1. Health & Herbs

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കരൾ രോഗങ്ങളിൽ വച്ച് ഏറ്റവും മാരകമായ രോഗമാണ് ലിവർ സിറോസിസ്. ഈ മാരകരോഗത്തിനാണ് അധികവും കരൾ മാറ്റിവയ്ക്കൽ (Liver transplant) ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ലിവർ ക്യാൻസറിനും കരൾ മാറ്റിവയ്ക്കൽ നിർദ്ദേശിക്കുന്നുണ്ട്.

Meera Sandeep
Things you should know before undergoing liver transplantation
Things you should know before undergoing liver transplantation

കരൾ രോഗങ്ങളിൽ വച്ച് ഏറ്റവും മാരകമായ രോഗമാണ് ലിവർ സിറോസിസ്.  ഈ മാരകരോഗത്തിനാണ് അധികവും കരൾ മാറ്റിവയ്ക്കൽ (Liver transplant) ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ലിവർ ക്യാൻസറിനും കരൾ മാറ്റിവയ്ക്കൽ നിർദ്ദേശിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മദ്യപാനം മൂലമുള്ള കരൾ രോഗം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ഒരു സൈലന്റ് കില്ലറായ ലിവർ സിറോസിസ് ആദ്യ ഘട്ടങ്ങളിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. പിന്നീട് ഉണ്ടാകുന്ന ലക്ഷണങ്ങളായ കാലിലെ നീര്, ക്ഷീണം എന്നിവ പൊതുവെ ആളുകൾ അലക്ഷ്യമായി തള്ളിക്കളയുന്നു.   പിന്നീട് ബുദ്ധിമാന്ദ്യം, വയറ്റിൽ വെള്ളം നിറയുക, രക്തം ചർദ്ദിക്കുക തുടങ്ങി അവസാനഘട്ട ലക്ഷണങ്ങൾ ഉണ്ടകുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ഘട്ടത്തിലെത്തിയാൽ ഈ രോഗം മരുന്നുകൊണ്ട് ചികിൽസിച്ചു ഭേദമാക്കാൻ സാധ്യമല്ല.  ഈ ഘട്ടത്തിൽ തന്നെയാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുന്നതും.

PN/INR ടെസ്റ്റ് ചെയ്‌ത്‌ രോഗം മരുന്ന് കൊണ്ട് മാറുമോ അതോ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ട ഘട്ടത്തിലാണോയെന്ന് നിർണ്ണയിക്കപ്പെടുന്നു. രക്തത്തിലെ ബിലിറൂബിൻ, ക്രിയാറ്റിൻ എന്നിവയുടെ അളവും രക്തം കട്ടപിടിക്കുന്നതിന്റെ ശേഷിയും നിര്‍ണ്ണയിക്കുന്ന ടെസ്റ്റാണ് PT/ INR.  ഇതുകൂടാതെ ശസ്ത്രക്രിയ വിജയകരമാകുമോ ഇല്ലയോ എന്നും തിട്ടപ്പെടുത്തേണ്ടതുണ്ട്.

രോഗത്തിൻറെ അവസാനഘട്ടങ്ങളിലെ ലക്ഷണങ്ങളിലൊന്നായ രക്തം ഛർദ്ദിക്കൽ ഉണ്ടാകുന്നത് കരൾ പ്രഷർ മൂലമാണ്.   കരൾ പ്രഷർ വർദ്ധിക്കുന്നത് മൂലം ഹൃദയം, ശ്വാസകോശം, മസ്തിഷ്ക്കം, വൃക്കകൾ, പേശികൾ, അസ്ഥികൾ, ചർമ്മം എന്നി മിക്ക അവയവങ്ങൾക്കും തകരാറ് സംഭവിക്കുന്നു.  ഇങ്ങനെ തകരാറിലായ അവയവങ്ങളെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കൊണ്ട് സുഖപ്പെടുത്താമോ എന്നും കണ്ടുപിടിക്കേണ്ടതുണ്ട്.

എല്ലാറ്റിനും ഉപരിയായി ഇതിനാവശ്യമായ സാമ്പത്തികശേഷിയും കുടുംബത്തിന്റെ പിന്തുണയും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഭക്ഷണക്രമങ്ങളുമൊക്കെ വളരെ പ്രധാനമാണ്.

English Summary: Things you should know before undergoing liver transplantation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds