<
  1. Health & Herbs

തിപ്പലി- ഇടവിളയായി ചെയ്യാൻ പറ്റിയ ഔഷധ സസ്യം

തിപ്പലി ഉണങ്ങിയത് വാതം, കഫം, ചുമ തുടങ്ങിയവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. രുചിയെ ഉണ്ടാക്കുകയും ഹൃദയപ്രസാദം വരുത്തുകയും ചെയ്യുന്ന ഒന്നുകൂടിയാണ് തിപ്പലി. ഉണങ്ങിയ തിപ്പലി പഴകിയാല്‍ ഏറ്റവും നല്ലതാണ്. നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയായി തിപ്പലി തനിച്ചും മറ്റ് മരുന്നുകളോട് ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. നന്നായി ഉണങ്ങിയ തിപ്പലി മാര്‍ക്കറ്റിലും അങ്ങാടി മരുന്നുകളിലും എടുത്തുവരുന്നു.

K B Bainda
thippali
വളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, മറ്റ് ജൈവവളങ്ങള്‍ എന്നിവ നല്‍കിയാല്‍ മതിയാകും.

നമ്മുടെ തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാൻ പറ്റിയ ഒരു ഔഷധ സസ്യമാണ് തിപ്പലി.നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് തിപ്പലി. കുരുമുളകിന്‍റെയും വെറ്റിലക്കൊടിയുടെയും വര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയാണ് തിപ്പലി. വിളഞ്ഞു പാകമായ കറുത്തുണങ്ങിയ തിരികള്‍ക്കു വേണ്ടിയാണ് ഇവ കൃഷി ചെയ്യുന്നത്

കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന്‍റെ കൃഷിക്ക് യോജിച്ചതാണ്. “പൈപ്പര്‍ ലോഗ്ങ്ങം” എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ മരുന്നുചെടി ‘പൈപ്പറേസി’ കുടുംബത്തില്‍പ്പെടുന്നു.

തിപ്പലിയുടെ ചിനപ്പുകളോ, തണ്ടുകളോ, മുറിച്ചെടുത്തും വിളഞ്ഞുപാകമായ അരികള്‍ പാകിയും ഇവ നട്ടുവളര്‍ത്താം. ചുവട്ടില്‍ നിന്നും പൊട്ടുന്ന ചിനപ്പുകളോ, വേരുമൊട്ടിച്ചുവരുന്ന തണ്ടുകളോ മുറിച്ചു നടാം. ഇവ പോളിത്തീന്‍ കവറില്‍ നട്ട് നന്നായി വേര് പിടിച്ചശേഷം മാറ്റി നടാം. ഇപ്രകാരം ചെയ്യുമ്പോള്‍ പോളിത്തീന്‍ കവറില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി ചേര്‍ത്ത മിശ്രിതം നിറച്ച് അതില്‍ വേണം തൈകള്‍ നടാന്‍. ഈ തൈകള്‍ ശക്തമായ മഴ നനയാത്ത സ്ഥലത്തേയ്ക്കു മാറ്റിവെയ്ക്കണം.

ഇപ്രകാരം തയ്യാര്‍ ചെയ്ത തൈകളില്‍ നിന്നും ഏറ്റവും യോജിച്ച തൈകള്‍ നടാന്‍ ഉപയോഗിക്കാം. ജൂലൈ മുതല്‍ നവംബര്‍ മാസം വരെ തൈകള്‍ നടുവാന്‍ യോജിച്ചതാണ്. ചാണകപ്പൊടിയും, കമ്പോസ്റ്റും അടിവളമായി ചേര്‍ത്ത് ഇളക്കിയ കുഴികളില്‍ ‘തൈ’ നടാം. തൈകള്‍ തമ്മില്‍ ആവശ്യമായ അകലവും നല്‍കണം.

നല്ലവണ്ണം ശ്രദ്ധിച്ചാല്‍ ആദ്യവര്‍ഷം തന്നെ ചിനപ്പുകള്‍ പൊട്ടി നന്നായി വളരും. കുരുമുളകിന്‍റെ പോലെ കണ്ണി പൊട്ടി അതില്‍ അരളുകള്‍ ഉണ്ടാകുന്നു. ഈ അരളുകളില്‍ പൂവും തുടര്‍ന്നു കടുകുമണി വലിപ്പത്തില്‍ കായും ഉണ്ടാകും. കായ്കള്‍ പഴുക്കുമ്പോള്‍ പച്ചനിറം മാറി ഇവ കറുത്തപോലെ വരും. അപ്പോള്‍ പറിച്ചുണക്കി സൂക്ഷിക്കാം.

ദീര്‍ഘകാലവിളയായ തിപ്പലി പഴയ തണ്ടുകള്‍ മുറിച്ചുകളഞ്ഞ് ചുവടിളക്കി വളമിട്ട് പരിചരിച്ചാല്‍ പതിറ്റാണ്ടുകള്‍ ഒരേ ചെടിയില്‍ നിന്നും ആദായകരമായി വിളവെടുക്കുവാന്‍ കഴിയും. വേനല്‍ക്കാലങ്ങളില്‍ നനച്ചുകൊടുത്താല്‍ കൂടുതല്‍ നന്നായി വളരുകയും മികച്ച ആദായം ലഭിക്കുകയും ചെയ്യും. പുതയിടല്‍ നടത്തുന്നതും ഉചിതമാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കളയെടുപ്പു നടത്തി വളപ്രയോഗം നടത്താം. വളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, മറ്റ് ജൈവവളങ്ങള്‍ എന്നിവ നല്‍കിയാല്‍ മതിയാകും.

ഈര്‍പ്പം കടക്കാത്ത സംഭരണികളില്‍ നന്നായി ഉണങ്ങിയ തിപ്പലി കേടുകൂടാതെ സൂക്ഷിച്ചുവെയ്ക്കാം.

തിപ്പലി, ചെറുതിപ്പലി, ഹസ്തി തിപ്പലി, വന്‍തിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, അത്തി തിപ്പലി, നീര്‍തിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ വിവിധ ഇനങ്ങള്‍ ഉണ്ട്. ഓരോ പ്രദേശത്തിനും ഏറ്റവും യോജിച്ച ഇനം തെരഞ്ഞെടുത്ത് കൃഷി നടത്താം. കര്‍ഷകരില്‍ നിന്നോ കാര്‍ഷിക നേഴ്സറികളില്‍ നിന്നോ തൈകള്‍ വാങ്ങാം.
ആയുര്‍വേദം, സിദ്ധ-യൂനാനി എന്നീ വൈദ്യമുറകളില്‍ ഒരു വിശിഷ്ട ഔഷധ മൂലികയായി തിപ്പലിയെ കാണുന്നു. തിപ്പലി കഴിക്കുന്നത് ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുവാന്‍ സഹായിക്കും. ഇവയെ ‘ത്രി കടുകി’ന്‍റെ (ചുക്ക്, മുളക്, തിപ്പലി) കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതിന് തിപ്പലിക്ക് കഴിവുണ്ട്. “പിപ്പല്ല്യാസവ”ത്തിലെ പ്രധാന ഔഷധം തിപ്പലിയാണ്.

തിപ്പലി ഒരു നല്ല കാസവിനാശിനി കൂടിയാണ്. തിപ്പലി ഉണങ്ങിയത് വാതം, കഫം, ചുമ തുടങ്ങിയവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. രുചിയെ ഉണ്ടാക്കുകയും ഹൃദയപ്രസാദം വരുത്തുകയും ചെയ്യുന്ന ഒന്നുകൂടിയാണ് തിപ്പലി. ഉണങ്ങിയ തിപ്പലി പഴകിയാല്‍ ഏറ്റവും നല്ലതാണ്. നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയായി തിപ്പലി തനിച്ചും മറ്റ് മരുന്നുകളോട് ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. നന്നായി ഉണങ്ങിയ തിപ്പലി മാര്‍ക്കറ്റിലും അങ്ങാടി മരുന്നുകളിലും എടുത്തുവരുന്നു.

നിരവധി ഗുണങ്ങളുള്ള തിപ്പലിയെ കൂടി ഇടവിളയായി കൃഷിയിടത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.


കടപ്പാട് : സത്യദീപം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തിപ്പലി കൃഷി ചെയ്യാം

English Summary: Thippali- An intercropping herb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds