<
  1. Health & Herbs

തുമ്പയില തിരുമ്മി അതിന്റെ നീര് കഴിച്ചാൽ കുട്ടികളിലെ പനി മാറി കിട്ടും

തുറസായ പ്രദേശങ്ങളിൽ കാട്ടുചെടിയായി വളരുന്ന ലഘുസസ്യമാണ് തുമ്പ. ഓണക്കാലത്ത് സമൃദ്ധമായി പുഷ്പിക്കുന്ന തുമ്പയുടെ പൂക്കൾ പൂക്കളം തയ്യാറാക്കുവാനായി ഉപയോഗിച്ചുവരുന്നു.താണ്

Arun T
തുമ്പ
തുമ്പ

തുറസായ പ്രദേശങ്ങളിൽ കാട്ടുചെടിയായി വളരുന്ന ലഘുസസ്യമാണ് തുമ്പ. ഓണക്കാലത്ത് സമൃദ്ധമായി പുഷ്പിക്കുന്ന തുമ്പയുടെ പൂക്കൾ പൂക്കളം തയ്യാറാക്കുവാനായി ഉപയോഗിച്ചുവരുന്നു. 30-60 സെ.മീ. വരെ ഉയരത്തിൽ ലംബമായി വളരുന്ന ഈ ലഘുസസ്യത്തിലുടനീളം രോമങ്ങൾ കാണാം. കൂർത്ത അഗ്രഭാഗമുള്ള ഇലകൾക്ക് കടുംപച്ചനിറമാണ്. തണ്ടുകളുടെ പുറംഭാഗത്തിന് സമചതുരാകൃതിയാണുള്ളത്. പുഷ്പങ്ങൾ ശാഖാഗ്രങ്ങളിലോ ഇലകളുടെ മുട്ടുകളിലോ കുലകളായി ഉണ്ടായി വരുന്നു.

പൂങ്കുലയ്ക്ക് ഗോളാകൃതിയാണ്. തൂവെള്ള നിറമാണ് തുമ്പപ്പൂക്കൾക്കുള്ളത്. തുമ്പപ്പൂവിന്റെ നിറമുള്ള അരിയെന്ന നാടൻ പ്രയോഗം ഈ പുഷ്പത്തിന്റെ വെൺമയെ സൂചിപ്പിക്കുന്നു. വിത്തുകൾ വളരെ ചെറുതും നാലെണ്ണം ഒരുമിച്ചുമാണ് കാണപ്പെടുക. വിത്തുവഴി സ്വാഭാവികപ്രജനനം നടത്തുന്ന തുമ്പച്ചെടി വിത്തുപയോഗിച്ചുതന്നെയാണ് വളർത്തിയെടുക്കുക. നന്നായി നീർവാർച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടങ്ങളിലുമാണ് തുമ്പ വളർത്തുവാൻ യോജിച്ചത്.

ഔഷധപ്രാധാന്യം

  • ഏഴര ഗ്രാം തുമ്പപൂവ് അരച്ച് 60 മി.ലി, കരിക്കിൻ വെള്ളത്തിൽ കലക്കി കുടിച്ചാൽ അതിസാരം ശമിക്കും.
  • തുമ്പയില കുത്തിപ്പിഴിഞ്ഞെടുത്ത നീര് 2 തുള്ളി കണ്ണിൽ ഇറ്റിക്കുന്നത് കണ്ണിനുണ്ടാകുന്ന ചതവിന് പ്രതിവിധിയാണ്.
  • തുമ്പയില, തുളസിയില, വെറ്റില, കുരുമുളക് ഇവ നാലും ചേർത്ത് കഷായം വെച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് കഫശല്യം ശമിപ്പിക്കും.
  • തുമ്പയിലയും കുരുമുളകും വെളുത്തുള്ളിയും ചേർത്തരച്ച് ദിവസം 2 നേരമെന്ന കണക്കിൽ 3 ദിവസം സേവിച്ചാൽ തൊണ്ടവീക്കം മാറും.
  • പതിവായി ദിവസവും രാവിലെ അല്പം തുമ്പനീര് കുടിക്കുന്നത്. വായുകോപം മാറികിട്ടാൻ ഗുണം ചെയ്യും.
  • തുമ്പപ്പൂവ്, മുത്തങ്ങ, അയമോദകം ഇവ ഉണക്കിപൊടിച്ച് പാലിൽ ചേർത്തുകഴിക്കുന്നത് ഗ്രഹണിക്ക് ഫലപ്രദമാണ്.
  • തുമ്പയില തിരുമ്മി അതിന്റെ നീര് കഴിച്ചാൽ കുട്ടികളിലെ പനി മാറികിട്ടും.
  • തേൾ കടിച്ചാൽ ഉടൻ തന്നെ തുമ്പ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കിയശേഷം പിഴിഞ്ഞുനീരെടുത്ത് കടിച്ച ഭാഗത്ത് പുരട്ടിയാൽ തേൾ വിഷത്തിന് ശമനമുണ്ടാകും.
  • തുമ്പ, കശുമാവില, കീഴാർനെല്ലി, പപ്പായ ഇല, കയ്യുണ്ണി എന്നിവ അരച്ച് കുഴമ്പു പരുവത്തിലാക്കി ശരീരത്തിൽ പാണ്ടുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് പാണ്ട് മാറുവാൻ നല്ലതാണ്.
English Summary: Thumba plant is good for cough problem

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds