കർക്കിടകമാസം ആരംഭിക്കുന്ന ഈ സാഹചര്യത്തിൽ ഈ മാസത്തിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നമുക്ക് ഗുണം ചെയ്യും. മഴക്കാലമായതുകൊണ്ട് കർക്കിടകമാസത്തിൽ പൊതുവെ പല അസുഖങ്ങളും എളുപ്പത്തിൽ പിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ ഇക്കാലത്ത് കുറച്ചു ശ്രദ്ധയും പരിപാലനവുമൊക്ക നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനെകുറിച്ച് കൂടുതൽ വിശദമായി അറിയാം.
- കര്‍ക്കിടക കഞ്ഞി പണ്ടുമുതലേ പേരുകേട്ടതാണ്. ഔഷധക്കഞ്ഞി എന്നും ഇതിന് പേരുണ്ട്. ഇതിൽ ഉലുവാക്കഞ്ഞി, ജീരക കഞ്ഞി, നവരയരി കഞ്ഞി എന്നിവ ആരോഗ്യത്തിന് നല്ലതാണ്.
- ഇലക്കറി പൊതുവെ ആരോഗ്യം നൽകുന്നു. കര്‍ക്കിടക മാസത്തില്‍ പത്തിലക്കറി കഴിയ്കുന്നത് വിശേഷമാണ്. പത്ത് ഇലകൾ കൊണ്ടുണ്ടാക്കുന്ന ഈ പത്തിലക്കറിയിൽ പയറില, മത്തനില, തഴുതാമയില, എരുമത്തൂവയില എന്നിവയെല്ലാം ഉൾകൊള്ളുന്നു.
- പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ചെറുപയര്‍ പോലുള്ളവ നല്ലതാണ്. മുതിര കര്‍ക്കിടക മാസത്തില്‍ കഴിയ്‌ക്കുന്നത് നല്ലതാണ്.
- ശരീരത്തിന് ചൂടു നല്‍കാനും രോഗങ്ങള്‍ അകറ്റാനും കര്‍ക്കിടകമാസത്തില്‍ എണ്ണതേച്ചു കുളി നല്ലതാണ്. ധന്വന്തരം, കൊട്ടന്‍ ചുക്കാദി എന്നിവ തേച്ചു കുളിയ്ക്കാന്‍ ഉത്തമമായ ആയുര്‍വേദ തൈലങ്ങളാണ്. തണുപ്പും മഴയുമാണെങ്കിലും നല്ല ചൂടുവെള്ളം ഒഴിവാക്കി ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: 'കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു'; അറിയാം ചില കർക്കിടക ചൊല്ലുകൾ
- പല ആയുര്‍വേദ ചികിത്സകളും ചെയ്യാന്‍ പറ്റിയ മാസം കൂടിയാണിത്. ഞവരക്കിഴി, ധാര, വസ്തി, കാഷായ ചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, എന്നിവയെല്ലാം ഏറെ പ്രധാനപ്പെട്ടവയാണ്.
- ദഹനാരോഗ്യം കുറയുന്നതിനാല്‍ മാംസാദികള്‍ കഴിയ്ക്കാതിരിയ്ക്കുന്നത് നല്ലതാണെന്ന് പറയുമ്പോഴും ഇവയുടെ സൂപ്പുകള്‍ കഴിയ്ക്കുന്നത് നല്ലതാണ്.
- മദ്യം പോലുള്ള ശീലങ്ങള്‍ നിര്‍ബന്ധമായും ഈ മാസത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഈ സമയത്ത് ശാരീരിക ആരോഗ്യം കൂടുതല്‍ നശിയ്ക്കാന്‍ ഇടയാക്കും.
- നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്ന ചിട്ടയാണ് നല്ലത്. പകലുറക്കം കഴിവതും ഒഴിവാക്കുക. രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കമാകാം.
Share your comments