുകൾ പോലുള്ള വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
* കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് മാത്രമല്ല, മറ്റ് പല കാര്യങ്ങളും കൊളസ്ട്രോൾ ലെവലിനെ ബാധിക്കും. വർദ്ധിച്ച് വരുന്ന ഫാസ്റ്റ് ഫുഡിൻറെ ഉപയോഗം ഇന്ന് ചെറുപ്പക്കാരെയും രോഗികളാക്കി മാറ്റുകയാണ്. പച്ചക്കറികളും പഴങ്ങളും കഴിയ്ക്കാം. ചുവന്ന ഇറച്ചി പോലുള്ളവ ഒഴിവാക്കണം. എണ്ണപ്പലഹാരങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിയ്ക്കുക. ഒരാളുടെ പ്രായം, ജനിതക പാരമ്പര്യം , പുകവലി പോലുള്ള ശീലങ്ങൾ, പ്രായം, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടും. പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ കൊളസ്ട്രോൾ നില നിയന്ത്രിച്ച് നിർത്താൻ സാധിക്കും.
Share your comments