<
  1. Health & Herbs

വെളുത്തുള്ളി തേൻ കൂട്ട് ഒരു ഉത്തമ പ്രതിരോധ മാർഗ്ഗം

ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. വഴിയില്‍ കൂടി പോകുന്ന രോഗങ്ങള്‍ പോലും ശരീരത്തില്‍ കയറിക്കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം. പ്രതിരോധ ശേഷിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം.രോഗം വരാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്.

Arun T
വെളുത്തുള്ളി
വെളുത്തുള്ളി

ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. വഴിയില്‍ കൂടി പോകുന്ന രോഗങ്ങള്‍ പോലും ശരീരത്തില്‍ കയറിക്കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം. പ്രതിരോധ ശേഷിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം.രോഗം വരാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച്‌ രോ​ഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാവുന്നതാണ്. വൈറ്റമിന്‍ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാന്‍ കഴിക്കേണ്ടത്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാര സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിന്റെ പ്രാധാന്യം വളരെ വലുതാണ് . വിറ്റാമിന്‍ സി കുരുമുളകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് കുരുമുളക് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്താനും കുരുമുളക് സഹായിക്കും. ദഹന പ്രശ്‌നങ്ങള്‍ക്കും കുരുമുളക് മികച്ചതാണ്.

2.രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാന്തരം വീട്ടു മരുന്നാണ് വെളുത്തുള്ളി. പനിയും, ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുന്ന വെളുത്തുള്ളി പതിവായി തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വൈറസ് രോഗങ്ങളെ തടയും.

3.രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വസ്തുക്കളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്പോൾ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്.

4. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് നല്ലതാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച്‌ ജ്യൂസ് അടിച്ച്‌ കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.

5. വെറും വയറ്റില്‍ ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്ബോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്.

കടപ്പാട്
രാജേഷ് വൈദ്യൻ വയനാട്

English Summary: To fight against viruses Garlic and ginger can be used

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds