ഒരുപാടു ആളുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് അലര്‍ജി. തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണുകളില്‍ ചൊറിച്ചില്‍, ചുമ, ശ്വാസതടസം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങള്‍. ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാത്തതുകൊണ്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചു വേണം അലർജിയെ നിയന്ത്രണത്തിൽ വയ്ക്കാൻ. പല സാഹചര്യങ്ങളിൽ നിന്നും അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ തിരിച്ചറിയുകാണ് ആദ്യം വേണ്ടത്.
അലര്‍ജിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍, അന്തരീക്ഷം എന്നിവയില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാനും, നിങ്ങൾ ദീര്‍ഘസമയം ചിലവിടുന്ന സ്ഥലങ്ങൾ എപ്പോഴും വൃത്തിയായി വയ്ച്ചാൽ ഒരു പരിധി വരെ അലര്‍ജിയെ നിയന്ത്രണത്തിലാക്കാം. എന്നാല്‍ ചിലര്‍ക്ക് എത്ര ശ്രദ്ധിച്ചാലും അലര്‍ജിയില്‍ നിന്ന് മുക്തി നേടാൻ സാധിക്കില്ല. നിങ്ങളുടെ വീട്ടില്‍ തന്നെ ഇതിനുള്ള കാരണങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടായിരിക്കും.
- പൊടി, അലര്‍ജിക്ക് ഒരു പ്രധാന കാരണമാണ്. വീട്ടിനകം എത്ര വൃത്തിയാക്കിയാലും സൂക്ഷ്മമായി പൊടി അടിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുണ്ടാകും. ഇവ കണ്ടെത്തി വൃത്തിയാക്കിയെടുക്കാത്തിടത്തോളം അലര്‍ജി സാധ്യതയും നിലനില്‍ക്കും.
- ഫാൻ, കാര്‍പെറ്റ്സ്, കര്‍ട്ടനുകള്‍ ഫര്‍ണീച്ചറുകളുടെ അടിഭാഗങ്ങളോ വശങ്ങളോ എല്ലാം പൊടി അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളാണ് ഇവിടങ്ങളെല്ലാം വൃത്തിയായിരിക്കണം. കഴിയുന്നതും അലര്‍ജിയുള്ളവര്‍ വാക്വം ക്ലീനിംഗ് തന്നെ ആശ്രയിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പാൽ അലർജി ഉള്ളവർക്ക് കഴിക്കാം പോഷകസമൃദ്ധമായ ഉരുളക്കിഴങ്ങ് പാൽ
- വീട്ടിൽ വളര്‍ത്തുമൃഗങ്ങളുള്ളവർക്ക് ഇവയുടെ രോമം മൂലമോ കാഷ്ടം മൂലമോ എല്ലാം അലര്‍ജിയുണ്ടാകാം. അലര്‍ജി പതിവാണെങ്കില്‍ ഇക്കാര്യവും ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. വളര്‍ത്തുമൃഗങ്ങള്‍ മാത്രമല്ല വീട്ടില്‍ വരുന്ന പാറ്റ, പ്രാവ് എന്നിങ്ങനെ പല ജീവികളും പക്ഷിമൃഗാദികളും അലര്‍ജിക്ക് കാരണമാകാം. ഇവയും ശ്രദ്ധിക്കുക.
- വീട്ടിനുള്ളില്‍ നനവുള്ള ഇടങ്ങളിൽ പൂപ്പല്‍ വരാം. ഇതും അലര്‍ജിയിലേക്ക് കരണമാകാറുണ്ട്. ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. ബാത്ത്റൂമുകളോട് ചേര്‍ന്നോ, ചുവരുകളിലോ, വാഷ് ബേസിനുകളോടോ ചേര്‍ന്നോ എല്ലാം നനവ് ഇരിക്കുന്നുണ്ടെങ്കില്‍ ഇവയെല്ലാം പരിഹരിക്കുക.
- പൊടി വൃത്തിയാക്കുമ്പോള്‍ പലരും ശ്രദ്ധിക്കാത്ത ഭാഗങ്ങളാണ് വാതിലുകളും ജനാലകളും ചുവരുകളും. ഇവിടെയും അലര്‍ജിക്ക് ഇടയാക്കുന്ന അലര്‍ജൻസ് അഥവാ പൊടിയും മറ്റും അടിഞ്ഞുകിടക്കാം. ഇവിടവും വൃത്തിയാക്കിയിരിക്കണം.
- അലര്‍ജിയുള്ളവരാണെങ്കില്‍ വീടിനകം ക്ലീൻ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. അല്ലെങ്കില്‍ മൂക്കും വായും മൂടത്തക്ക രീതിയില്‍ തുണി കൊണ്ട് കെട്ടിയിരിക്കണം. അല്ലാത്ത പക്ഷം വൃത്തിയാക്കലിന് ശേഷം ദിവസങ്ങളോളം അലര്‍ജിയും അനുബന്ധപ്രശ്നങ്ങളും അസ്വസ്ഥതയുണ്ടാക്കാം.
Share your comments